"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
18:02, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
('അഞ്ചൽ എന്ന പദം അഞ്ച് ചൊല്ലുകൾ ചേർന്നിടത്തെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
* കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ? | * കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ? | ||
എന്നിവയാണ് ആ ചൊല്ലുകൾ. | എന്നിവയാണ് ആ ചൊല്ലുകൾ. | ||
== അഞ്ചൽക്കുളം കുളമോ ചിറയോ? == | |||
ഏറം ജംഗ്ഷനടുത്തുള്ള ജലാശയം കുളമാണോ ചിറയാണോ എന്ന തർക്കമുണ്ട്. കുളത്തിന് വൃത്താകൃതിയും ചിറയ്ക്ക് ചതുരാകൃതിയുമാണ്. എന്നാൽ ഈ കുളത്തിന് ഒരു ഭാഗം വൃത്താകൃതിയും മറ്റേഭാഗം ചതുരാകൃതിയും ആണ്. | |||
== അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ? == | |||
അഞ്ചൽ- പുനലൂർ റോഡിൽ ഉള്ളിലേയ്ക്കായി അഗസ്ത്യക്കോട് എന്ന സ്ഥലത്തുള്ള പുരാതനമായ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ ആണാണോ പെണ്ണാണോ എന്നതാണ് തർക്കം. അഗസ്ത്യക്കോട് ക്ഷേത്രസമീപം ഒരു മുനിവര്യൻ തപസ്സിരുന്നതായും അദ്ദേഹത്തിന്റെ പ്രതിഷ്ഠ കമഴ്ന്ന നിലയിലായിരുന്നതായും പറയപ്പെടുന്നു. അതിനാൽ പ്രതിഷ്ഠ ഉയർത്തി ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനാവില്ല. | |||
== ഏറത്തെ അമ്പലം വയലിലോ കരയിലോ? == | |||
ഏറം ജംഗ്ഷനിലുള്ള ക്ഷേത്രത്തെക്കുറിച്ചാണ് ഈ തർക്കം. വയലിന്റെ മധ്യത്തിലെ മൺതിട്ടപ്പുറത്ത് വളിയ ചുറ്റുമതിൽ പണിഞ്ഞ രീതിയിലാണ് ക്ഷേത്രം. വയൽമധ്യത്തിലാണ് ആണ് ക്ഷേത്രം എങ്കിലും ക്ഷേത്രസ്ഥാനം കട്ടി കൂടിയ തറയാണ്. | |||
== വടമൺ കാഞ്ഞിരം കൈയ്ക്കുമോ മധുരിക്കുമോ? == | |||
ഏറം ജംഗ്ഷനിൽ നിന്ന് 1.5 കി. മീ. പോയാൽ വടമൺ പള്ളിക്കൂടത്തിനടുത്തെത്തും. ഇവിടെ എലിക്കോട് കാവിനടുത്ത് വളരെക്കാലം പഴക്കമുള്ള ഒരു കാഞ്ഞിരമരം നിന്നിരുന്നു. മരമിപ്പോഴില്ല. ഇതചിന്റെ ഒരു ശിഖരത്തിന്റെ ഇലകൾ നന്നായി മധുരിച്ചിരുന്നു എന്ന് പറയപ്പെടുന്നു. മറ്റുള്ള ഇലകൾക്ക് പ്രത്യേക രുചിയുമില്ല. | |||
== കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ? == | |||
അഞ്ചൽ വടക്കുഭാഗത്ത് പനയഞ്ചേരി എന്ന സ്ഥലത്ത് കുറുമക്കാട്ടു കുടുംബം എന്ന പേരിൽ യഥാർത്ഥ ജാതി വെളിവാകാതിരുന്ന ഒരു കൂട്ടർ താമസിച്ചിരുന്നു. അവരുടെ പഴമ കൊണ്ട് ഇല്ലക്കാരാണോ സ്വരൂപക്കാരാണോ എന്ന് നിശ്ചയിക്കാനാവില്ലത്രേ. | |||
അഞ്ചലിന്റെ പ്രാദേശിക വിജ്ഞാനചരിത്രം രേഖപ്പെടുത്തിയ ആധികാരിക രേഖകൾ കുറവാണ്. അഞ്ചൽ പ്രദേശവുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിക്കുന്ന പദ്ധതി സ്കൂൾ വിക്കി ക്ലബ് ഏറ്റെടുത്തിരുന്നു. | അഞ്ചലിന്റെ പ്രാദേശിക വിജ്ഞാനചരിത്രം രേഖപ്പെടുത്തിയ ആധികാരിക രേഖകൾ കുറവാണ്. അഞ്ചൽ പ്രദേശവുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിക്കുന്ന പദ്ധതി സ്കൂൾ വിക്കി ക്ലബ് ഏറ്റെടുത്തിരുന്നു. |