Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 159: വരി 159:
</tr>
</tr>
</table>
</table>
rgmhs
 
<!--visbot verified-chils->
*<font size=4>'''അധ്യാപകദിനം''</font>
സെപ്റ്റംബർ 5ഭാരതത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.ഭാരതീയരായ നാം അധായപകദിനമായി കൊണ്ടാടുകയാണ്.നമ്മുടെ പ്രിയപ്പെട്ട അധ്യാപക ശ്രേഷ്ഠർക്ക് നമ്മുടെ സ്നേഹാദരവുകൾ അർപ്പിക്കാനുള്ള അവസരമായി ഈ ദിനം മാറ്റിവെച്ചിരിക്കുന്നു. കേവലം പാഠ പുസ്തകങ്ങൾക്കപ്പുറം അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു നൽകിയ പ്രിയ അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കുന്ന ദിവസം. ആശംസാകാർഡുകളും പൂക്കളും സമ്മാനങ്ങളും അധ്യായപകർക്ക് നൽകികൊണ്ട് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകദിനാഘോഷം കൊണ്ടാടി.കുട്ടികൾ തങ്ങളുടെ ഗുരുനാഥൻമാർക്കുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കുന്ന വിവിധ ദൃശ്യങ്ങൾ<br>
[[പ്രമാണം:DfvIMG-20180906-WA0027.jpg|250px|I]]
[[പ്രമാണം:E5IMG-20180905-WA0017.resized.jpg|230px|]]
[[പ്രമാണം:If5MG-20180906-WA0030.resized.jpg|250px|I]]
[[പ്രമാണം:T8IMG-20180905-WA0021.resized.jpg|230px|]]<br>
[[പ്രമാണം:Sfd456.jpg|thumb|230px|]]
*<font size=4>'''മഹാത്മ ഗാന്ധി അനുസ്മരണവുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ '''</font>
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ചിത്രകലാ ക്ലബിന്റെ നേതൃത്വത്തിലാണ് മഹാത്മജി അനുസ്മരണം നടത്തിയത്.
ഒക്ടോബർ രണ്ട് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനമാണ്.മഹാത്മജിയുടെ നൂറ്റി അമ്പത് രേഖാചിത്രങ്ങൾ വരച്ചാണ് വിദ്യാർത്ഥികൾ മഹാത്മ സ്മരണ പുതുക്കിയത്.
മഹാത്മജിയുടെ കുട്ടിക്കാലം, വിദ്യാഭ്യാസം, സ്വാതന്ത്ര്യ പോരാട്ടങ്ങൾ, ഒടുവിൽ വെടിയേറ്റ് മരിച്ചു വീഴുന്നത് തുടങ്ങിയ സന്ദർഭങ്ങളെല്ലാം ഉപയോഗിച്ചായിരുന്നു ചിത്രരചന
ചിത്രരചനാ ക്ലബിന്റെ നേതൃത്വത്തിൽ ചിത്രകലയിൽ താല്പര്യമുള്ള നൂറ്റി അമ്പത് വിദ്യാർത്ഥികൾ ചേർന്നാണ് രചന നടത്തിയത്.
*<font size=4>'''മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ'''</font>
കീമോതെറാപ്പിയെ തുടർന്ന് മുടി നഷ്ടമാകുന്ന നിർധനരായ കേൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ മുടി ദാനം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥിനികൾ.കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥിനികളായ 34 പേരാണ് കേശദാനം നടത്തി മാത്യകയായത്.കേരളഫൗഡേഷൻെറ സഹായത്തോടെയാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ കേശദാനചടങ്ങ് ഒരുക്കിയത്.കോടിയേരി കേൻസർ സെന്ററിലെ നിർദ്ദന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനാണ് വിദ്യാർർത്ഥിനികൾ മുടി ദാനം ചെയ്തത്.
*<font size=4>'''വിദ്യാർത്ഥികളുടെ സത്യസന്ധതക്ക് പത്തരമാറ്റിന്റെ തിളക്കം    '''</font>                                                              23 november 2018
യാത്രയ്ക്കിടയിൽ ബസിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറിയ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളെ പിടിഎ അനുമോദിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പിടിഎയുടെ ഉപഹാരം പ്രസിഡന്റ് കെ.കെ. സജീവ് കുമാർ വിതരണം ചെയ്തു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ അധ്യക്ഷത വഹിച്ചു. മാല തിരിച്ചു കിട്ടിയ ഉടമ വിദ്യാർഥിനികൾക്കു നൽകിയ സ്നോപഹാരം ചടങ്ങിൽ കൈമാറി.ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ പുക്കോം കൊയപ്പാളിൽ അഞ്ജന ,നിടുമ്പ്രം ചുങ്കക്കാരന്റവിട താരാട്ടിൽ അമീഷ എന്നിവർക്കാണ് സ്കുളിൽ നിന്ന് വീട്ടിലേക്കു പോകുന്ന വഴിയിൽ സ്വകാര്യ ബസിൽ നിന്ന് താലി മാല കിട്ടിയത്.അവർ മാല കണ്ടക്ടറെ ഏൽപിച്ചു. കണ്ടക്ടർ മാല പൊലീസിൽ കൈമാറി. ഇതിനിടയിൽ മാലയുടെ ഉടമ സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. മാല തിരികെ നൽകി.
*<font size=4>'''ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ്    '''</font>                                                                    6 december 2018
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പാനൂരിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചു.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സുരേഷ് ആണ് പരിപാടി ഉദഘാടനം ചെയ്തത്.സ്കൂളിലെ<b>എൻ എസ്.എസ്,എസ്.പി,സി,ജെ.ആർ.സി </b>എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പാനൂർ ബസ്സ്സ്റ്റാന്റിൽ ലഹരിവിരുദ്ധ ബോധവത്ക്കരണസദസ്സ് സംഘടിപ്പിച്ചത്.കൂത്തുപറമ്പ് എക്സൈസ് ഡിവിഷന്റയും പാനൂർ ജനമൈത്രി പോലീസിന്റയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പാനൂർ  എസ് എെ പി .സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് തെരുവോര ചിത്രരചന,ലഹരിവിരുദ്ധ കവിതാലാപനം എന്നിവ നടത്തി.
[[ചിത്രം:Seimage.jpg|thumb|790px|centre]]<br>
[[പ്രമാണം:I12emage.JPG|thumb|230px|]]
*<font size=4>'''മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് വിശിഷ്ട ഹരിത വിദ്യാലയം      '''</font> 
കണ്ണൂർ : പ്രകൃതിയെ മനുഷ്യനുമായി അടുപ്പിക്കുന്നതിനും വിദ്യർത്ഥികളെ പാരിസ്ഥിതിക വിഷയങ്ങളിൽ തൽപരരാക്കുന്നതിനും മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19 ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു .ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിനെ വിശിഷ്ട ഹരിത വിദ്യാലയമാക്കിയത്.ഒരു ദേശത്തെ മുഴുവൻ പ്രകൃതിയോടിണക്കി പരിസ്ഥിതിയുടെ പ്രധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിൽ ഇവർ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.പാറക്കെട്ട് നിറഞ്ഞ കുന്നിൻ മുകളിലെ വിദ്യാലയ പരിസരം ചെടിനട്ടും പൂക്കൾ വിരിയിച്ചും സീഡംഗങ്ങൾ അവർക്കൊപ്പം ചേർത്തു. ഹയർസെക്കൻഡറി വിഭാഗത്തിലെ 110 വിദ്യാർത്ഥികളുടെ രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനമാണ് ഒരു ദേശത്തിന്റെ വിശിഷ്ട വിദ്യാലയമാക്കി മൊകേരി സ്‌കൂളിനെ മാറ്റിയത്. പഠന തിരക്കിനടിയിലും ഇവർ നടത്തിയ നൻമ നിറഞ്ഞ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം തേടിയെത്തിയത്.
പുസ്തകങ്ങൾക്കും ചോറ്റു പാത്രത്തിനും പുറമെസീഡംഗങ്ങൾ കൈയ്യിൽ എപ്പോഴും ഒരു ടോർച്ചു കൂടി കരുതാറുണ്ട്.ഹയർസെക്കൻഡറിയിലെ പഠനഭാരം വൈകുന്നേരം അഴിച്ചു വെച്ചാണ് അവർ പരിസ്ഥിതി പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നത്.മൊകേരി സ്‌കൂളിൽ നിന്ന് ഏഴു കിലോ മീററർ അകലെയാണ് കനകമല.ഇവിടെ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനും കനകമലയുടെ പഴയപ്രതാപം വീണ്ടെടുക്കുന്നതിനും കൂട്ടായ ശ്രമമായിരുന്നു ഇത്. കനകമലയിലെ ജോലികൾ പൂർത്തിയാവുമ്പോൾ നേരം ഇരുട്ടും . തെരുവുവിളക്കുകളില്ലാത്ത വഴിയോരത്തുകൂടെ ടോർച്ച് തെളിച്ചാണ് അവർ വീട്ടിലെത്തുക. വീട്ടുകാരുടെ പൂർണ്ണ സമ്മതവും ഇക്കാര്യത്തിൽ കുട്ടികൾക്കുണ്ട്. പ്രകൃതിയോടും സമൂഹത്തോടും നമുക്ക് വലിയ ബാധ്യതയുണ്ടെന്നും അവ ചെയ്തു തീർക്കേണ്ടത് അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞതാണ് രാപ്പകൽ ഭേദമന്യേയുള്ള പ്രവർത്തനത്തിനുളള പിൻബലം. പിന്നെ സീഡ് കോർഡിനേറ്ററായ ബോട്ടണി വിഭാഗത്തിലെ ഡോ. പി.ദിലീപിന്റെ മേൽനോട്ടത്തിന്റെ നൈരന്തര്യവും.
ഇലഞ്ഞി, പാരിജാതം,ബിലിംപിക്ക, അത്തി, ചതുരനെല്ലി,ലക്ഷിതരു,രാജമല്ലി തുടങ്ങി മുപ്പത്തിയേഴ് ഇനംസസ്യങ്ങളാണ് കനകമലയിൽ വെച്ചു പിടിപ്പിച്ചത്. വൃക്ഷങ്ങളെ പരാദ സസ്യങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മരം ചുറ്റുന്ന ഇത്തിൾകണ്ണിയെയും മൂടില്ലാത്താളിയെയും എല്ലാം അവർ പിഴുതുമാറ്റി.സീഡ് ക്ലബ്ബിലെ ബയോ ഡൈവേഴ്‌സിറ്റി വിങ്ങിന്റെ കീഴിൽ റോക്ക് ഗാർഡൻ നിർമ്മിച്ചാണ് അവർ പാറക്കൂട്ടത്തെ ജൈവിക രീതിയിലേക്ക് മാറ്റിയത്.പിക്കാസും കൈക്കോട്ടും കൊണ്ട് അവർ പാറയെ ജൈവീകമാക്കി. പപ്പീലിയോ -ദി ബട്ടർഫ്‌ളൈ ഗാർഡൻ എന്ന പേരിൽ .ഭൂമിയിൽ നിന്ന് വേരറ്റു പോയേക്കാവുന്ന ചിത്രശലഭങ്ങളുടെ സംരക്ഷണമാണ് വിദ്യാലയത്തിലെ സീഡംഗങ്ങൾ ഏറ്റെടുത്തത്.സ്‌കൂളിലേക്കുള്ള വഴിയിൽ നിറയെ പപ്പായത്തോട്ടവുമുണ്ട്. ഹൈസ്‌കൂളിലെയും ഹയർസെൻഡറിയിലെയും 47 ഓളം മരങ്ങളും 26 ഓളം കുറ്റിച്ചെടികളും ഉൾപ്പെടുത്തി 73 സസ്യങ്ങളുടെ ശാസ്ത്രീയ നാമം പ്രദർശിപ്പിച്ചത് വിദ്യാർത്ഥികളുടെ അറിവ് കൂട്ടാൻ ഏറെ സഹായകമായി
ഊർജ്ജ സംരക്ഷത്തിനായി മെയിൻ സ്വിച്ച് ഓഫ് ചെയ്തുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ ഇടപെടൽ .സീറോ അവർ എന്ന പേരിൽ ഉച്ചക്ക് 12.15 മുതൽ 1.15 വരെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക വഴി ദിനം പ്രതി മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് ഇവർ ലാഭിക്കുന്നത്. ഓസിമം ഫോർ ഓസോൺ എന്ന പേരിൽ സ്‌കൂളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും തുളസി വെച്ചു പിടിപ്പിച്ചു.അന്തരീക്ഷത്തെ ശുദ്ധമാക്കുന്നതിൽ തുളസിക്ക് പ്രധാന പങ്കുവഹിക്കനാവുമെന്ന കണ്ടെത്തലാണ് സീഡംഗങ്ങളെ ഇതിനായി പ്രേരിപ്പിച്ചത്.മൊകേരി, കുന്നോത്തുപറമ്പ്, ചെണ്ടയാട്, പാട്യം, വള്ള്യായി, കൂരാറ,കതിരൂർ എന്നീ ബസ് കാത്തിരപ്പു കേന്ദ്രങ്ങളിലാണ് തുളസി വെച്ചു പിടിപ്പിച്ചത്. കണ്ടലും ഞണ്ടും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിക്കുന്നവരോട് മൊകേരി സ്‌കൂളിലെ സീഡംഗങ്ങൾക്ക് കുറെ പറയാനുണ്ട്. കണ്ടൽ ചെടിയിൽ നിന്ന് മുളപൊട്ടി വീഴുന്ന തൈകളെ വലിച്ച് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലും ഞണ്ടുകൾക്ക് പങ്കുണ്ട്. കണ്ടലുകൾ സംരക്ഷിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. ഈ തിരിച്ചറിവാണ് കുട്ടികളെ കണ്ടലിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ഞണ്ടിനെയും സംരക്ഷിക്കാൻ പ്രേരിപ്പിച്ചത്. കുയ്യാലി പുഴയോരത്തെ കണ്ടൽ കാടുകളിൽ ഞണ്ടുകളെ നിക്ഷേപിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. നിയോ സർമേഷ്യം, മലബാറി കം പാരാസൈസർമാ, പ്ലിക്കേഷ്യം എന്നീ ഇനം ഞണ്ടുകളാണ് കണ്ടലുകൾക്ക് തുണയാവുന്നത് ദേശാടന കിളികളുടെയും വിവിധ മത്സ്യങ്ങളുടെയും ആവാസ കേന്ദ്രമായ കുന്നോത്തുമുക്ക് തോടിനെ മാലിന്യമുക്തമാക്കികഠിന ശ്രമത്തിലൂടെ തെളിനീരൊഴുക്കിയതും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിയിലെ സീഡംഗങ്ങൾ തന്നെ<br>
[[പ്രമാണം:20190327_100540.resized.jpg|260px|I]]
[[പ്രമാണം:20190327_100555.resized.jpg|260px|]]
[[പ്രമാണം:20190327_100609.resized.jpg|260px|I]]
[[പ്രമാണം:20190327_100946.resized.jpg|260px|]]
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/699356" എന്ന താളിൽനിന്ന് ശേഖരിച്ചത്