"വിജയമാതാ കോൺവെന്റ്, ചിറ്റൂർ/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിജയമാതാ കോൺവെന്റ്, ചിറ്റൂർ/എന്റെ നാട് (മൂലരൂപം കാണുക)
01:21, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2010എന്റെ ഗ്രാമം
(എന്റെ ഗ്രാമം-ചിറ്റൂര്‍) |
(ചെ.) (എന്റെ ഗ്രാമം) |
||
വരി 1: | വരി 1: | ||
ചിറ്റൂര്‍. | ചിറ്റൂര്‍. | ||
പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്താണ് ചിറ്റൂര്‍ എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.3ബ്ലോക്കുകളും 16 പഞ്ചായത്തുകളും ഉള്‍പ്പെട്ട മുനിസിപ്പാലിറ്റിയാണ് ചിറ്റൂര്‍.ചിറ്റൂര്‍ താലൂക്കിന് 1200 ചതുരശ്ര കിലോമ്മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയുടെ വിസ്തീര്‍ണം 14.71 കിലോമ്മീറ്ററാണ്.ചരിത്രഗാഥകളുറങ്ങുന്ന പാലക്കാടന്‍ ചുരത്തിലെ ഈ കൊച്ചുപ്രദേശം കേരളത്തിന്റെ പ്രധാന നെല്ലറയാണ്.മലബാര്‍പ്രവിശ്യയുടെ അതിരുകള്‍ക്കുള്ളില്‍ കേരള സംസ്ഥാനപ്പിറവി വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.പാലക്കാടു രാജാവ് കൊച്ചിരാജാവിന് സമ്മാനമായി നല്കിയ പ്രദേശമാണ് ചിറ്റൂര്‍ എന്നു പറയപ്പെടുന്നു. | പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്താണ് ചിറ്റൂര്‍ എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.3ബ്ലോക്കുകളും 16 പഞ്ചായത്തുകളും ഉള്‍പ്പെട്ട മുനിസിപ്പാലിറ്റിയാണ് ചിറ്റൂര്‍.ചിറ്റൂര്‍ താലൂക്കിന് 1200 ചതുരശ്ര കിലോമ്മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയുടെ വിസ്തീര്‍ണം 14.71 കിലോമ്മീറ്ററാണ്.ചരിത്രഗാഥകളുറങ്ങുന്ന പാലക്കാടന്‍ ചുരത്തിലെ ഈ കൊച്ചുപ്രദേശം കേരളത്തിന്റെ പ്രധാന നെല്ലറയാണ്.മലബാര്‍പ്രവിശ്യയുടെ അതിരുകള്‍ക്കുള്ളില്‍ കേരള സംസ്ഥാനപ്പിറവി വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.പാലക്കാടു രാജാവ് കൊച്ചിരാജാവിന് സമ്മാനമായി നല്കിയ പ്രദേശമാണ് ചിറ്റൂര്‍ എന്നു പറയപ്പെടുന്നു. | ||
പാലക്കാടിന്റെ കിഴക്കേ അതിര്‍ത്തിയില്‍ വരുന്ന ചിറ്റൂര്‍ തമിഴ് നാടിനോട് ഏറെ അടുത്തുകിടക്കുന്നു.ജനസംഖ്യയില്‍ ഈഴവരാണു കൂടുതല്‍.വി.കെ.എന്‍,ഓ.വി.വിജയന് എന്നിവരുടെ കൃതികളില്‍ ചിറ്റൂരിലെ ഈഴവഭാഷാപ്രയോഗങ്ങള്‍ കാണാനാവും. തമിഴ്-മലയാള സംസ്കാരങ്ങളുടെ സങ്കരസൗന്ദര്യമാണീ പ്രദേശങ്ങള്‍ക്കുള്ളത്. | |||
ഗുരുമഠം. | |||
ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റ്റെ സമാധിസ്ഥലമായ ചിറ്റൂരിലെ ഗുരുമഠം ഏറെ പ്രസിദ്ധമാണ്.മൂന്നു ദശാബ്ദക്കാലം എഴുത്തച്ഛന് ശോകനാശിനീ തീരത്തു താമസിച്ചിരുന്നതായി ചരിത്രം പറയുന്നു.പ്രധാന രചനകളെല്ലാം അദ്ദേഹം ഇവിടെവച്ചാണ് നിര് വഹിച്ചത്. | |||
ചിറ്റൂര്‍ ഗവ: കോളേജ്. | |||
ശോകനാശിനീ തീരത്തെ വിശാലമായ പച്ചപ്പില്‍ തലയുയര്‍ത്തി നില്ക്കുന മഹത്തായ സ്ഥാപനമാണ് ചിറ്റൂര്‍ ഗവ: കോളേജ്.നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളെ നാടിനു സംഭാവന ചെയ്ത വിദ്യാകേന്ദ്രം. | |||
ചിറ്റൂര്‍ കാവ്. | |||
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശിവക്ഷേത്രം ഇവിടെയുണ്ട്.ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളുടെ ഒരു കലവറ തന്നെയാണുള്ളത്. | |||
പാലക്കാടിന്റെ നെല്ലറ. | |||
ചിറ്റൂരിന്റെ ജീവവായുവിന് നെല്‍ വയലുകളുടെ ഗന്ധമാണെപ്പൊഴും.കന്നുകാലികളും പാഠശേഖരങ്ങളും വൈക്കോലും ചാണകവും കാളവണ്ടികളും പാല്‍മണവും നിറഞ്ഞ ഗ്രാമഭൂമി. | |||
കലകള്‍ | |||
കണ്യാര്‍കളീ | |||
500-ലേറെ വര്‍ഷത്തെ പഴകമുള്ള കലാരൂപം.കാക്കയൂര്‍,കുത്തന്നൂര്‍,പല്ലശ്ശന,തത്തമംഗലം,എലവഞ്ചേരി എന്നീ നാട്ടുപ്രദേശങ്ങളിലെ നായര്‍ത്തറകളില്‍ വേരോട്ടമുള്ളത്.ഭഗവതീകാവുകളില്‍ നായര്‍ സമുദായം നടത്തിവരുന്ന അനുഷ്ടാന കലയാണ് കണ്യാര്‍കളി. | |||
പൊറാട്ടുനാടകത്തിനും പ്രസിദ്ധമാണ് ചിറ്റൂര്‍.വിനോദവും വിമര്‍ശനവുമായി പാണസമുദായം മനസുതുറക്കുന്ന നാടന്‍ കല.സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ വിനോദോപാധിയായി പ്രചാരം നേടിയ പൊറാട്നാടകം ഇന്നും ഇവിടെ നിലനില്ക്കുന്നു. | |||
പ്രധാന വ്യക്തിത്വങ്ങള്‍. | |||
അമ്പാട്ട് ഈച്ചരമേനോന്(ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായിരുന്നു.ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ആദ്യത്തെ ചെയര്മാന്). | |||
അമ്പാട്ട് ശിവശങ്കരമേനോന്‍(കൊച്ചിരാജാവിന്റെ ഭരണകാലത്ത് ഗ്രമവികസനവകുപ്പു കൈകാര്യം ചെയ്തു.)ഡോ:ഏ.ആര്.മേനോന്(1966-ല്‍കേരളമന്ത്രിസഭയിലെ പൊതുജനാരോഗ്യമന്ത്രിയായിരുന്നു)ശ്രീ തഞ്ചപ്പയ്യര്‍,സുബ്രഹ്മണ്യപിള്ള,കരുനാകരമേനോന്‍(കൊച്ചിരാജ്യത്തെ ദിവാന്മാരായിരുന്നു.)സര്.സി.വി.അനന്തകൃഷ്ണയ്യര്‍,സി.എ വൈദ്യലിംഗം(നീതിപതികളെന്ന നിലയില്‍ പേരെടുത്തവര്‍)ചമ്പത്തില്‍ ശ്രീ ചത്തുക്കുട്ടി മന്നാടിയാര്‍,വരവൂര്‍ ശ്രീ സി.എസ്.ഗോപാലപ്പണിക്കര്‍,ശ്രീ പി.ആര്.മേനോന്(എഴുത്തുകാര്‍)പി.ലീല(ഗാനകോകിലം) |