Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:
किम्?
किम्?
-------------------------------------
-------------------------------------
</font size>
|----
|}
== <font size=10><center>'''എന്റെ  (പൊതു)വിദ്യാലയം എത്ര സുന്ദരം'''</center></font size>==
[[പ്രമാണം:15048pr.jpg|right]]
<center><gallery>
15048dan.png|'''ഡാൻ മാത്യു സാജ്'''  '''(10 ഐ)‍‍'''
</gallery></center>
<font size=4>
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച ഞാൻ എട്ടാം ക്ലാസിലാണ് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ചേർന്നത്.  വയനാട് ജില്ലയിൽ മാത്രമല്ല കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഈ പൊതുവിദ്യാലയത്തിൽ മൂന്നുവർഷം ഒരു വിദ്യാർത്ഥിയായിരിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.
  മുൻപ് ഞാൻ പഠിച്ചിരുന്ന വിദ്യാലയത്തിൽ അക്കാദമിക കാര്യങ്ങൾക്ക് അമിതപ്രാധാന്യം നൽകി കുട്ടികളെ പഠിപ്പിച്ചിരുന്നു.  എന്നാൽ ഈ വിദ്യാലയത്തിൽ പാഠ്യ മേഖലയോടൊപ്പം തന്നെ പ്രാധാന്യം പാഠ്യേതര മേഖലകളിലും നൽകുകയുണ്ടായി. ഇതു കൊണ്ട് തന്നെ പൂർണമായും പുസ്തകങ്ങളിൽ മാത്രമൊതുങ്ങാതെ സമൂഹവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ അടുത്തറിയാനും പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
ഈ പൊതു വിദ്യാലയം സമൂഹത്തിന്റെ ഒരു പരിഛേദമാണ്. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പണക്കാരുടെയും മക്കൾ ഒരുമിച്ച് കളിക്കുകയും പഠിക്കുകയും സഹവസിക്കുകയും ചെയ്യുന്നതിലൂടെ വൈവിധ്യമുള്ള ധാരാളം അറിവുകളും ആശയങ്ങളും ലഭിക്കുകയുണ്ടായി.
NCC, SPC, JRC മുതലായ വിവിധ ക്ലബ്ബുകളിൽ പങ്കെടുക്കാനുള്ള അവസരം അസുലഭ സൗഭാഗ്യമായി വിദ്യാർത്ഥികൾ കാണുന്നു. ഞാനും ഒരു NCC കേഡറ്റ് എന്ന നിലയിൽ പ്രവർത്തിച്ചതിലൂടെ ഉത്തരവാദിത്വബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു വിദ്യാർത്ഥിയായി മാറാൻ ഇടയായി. നല്ല പൗരൻമാരെ വാർത്തെടുക്കാൻ ഇത്തരം പ്രസ്ഥാനങ്ങളുടെ പങ്ക് നിസ്സാരമല്ല.
 വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ സമഗ്രമായ വളർച്ചയും വികാസവും ആണല്ലോ. പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം കലാ, കായിക, ശാസ്ത്ര മേഖലകളിൽ കഴിവ് തെളിയിക്കാൻ ഈ വിദ്യാലയത്തിൽ നിരവധി അവസരങ്ങളുണ്ട്.
 കുറേ വർഷങ്ങളായി കായികമേളയിൽ ജില്ലാ ചാമ്പ്യൻമാരായ എന്റെ വിദ്യാലയത്തിലെ കായിക മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. കലോൽസവത്തിലും ജില്ലയിലും സംസ്ഥാനമേളയിലും മുന്നിൽനിൽക്കുന്ന മീനങ്ങാടി സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടുവർഷം വൃന്ദവാദ്യ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത് വിദ്യാർത്ഥി ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.
 കഴിഞ്ഞ മൂന്നു വർഷങ്ങളിലും ശാസ്ത്രമേളയിൽ പങ്കെടുത്ത് സബ്ബ്ജില്ലാ, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും A ഗ്രേഡ് വാങ്ങാനായതും ഈ പൊതുവിദ്യാലയം നൽകിയ വലിയ അവസരമാണ്. ഈ വിജയങ്ങൾക്കെല്ലാം എന്റെ ഗുരുനാഥൻമാരോട് കടപ്പെട്ടിരിക്കുന്നു.
സ്കൂൾ വാർഷികത്തിന് കുട്ടികളുടെ കഴിവുകൾ പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാൻ ലഭിച്ച അസുലഭ സൗഭാഗ്യമായി കരുതുന്നു. ആ വേദിയിൽ വച്ച് ലഭിച്ച സമ്മാനങ്ങൾക്ക് മറ്റെല്ലാത്തിനെക്കാളും വിലയുള്ളതായി തോന്നി. 
  എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി മാറിയ ഈ അന്താരാഷ്ട്ര വിദ്യാലയത്തിൽ പഠന മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ലാപ്ടോപ്പും കമ്പ്യൂട്ടറുമൊക്കെ ദൂരെ മാറിനിന്ന് നോക്കിക്കാണാൻ മാത്രം കഴിഞ്ഞിരുന്ന കാലത്ത് നിന്നും മാറി ഇവയെല്ലാം അനായാസമായി കൈകാര്യം ചെയ്യാനും, ക്ലാസിൽ പ്രോജക്ടറും സ്പീക്കറുമൊക്കെ കണക്ട് ചെയ്യാൻ ഉപയോഗിക്കാനും സാധിച്ചതിലൂടെ ലഭിച്ച ആത്മവിശ്വാസം ചെറുതല്ല.
 വിജ്ഞാനത്തിനും വിനോദത്തിനും വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് അവസരം നൽകുന്ന ഈ വിദ്യാലയത്തിൽ നിന്നും നടത്തിയ വിനോദയാത്രകളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചു. കൂട്ടുകാരുമൊത്ത് നടത്തിയ ഈ യാത്രകൾ ജീവിതത്തിലെ തന്നെ മറക്കാനാവാത്ത അനുഭവങ്ങളാണ്.പൊത വിദ്യാലയങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവൺമെൻറ് അനേകം കോടി രൂപ വിദ്യാർഥികൾക്ക് വേണ്ടി ചിലവാക്കുന്നതായി മനസിലാക്കുന്നു. വിദ്യാർത്ഥി സമൂഹം ഇത് പരമാവധി മുതലാക്കാനും ഇതിലൂടെ നമ്മുടെ നാടിനും സമൂഹത്തിനും കൊള്ളാവുന്ന നല്ല വ്യക്തിത്വങ്ങൾ തിങ്ങിനിറഞ്ഞ നല്ല തലമുറകൾ രൂപപ്പെടാൻ ഇതുപോലുള്ള പൊതുവിദ്യാലയങ്ങൾ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു, സർവ്വവിധ ഭാവുകങ്ങളും നേരുന്നു.


</font size>
</font size>
|----
|----
|}
|}
3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706985" എന്ന താളിൽനിന്ന് ശേഖരിച്ചത്