Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ =
=== ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ ===
 
         19 ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ എത്തിച്ചേർന്ന ലണ്ടൻ മിഷനറി സൊസൈറ്റി , ചർച്ച് മിഷനറി സൊസൈറ്റി, ബാസൽ മിഷൻ എന്നീ മിഷനറി സൊസൈറ്റികളിൽ ചർച്ച് മിഷനറി സൊസൈറ്റി തിരുവിതാംകൂർ -കൊച്ചി മേഖലകളിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. സുവിശേഷപ്രവർത്തനത്തിനൊപ്പം സാമൂഹ്യപരിഷ് കരണത്തിലും അവർ ശ്രദ്ധ വച്ചു വന്നു- ൽ മാർ ഡയനീഷ്യസിന്റെ എപ്പിക്കോസ്പൽ സ്ഥാനാരോഹണത്തിന് കേരളത്തിലെത്തിയ റവ. ഡോ. ക്ലോഡിയസ് ബുക്കാനൻ കേരളത്തിലെ സിറിയൻ ചർച്ചും ചർച്ച് ഓഫ് ഇംഗ്ലണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹത്തിന്റെ "Christian Researches in Asia” എന്ന ഗ്രന്ഥം ഇംഗ്ലീഷ്  മിഷനറിമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ സഭാനവീകരണപ്രവർത്തനങ്ങളുടെ  ഭാഗമായി പാരീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി അദ്ദേഹം തിരുവിതാംകൂർ കൊച്ചി റസിഡന്റായിരുന്ന കേണൽ മൺറോയുടെ മുന്നിൽ നിർദ്ദേശം വച്ചു. അദ്ദേഹത്തെ തുടർന്നുവന്ന കേണൽ മെക്കാളയാണ് കേരളത്തിൽ ചർച്ച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ചത്.  

1816 മേയിൽ സി.എം.എസ് മിഷനറിയായിരുന്ന റവ. തോമസ് നോർട്ടൻ അലപ്പുഴയിൽ എത്തി. (1816 നവംബറിൽ റവ. ബെഞ്ചമിൻ ബെയിലിയും തുടർന്ന് റവ. ജോസഫ് ഫെന്നും റവ. ഹെന്റി ബെക്കറും കോട്ടയത്ത് എത്തി. റവ. ബെയ് ലി സഭാ പ്രവർത്തനത്തിലും പരിഭാഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ റവ.ഫെൻ കോളേജ് ചുമതലകളിലും റവ. ബേക്കർ പാരീഷ് സ്കൂളുകളുടെ രൂപീകരണത്തിലും ശ്രദ്ധവച്ചു. റവ. ബുക്കാനന്റെ ആഗ്രഹങ്ങളുടെ സാക്ഷാത് കാരമാണ് റവ.ബേക്കർ തന്റെ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കിയത്). റവ.ഹെന്റി ബേക്കർ (സീനിയർ) തന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന ചെയ് തത്. കോട്ടയം പട്ടണത്തിൽനിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കായി പാക്കിൽ, ചിങ്ങവനം പ്രദേശങ്ങൾക്ക് ഇടയിലാണ് പളളം. 1839-ൽ 259 കുട്ടികളുമായി 9 നാട്ടുഭാഷാ സ്കൂളുകൾ അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം കോട്ടയത്തെത്തിയ മിസസ് ഹെന്റി ബേക്കർ 1844 -ൽ പെൺകുട്ടികൾക്കായി പളളത്ത് ഗേൾസ് ബോർഡിംഗ് സ്കൂൾ ആരംഭിച്ചു. മുണ്ടക്കയത്തുണ്ടായിരുന്ന മറ്റൊരു സ്കൂളും ഈ സ്കൂളും ഒരുമിച്ച് 1871ൽ ബേക്കറിന്റെ മകന്റെ ഭാര്യയായ മിസസ് ഹെന്റി ബേക്കർ(ജൂനിയർ) പളളത്ത് ഒരു ബോർഡിംഗ് ഗേൾസ് സ്കൂളാക്കി മാറ്റി. 1871-ൽ ഇവിടെ 60 ബോർഡിംഗ് വിദ്യാർത്ഥിനികളും ദിവസവും വന്നു പോകുന്ന ഇരുപത്തിയഞ്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ഥാപനം മിസസ് ഹെന്റി ബേക്കർ സീനിയർ കോട്ടയത്ത് നടത്തിയിരുന്ന സ്കൂളുകളുമായി ലയിച്ചു ചേർന്നു. 1888-ൽ മിസസ് ഹെന്റി ബേക്കർ സീനിയർ മൃതിയടഞ്ഞതോടെ റവ. എ എഫ് പെയിന്റർ എന്ന മിഷനറിയുടെ ഭാര്യ മിസസ് പെയിന്റർ പളളത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ തുടങ്ങി. ഈ കാലഘട്ടങ്ങളിലെല്ലാം മിഷനറിമാർ നേരിട്ടിരുന്ന പ്രശ് നമായിരുന്നു സ്കൂൾ മിസ്ട്രസ്സുമ്മാരുടെ കുറവ്. അയിത്ത സമ്പ്രദായം, സ്ത്രീകളുടെ സാമൂഹിക പിന്നാക്കവസ്ഥ,വിദ്യാഭ്യാസം ചില വിഭാഗങ്ങൾക്ക് മാത്രമായി ചുരിങ്ങിയ അവസ്ഥ ഇങ്ങനെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പെൺകുട്ടികളെ പഠിപ്പിക്കുവാൻ ദൈവവിചാരവും ട്രെയിനിംഗും ഉളള അദ്ധ്യാപികമാർ അത്യാവശ്യമായിരുന്നു. ഈ ആവശ്യങ്ങൾ അറിഞ്ഞ് 1872ൽ മിസ് എലിസ ഉസ് ബോൺ 2000 പൗണ്ട് സംഭാവനയായി ചർച്ച് സൊസൈറ്റിക്കു നൽകി. തിരുവിതാംകീറിൽ ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുന്നതിനായിരുന്നു ഈ സംഭാവന. ഇതിൻപ്രകാരം ചർച്ച് മിഷൻ സൊസൈറ്റിയുടെ കമ്മറ്റി പളളത്ത് പെൺകുട്ടികൾക്കായുളള ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുവാൻ തീരുമാനിച്ചു. കേരളത്തിൽ സി.എം. എസ്സിന്റെ നേതൃത്വത്തിൽ സ്കൂളുകൾ ആരംഭിക്കുവാൻ കാരണക്കാരനായ റവ. ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ് ക്കായി ഈ സ്ഥാപനത്തിന് ' ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ' എന്നു പേരിടാൻ ധാരണയായി. അങ്ങനെ മിസസ് പെയിന്ററുടെ സ്കൂൾ കേന്ദ്രീകരിച്ച് 1891ൽ റവ. എ .എച്ച് .ലാഷ് , ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ തുറന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടെ സ്‌കൂളുകളിലേക്കു വേണ്ട ക്രിസ്‌ത്യൻ അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനുളള എലിമെന്ററി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും 1മുതൽ 7വരെ ക്ലാസ്സുകളുളള ഹയർ സെക്കന്ററി സ്‍കൂളും ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു. മദ്രാസ് പ്രൈമറിയും ലോവർ സെക്കന്ററിയും പരീക്ഷകൾ പാസായവർക്കായിരുന്നു ഈ ട്രെയിനിംഗ് സ്‌കൂളിൽ പ്രവേശനം. നേരത്തെ ഉണ്ടായിരുന്ന സ്‌കൂൾ Form 111 ന്റെ നിലവാരത്തിലേക്ക് ഉയർത്തി. പിന്നാക്ക വിഭാഗക്കാരായ പെൺകുട്ടികൾക്ക് ഈ സ്‌കൂളിൽ വിദ്യാഭ്യാസം നൽകിപ്പോന്നു.
1816 മേയിൽ സി.എം.എസ് മിഷനറിയായിരുന്ന റവ. തോമസ് നോർട്ടൻ അലപ്പുഴയിൽ എത്തി. (1816 നവംബറിൽ റവ. ബെഞ്ചമിൻ ബെയിലിയും തുടർന്ന് റവ. ജോസഫ് ഫെന്നും റവ. ഹെന്റി ബെക്കറും കോട്ടയത്ത് എത്തി. റവ. ബെയ് ലി സഭാ പ്രവർത്തനത്തിലും പരിഭാഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ റവ.ഫെൻ കോളേജ് ചുമതലകളിലും റവ. ബേക്കർ പാരീഷ് സ്കൂളുകളുടെ രൂപീകരണത്തിലും ശ്രദ്ധവച്ചു. റവ. ബുക്കാനന്റെ ആഗ്രഹങ്ങളുടെ സാക്ഷാത് കാരമാണ് റവ.ബേക്കർ തന്റെ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കിയത്). റവ.ഹെന്റി ബേക്കർ (സീനിയർ) തന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന ചെയ് തത്. കോട്ടയം പട്ടണത്തിൽനിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കായി പാക്കിൽ, ചിങ്ങവനം പ്രദേശങ്ങൾക്ക് ഇടയിലാണ് പളളം. 1839-ൽ 259 കുട്ടികളുമായി 9 നാട്ടുഭാഷാ സ്കൂളുകൾ അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം കോട്ടയത്തെത്തിയ മിസസ് ഹെന്റി ബേക്കർ 1844 -ൽ പെൺകുട്ടികൾക്കായി പളളത്ത് ഗേൾസ് ബോർഡിംഗ് സ്കൂൾ ആരംഭിച്ചു. മുണ്ടക്കയത്തുണ്ടായിരുന്ന മറ്റൊരു സ്കൂളും ഈ സ്കൂളും ഒരുമിച്ച് 1871ൽ ബേക്കറിന്റെ മകന്റെ ഭാര്യയായ മിസസ് ഹെന്റി ബേക്കർ(ജൂനിയർ) പളളത്ത് ഒരു ബോർഡിംഗ് ഗേൾസ് സ്കൂളാക്കി മാറ്റി. 1871-ൽ ഇവിടെ 60 ബോർഡിംഗ് വിദ്യാർത്ഥിനികളും ദിവസവും വന്നു പോകുന്ന ഇരുപത്തിയഞ്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ഥാപനം മിസസ് ഹെന്റി ബേക്കർ സീനിയർ കോട്ടയത്ത് നടത്തിയിരുന്ന സ്കൂളുകളുമായി ലയിച്ചു ചേർന്നു. 1888-ൽ മിസസ് ഹെന്റി ബേക്കർ സീനിയർ മൃതിയടഞ്ഞതോടെ റവ. എ എഫ് പെയിന്റർ എന്ന മിഷനറിയുടെ ഭാര്യ മിസസ് പെയിന്റർ പളളത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ തുടങ്ങി. ഈ കാലഘട്ടങ്ങളിലെല്ലാം മിഷനറിമാർ നേരിട്ടിരുന്ന പ്രശ് നമായിരുന്നു സ്കൂൾ മിസ്ട്രസ്സുമ്മാരുടെ കുറവ്. അയിത്ത സമ്പ്രദായം, സ്ത്രീകളുടെ സാമൂഹിക പിന്നാക്കവസ്ഥ,വിദ്യാഭ്യാസം ചില വിഭാഗങ്ങൾക്ക് മാത്രമായി ചുരിങ്ങിയ അവസ്ഥ ഇങ്ങനെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പെൺകുട്ടികളെ പഠിപ്പിക്കുവാൻ ദൈവവിചാരവും ട്രെയിനിംഗും ഉളള അദ്ധ്യാപികമാർ അത്യാവശ്യമായിരുന്നു. ഈ ആവശ്യങ്ങൾ അറിഞ്ഞ് 1872ൽ മിസ് എലിസ ഉസ് ബോൺ 2000 പൗണ്ട് സംഭാവനയായി ചർച്ച് സൊസൈറ്റിക്കു നൽകി. തിരുവിതാംകീറിൽ ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുന്നതിനായിരുന്നു ഈ സംഭാവന. ഇതിൻപ്രകാരം ചർച്ച് മിഷൻ സൊസൈറ്റിയുടെ കമ്മറ്റി പളളത്ത് പെൺകുട്ടികൾക്കായുളള ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുവാൻ തീരുമാനിച്ചു. കേരളത്തിൽ സി.എം. എസ്സിന്റെ നേതൃത്വത്തിൽ സ്കൂളുകൾ ആരംഭിക്കുവാൻ കാരണക്കാരനായ റവ. ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ് ക്കായി ഈ സ്ഥാപനത്തിന് ' ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ' എന്നു പേരിടാൻ ധാരണയായി.  
<gallery>
Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ
</gallery>
 
അങ്ങനെ മിസസ് പെയിന്ററുടെ സ്കൂൾ കേന്ദ്രീകരിച്ച് 1891ൽ റവ. എ .എച്ച് .ലാഷ് , ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ തുറന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടെ സ്‌കൂളുകളിലേക്കു വേണ്ട ക്രിസ്‌ത്യൻ അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനുളള എലിമെന്ററി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും 1മുതൽ 7വരെ ക്ലാസ്സുകളുളള ഹയർ സെക്കന്ററി സ്‍കൂളും ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു. മദ്രാസ് പ്രൈമറിയും ലോവർ സെക്കന്ററിയും പരീക്ഷകൾ പാസായവർക്കായിരുന്നു ഈ ട്രെയിനിംഗ് സ്‌കൂളിൽ പ്രവേശനം. നേരത്തെ ഉണ്ടായിരുന്ന സ്‌കൂൾ Form 111 ന്റെ നിലവാരത്തിലേക്ക് ഉയർത്തി. പിന്നാക്ക വിഭാഗക്കാരായ പെൺകുട്ടികൾക്ക് ഈ സ്‌കൂളിൽ വിദ്യാഭ്യാസം നൽകിപ്പോന്നു.

  മിസസ് പെയിന്റർ 1891ൽ തന്നെ ഈ സ്‌കൂൾ റവ. ലാഷിന്റെ ഭാര്യ മിസസ് ലാഷിനു കൈമാറി. ഇക്കാലഘട്ടത്തിൽ ബുക്കാനൻ ഇൻസ്റ്റിറ്റൂഷന്റെ ഭാഗമായ സ്‌കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ ആരംഭിച്ചു. 1892 നവംമ്പർ 25ന് ബിഷപ് ഇ.എൻ. ഹോഡ്‌ജസ് പുതിയ സ്‌കൂൾ ബിൽഡിംഗ് ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂളിൽ 130 പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ 90 പേർ ബോർഡിംഗിൽ താമസിച്ചുപഠിക്കുകയായിരുന്നു. 97 ആൺകുട്ടികളും 245 പെൺകുട്ടികളും അടങ്ങുന്ന 8 ബ്രാ‍ഞ്ച് സ്‌കൂളുകൾ ഈ സ്ഥാപനത്തിനുണ്ടായിരുന്നു. റീഡിംഗ്, റൈറ്റിംഗ്, അരിത്തമെറ്റിക്ക്, ജോഗ്രഫി, ഡിക്ടേഷൻ തുടങ്ങിയവ ഇവിടെ പഠിപ്പിച്ചു പോന്നു.

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/642551" എന്ന താളിൽനിന്ന് ശേഖരിച്ചത്