"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
20:29, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018→ഹരിഗോവിന്ദ് എസ്.- യാത്രാവിവരണം (ക്ലാസ്സ്7 2012-13)
വരി 252: | വരി 252: | ||
ഞങ്ങൾ പിന്നെ പോയത് കോടനാട്ടിലേക്കാണ്. പോകുന്ന വഴിക്ക് ഒരു ബോർഡ് കണ്ടു. അത് അവിടെ അടുത്തുള്ള പാണിയേരിപോരിനെക്കുറിച്ചായിരുന്നു. എങ്കിൽ അവിടെയും പോവാമെന്ന് തീരുമാനിച്ചു. ആദ്യം കോടനാട്ടിനാണ് പോയത്. കേരളത്തിലെ ആന വളർത്തൽ കേന്ദ്രമാണ് കോടനാട്. അവിടെയെത്തി. ഞാനാണ് മൂന്നുപേർക്കും ടിക്കറ്റെടുത്തത്. ഒരു വലിയ കൂടുകണ്ടു. അതിന്റെ അകത്ത് രണ്ട് ഓമനത്തമുള്ള ആനക്കുഞ്ഞുങ്ങൾ. കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. അതിന്റെ അപ്പുറത്ത് കുറച്ചും കൂടി വലിയ ആനകളായിരുന്നു. വലിയ സന്തോഷവാന്മാരായിരുന്നു അവരെല്ലാം. ഒരുത്തന് വലിയ നൃത്തക്കാരന്റെ മട്ടായിരുന്നു. എപ്പോഴും ആടിക്കൊണ്ടിരിക്കും. ആനക്കുട്ടന്മാർ എന്നെ നോക്കി ചിരിക്കുന്നപോലെ തോന്നി. അവിടെ ആന സവാരിയുമുണ്ടായിരുന്നു. എങ്കിലും ആന സവാരിക്കിറങ്ങിയില്ല.അവിടെ താഴെയൊരു പുഴയുണ്ടാരിരുന്നു. അത് നമ്മുടെ ഏറ്റവുവലിയ പുഴയായ പെരിയാറായിരുന്നു. അവിടെയാണ് ആനകളെ കുളിപ്പിക്കുന്നത്. അവിടെ ഒരു ചെറിയ മൃഗശാലയും ഉണ്ടായിരുന്നു. എവിടെയും ദുർഗന്ധം വമിക്കുന്നു. വൃത്തി ഹീനമായ ചുറ്റു പാടുകൾ. പാവം മൃഗങ്ങൾ. ഞാനപ്പോൾ ഓർത്തത് ഇരിങ്ങോൾ കാവിനെക്കുറിച്ചാണ്. അവിടുത്തെ കാടുപോലുള്ള കാടുകളിൽ തിമിർത്തു നടക്കേണ്ടവരല്ലെ അവർ. അവർക്കിപ്പോൾ എത്ര സങ്കടമുണ്ടായിരിക്കും. ഞങ്ങൾക്ക് അവിടെ നിൽക്കാൻ തന്നെ തോന്നിയില്ല. അവിടുന്നും ഇറങ്ങി. പിന്നെ പോയത് പാണിയേരി പോരിലേക്കാണ്. പോയവഴികണ്ടാൽ ഇങ്ങനെയൊരു സ്ഥലം അവിടെയുണ്ടെന്നു തന്നെ തോന്നില്ല. പെരിയാറിന്റെ സൗന്ദര്യം നിറഞ്ഞ തീരമായിരുന്നു പാണിയേരി പോര്. അങ്ങനെ ഞങ്ങൾ അവിടെയെത്തി. ടിക്കറ്റൊക്കെയെടുത്തു. പൊരിവെയിൽ ഇവിടെ എവിടെയാണ് പ്രകൃതിസൗന്ദര്യം എന്നുവരെ ഓർത്തു പോയി. കുറച്ച് നടന്നുചെന്നപ്പോൾ വച്ചുപിടിപ്പിച്ചതെന്ന് തോന്നിക്കുന്ന കുറേ മരങ്ങൾ കണ്ടു. പിന്നെയും മുമ്പോട്ട് ചെന്നപ്പോൾ കുറെ വണ്ടികൾ പാർക്ക് | ഞങ്ങൾ പിന്നെ പോയത് കോടനാട്ടിലേക്കാണ്. പോകുന്ന വഴിക്ക് ഒരു ബോർഡ് കണ്ടു. അത് അവിടെ അടുത്തുള്ള പാണിയേരിപോരിനെക്കുറിച്ചായിരുന്നു. എങ്കിൽ അവിടെയും പോവാമെന്ന് തീരുമാനിച്ചു. ആദ്യം കോടനാട്ടിനാണ് പോയത്. കേരളത്തിലെ ആന വളർത്തൽ കേന്ദ്രമാണ് കോടനാട്. അവിടെയെത്തി. ഞാനാണ് മൂന്നുപേർക്കും ടിക്കറ്റെടുത്തത്. ഒരു വലിയ കൂടുകണ്ടു. അതിന്റെ അകത്ത് രണ്ട് ഓമനത്തമുള്ള ആനക്കുഞ്ഞുങ്ങൾ. കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. അതിന്റെ അപ്പുറത്ത് കുറച്ചും കൂടി വലിയ ആനകളായിരുന്നു. വലിയ സന്തോഷവാന്മാരായിരുന്നു അവരെല്ലാം. ഒരുത്തന് വലിയ നൃത്തക്കാരന്റെ മട്ടായിരുന്നു. എപ്പോഴും ആടിക്കൊണ്ടിരിക്കും. ആനക്കുട്ടന്മാർ എന്നെ നോക്കി ചിരിക്കുന്നപോലെ തോന്നി. അവിടെ ആന സവാരിയുമുണ്ടായിരുന്നു. എങ്കിലും ആന സവാരിക്കിറങ്ങിയില്ല.അവിടെ താഴെയൊരു പുഴയുണ്ടാരിരുന്നു. അത് നമ്മുടെ ഏറ്റവുവലിയ പുഴയായ പെരിയാറായിരുന്നു. അവിടെയാണ് ആനകളെ കുളിപ്പിക്കുന്നത്. അവിടെ ഒരു ചെറിയ മൃഗശാലയും ഉണ്ടായിരുന്നു. എവിടെയും ദുർഗന്ധം വമിക്കുന്നു. വൃത്തി ഹീനമായ ചുറ്റു പാടുകൾ. പാവം മൃഗങ്ങൾ. ഞാനപ്പോൾ ഓർത്തത് ഇരിങ്ങോൾ കാവിനെക്കുറിച്ചാണ്. അവിടുത്തെ കാടുപോലുള്ള കാടുകളിൽ തിമിർത്തു നടക്കേണ്ടവരല്ലെ അവർ. അവർക്കിപ്പോൾ എത്ര സങ്കടമുണ്ടായിരിക്കും. ഞങ്ങൾക്ക് അവിടെ നിൽക്കാൻ തന്നെ തോന്നിയില്ല. അവിടുന്നും ഇറങ്ങി. പിന്നെ പോയത് പാണിയേരി പോരിലേക്കാണ്. പോയവഴികണ്ടാൽ ഇങ്ങനെയൊരു സ്ഥലം അവിടെയുണ്ടെന്നു തന്നെ തോന്നില്ല. പെരിയാറിന്റെ സൗന്ദര്യം നിറഞ്ഞ തീരമായിരുന്നു പാണിയേരി പോര്. അങ്ങനെ ഞങ്ങൾ അവിടെയെത്തി. ടിക്കറ്റൊക്കെയെടുത്തു. പൊരിവെയിൽ ഇവിടെ എവിടെയാണ് പ്രകൃതിസൗന്ദര്യം എന്നുവരെ ഓർത്തു പോയി. കുറച്ച് നടന്നുചെന്നപ്പോൾ വച്ചുപിടിപ്പിച്ചതെന്ന് തോന്നിക്കുന്ന കുറേ മരങ്ങൾ കണ്ടു. പിന്നെയും മുമ്പോട്ട് ചെന്നപ്പോൾ കുറെ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നു. അവിടെ നിറയെ സിമന്റ് പാത്രങ്ങൾ വച്ചിരിക്കുന്നത് ഞാൻ കണ്ടു. അവിടെ പലയിടത്തു അങ്ങനെയുള്ള പാത്രങ്ങൾ കണ്ടു. അടുത്തുചെന്നു നോക്കിയപ്പോൾ അത് വേസ്റ്റ് പിറ്റുകളാണെന്ന് എനിക്ക് മനസ്സിലായി. അപ്പോൾ ഞാനോർത്തത് കോടനാട്ടിലെ മൃഗശാലയാണ്. ഇവരുടെ ബുദ്ധി അവർക്ക് എന്തുകൊണ്ട് തോന്നിയില്ല? പിന്നെയും നടന്നു തുടങ്ങി. പെരിയാറിന്റെ കുളിര് പതുക്കെ ഉള്ളിലേക്ക് വന്നുതുടങ്ങി. എത്രനടന്നിട്ടും എത്തുന്നില്ല. പെരിയാറിനെ കാണാമെന്നായപ്പോൾ ഇതാണോ പ്രകൃതിസൗന്ദര്യം എന്ന് ചോദിച്ച ഞാൻ ഇതാണ് പ്രകൃതി സൗന്ദര്യം എന്നു പറഞ്ഞുപോയി. നമുക്ക് ഇറങ്ങാൻ പാകത്തിന് ഒരു ചെറിയ തീരം ഉണ്ടായിരുന്നു. മറുകരയിൽ സിനിമകളിൽ കാണുന്നതുപോലുള്ള സുന്ദരമായ പ്രദേശം. ശാന്തമായി ഒഴുകുന്ന പെരിയാർ. കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. പിന്നെയും മുമ്പോട്ട് പോയി. അവിടെയും ശാന്തമായി ഒഴുകുന്ന പുഴ അവിടെയുള്ള ഗൈഡ് വന്നപ്പോഴാണ് ശാന്തതയിൽ നിഗൂഢത ഉണ്ടെന്ന് മനസ്സിലായത്. കഴിഞ്ഞാഴ്ച ഒരാൾ അവിടെ മുങ്ങി മരിച്ചിരുന്നുവത്രെ! അതും ഒരു യുവാവ്. യുവത്വത്തിന്റെ എടുത്തുചാട്ടം എന്നുതന്നെ പറയാം. എന്തുരസം! എങ്കിലും മനസ്സിൽ ഒരു ചെറിയ പേടിയുമുണ്ടായിരുന്നു. ഞാൻ അവിടെ വച്ച് കണ്ടുപിടിച്ച ഒരു കാര്യം എന്തെന്നാൽ, മുന്നു ദിക്കിലേക്കായിട്ടാണ് പുഴ ഒഴുകുന്നത്. എന്തൊരത്ഭുതമല്ലെ! അവിടെ പുഴയുടെ നടുക്ക് കാടുപോലുള്ള ഒരു ചെറിയ ദ്വീപുണ്ടായിരുന്നു. അങ്ങോട്ടും നമുക്ക് പോകാം. അവിടുന്നു കുറച്ചും കൂടി അകത്തേക്ക് പോകണമായിരുന്നു എന്ന് മാത്രം. അവിടെയായിരുന്നു യഥാർത്ഥ പ്രകൃതി സൗന്ദര്യം. എങ്കിലും പോയില്ല. ഇനിയും വരണമെന്ന് തീരുമാനിച്ചു. പോരാൻ തോന്നുന്നില്ല. എങ്കിലും പോന്നല്ലെ പറ്റു. തിരിച്ചുപോന്നു. ടിക്കറ്റുതരുന്ന ചേച്ചി വളരെ സ്നേഹമുള്ള ഒരാളായിരുന്നു. ഞങ്ങൾക്ക് ചില ഉപദേശങ്ങളൊക്കെ നൽകി. ഇനി വരുമ്പോൾ നേരത്തെ വരണമെന്നും രാവിലെ മുതൽ വൈകുന്നേരം വരെ നിൽക്കണമെന്നൊക്കെയായിരുന്നു അത്. ഒരു ബഹുമാനമൊക്കെ തോന്നി. | ||