Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 95: വരി 95:
44033_in11.jpg|
44033_in11.jpg|
</gallery>
</gallery>
== അധ്യാപകദിനം(സെപ്തംബർ 5) ==
    അധ്യാപകദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും അധ്യാപകരായി വിരമിച്ച പൂർവ്വ അധ്യാപകരെ ഉൾപ്പെടുത്തി ഗുരുവന്ദനം നടത്തി.
സെപ്റ്റംബർ 5 നു രാവിലെ 9.30 നു പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ ആഡിറ്റോറിയത്തിൽ യോഗം ആരംഭിച്ചു. ആഡിറ്റോറിയത്തിലെത്തിയ പൂർവ്വ അധ്യാപകരെ നിറഞ്ഞ ഹർഷാരവത്തോടെ സദസ്സ് സ്വീകരിച്ചു. സ്കൂൾ വിദ്യാർത്ഥികളായ ശിവാനിയും ഗോകുൽദേവും ചേർന്ന് കാര്യപരിപാടികളുടെ അവതരണം ഏറ്റെടുത്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുഷ ടീച്ചർ സദസ്സിനു സ്വാഗതം അർപ്പിച്ചു. തുടർന്ന് ശിവാനി ഓരോ പൂർവ്വ അധ്യാപകരുടെയും അധ്യാപന ജീവിത്തത്തിലെ മികവുകൾ അവതരിപ്പിച്ചു.  ഈ അവസരത്തിൽ പൂർവ്വ അധ്യാപകരായ ശ്രീ. ശ്രീകണ്ഠൻ നാടാർ, ശ്രീ. ചെല്ലൻ, ശ്രീ. വിജയദാസ്, ശ്രീ. പുരുഷാത്തമൻ, ശ്രീ. ശിവരാജൻ, ശ്രീമതി. വത്സല, ശ്രീമതി ശാന്തകുമാരി അമ്മ, ശ്രീമതി. വസന്തകുമാരി, ശ്രീമതി. രാധ, ശ്രീമതി ശാരദ, ശ്രീമതി. പ്രിയംവദ, ശ്രീമതി. രുഗ്മിണി കുഞ്ഞമ്മ, ശ്രീമതി സുജകുമാരിഎന്നിവർക്ക് സ്കൂൾ കുട്ടികൾ റോസാപ്പുവ് നൽകി സ്റ്റേജിലേയ്ക്ക് ആനയിച്ചു. സുഷ ടീച്ചർ അവരെ പൊന്നാട അണിയിച്ചു സ്വീകരിച്ചിരുത്തി. ഈ കുട്ടത്തിൽ വരേണ്ടിയിരുന്നതും എന്നാൽ മൺമറഞ്ഞുപോയ അധ്യാപകരെയും ഈ അവസരത്തിൽ അനുസ്മരിച്ചു. തുടർന്ന് എസ്.എം. സി ചെയർമാനായ അജിത് കുമാർ      ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം തന്റെ അധ്യാപകരെ അനുസ്മരിച്ചു. തുടർന്ന് പൂർവ്വ അധ്യാപകർക്ക് മൊമന്റം നൽകി ആദരിച്ചു. ശ്രീ. ശ്രീകണ്ഠൻ നാടാർ, ശ്രീ. ചെല്ലൻ, ശ്രീ. വിജയദാസ്, ശ്രീ. പുരുഷാത്തമൻ, ശ്രീ. ശിവരാജൻ, ശ്രീമതി. വത്സല,  ശ്രീമതി. രുഗ്മിണി കുഞ്ഞമ്മ, ശ്രീമതി സുജകുമാരി എന്നിവർ മറുപടി പ്രസംഗം നടത്തി. തങ്ങളുടെ അധ്യാപനജീവിതത്തിലെ ചില നല്ല ഓർമ്മകൾ അവർ പങ്കുവയ്ക്കുകയും ആവശ്യമായ ചില ഉപദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി യായ വിൻസ് സർ കൃതജ്ഞത അർപ്പിച്ച് യോഗം സമാപിച്ചു.
1,187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536449" എന്ന താളിൽനിന്ന് ശേഖരിച്ചത്