"ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ (മൂലരൂപം കാണുക)
17:26, 4 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
GEETHA C A (സംവാദം | സംഭാവനകൾ) (H Mന്റെ പേര്) |
GEETHA C A (സംവാദം | സംഭാവനകൾ) No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
വെള്ളോറ പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച സ്ഥാപനമാണ് ടി.എം.എച്ച്.എസ്.വെള്ളോറ. | |||
50-ലധികം വർഷം പിന്നിട്ട വിദ്യാലയത്തിന് പൊതുസമൂഹത്തിന്റെ മുന്നിൽ വെയ്ക്കാനുള്ളത് നേട്ടങ്ങളുടെ നീണ്ട ചരിത്രമാണ്.കഴിഞ്ഞകാലങ്ങളിലായി ഈ സ്ഥാപത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച പ്രഥമാധ്യാപകർ ഇവരാണ്.സർവ്വശ്രീ.എം.കെ.സുകുമാരൻ നമ്പ്യാർ,കെ.കെ.അടിയോടിമാസ്റ്റർ,ശ്രീമതി ഏലിയാമ്മ ആന്റണി,ടി.പി.വിഷ്ണു നമ്പീശൻ മാസ്റ്റർ,വി.നാരായണൻ മാസ്റ്റർ. ഇപ്പോൾ ശ്രീമതി കെ വിജയം ടീച്ചർ ഹെഡ്മിസ്ട്രസായും ശ്രീ.ടി.എം. ജയകൃഷ്ണൻ മാസ്റ്റർ പ്രിൻസിപ്പാളായും സേവനമനുഷ്ഠിക്കുന്നു. | |||
പുരോഗമനകാംഷികളായ ഒരുകൂട്ടം പൊതുപ്രവർത്തകരുടെ ഇച്ഛാശക്തിയോടെയുള്ള,ത്യാഗപൂർണ്ണമായ പ്രവർത്തത്തിന്റെ ഫലമാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ. | |||
ഈ ഗ്രാമത്തിനൊരു ഹൈസ്ക്കൂളോ എന്ന് പരിഹസിച്ച് എതിർപ്പുകളുമായി നിലകൊണ്ടവർക്ക് മുന്നിൽ 1964-ൽ ഒരു യാഥാർത്ഥ്യമായി സ്കൂൾ സ്ഥാപിതമായി. ഒരു സമൂഹത്തിന്റെ ഒന്നാകെയുള്ള | |||
പിൻബലത്തോടെയാണ് സ്കൂൾ എന്നും പ്രവർത്തിച്ചുപോകുന്നത്.തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെ നിലകൊള്ളുന്ന ടാഗോർ മെമ്മോറിയൽ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് നമ്മുടെ | |||
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.പുരോഗമന സർക്കാരുകളുടെ നിലപാടുകൾ നമ്മുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നു.ഗവൺമെന്റുകളുടെ പുരോഗമനപരമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വിദ്യാലയ നേതൃത്വം യാതൊരു അമാന്തവും കാണിച്ചില്ല.മുഴുവൻ ക്ലാസ്സ്മുറികളിലും | |||
ടൈൽസ് പാകി ആധുനികവൽക്കരിച്ച് സ്ക്കൂളിനെ ഏറ്റവും ആദ്യം ഹൈടെക് ആക്കാൻ സാധിച്ചത് ഈ ജാഗ്രത കൊണ്ടാണ്. | |||
ലാഭചിന്തയോടെമാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരുടെ ചൂഷണനിലപാടുകൾക്കെതിരെ ചെറുത്തുനിൽപ്പിന്റെ അർത്ഥതലങ്ങൾ മനസ്സിലേക്കാവഹിച്ച ഒരു കൂട്ടം ആളുകളാണ് മാനേജ്‍മെന്റിന്റെ തലപ്പത്ത് എല്ലാകാലത്തും ഉണ്ടായത് എന്നത് സ്കൂളിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തി.മാനവീയതയിലധിഷ്ഠിതമായ ഉന്നതപ്രാപ്തിക്കായി ഓരോ വിദ്യാർത്ഥികളെയും | |||
പ്രാപ്തരാക്കാൻ എല്ലാവിഭാഗം ജനതയുടെയും പിന്തുണയോടെ നിസ്വാർത്ഥശ്രമം നടത്തുന്ന മാനേജ്‍മെന്റിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്. | |||
ഉത്തരവാദിത്വബോധത്തോടെ സ്കൂളിനെ സ്നേഹിക്കുന്ന രക്ഷിതാക്കൾ ,കണ്ടറിഞ്ഞ് ഇടപെടുന്ന പി.ടി.എ.,പരിശ്രമശാലികളായ അധ്യാപകർ,മത്സരബുദ്ധിയോടെ പഠനം നടത്തുന്ന കുട്ടികൾ, | |||
ഭൗതികമായ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും എല്ലാ പിൻന്തുണയും നൽകുന്ന മാനേജ്‍മെന്റ് . ഇതെല്ലാമാണ് ടി.എം.എച്ച്.എസ് എസ്.ന്റെ വളർച്ചയ്ക്ക് നിദാനം. | |||
ശ്രീ.കെ.പി.വർഗ്ഗീസ്, കെ.പി.കൃഷ്ണൻ നായർ, പി.ദാമോദരൻ നമ്പ്യാർ, എം.ചെറിയ ചന്തുക്കുട്ടിനായർ, ടി.വി.കുഞ്ഞികൃഷ്ണൻ, എം.കെ. സുകുമാരൻ നമ്പ്യാർ, കെ. കരുണാകരൻ നമ്പ്യാർ, | |||
കെ. ബി. ബാലകൃഷ്ണൻ, ടി.ആർ.രാമചന്ദ്രൻ, കെ.സി.രാജൻ, കെ.വി.ഗോവിന്ദൻ,സി.സി.കുഞ്ഞിരാമൻ എന്നിവരാണ് വിവിധ കാലങ്ങളിലായി സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചത്. | |||
ശ്രീ.കെ.വി.വിജയനാണ് നിലവിൽ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |