Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=ഉറങ്ങാത്ത രാത്രി=
ഒരു മനോഹരമായ പ്രഭാതം.  എന്റെ വീട്ടിൽ നിന്ന് ചേച്ചിയുടെ ശബ്ദം, എഴുന്നേല്ക്കൂ കുഞ്ഞേ, എഴുന്നേല്ക്കൂ എന്ന് പറഞ്ഞ് എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ച്  എഴുന്നേല്പിക്കുന്നു എന്റെ ചേച്ചി. ഞാൻ എഴുന്നേറ്റ് ജനലിൽക്കൂടി നോക്കിയപ്പോൾ ചേച്ചി നട്ടു പിടിപ്പിച്ച റോസച്ചെടികൾ പൂത്തു നില്ക്കുന്നു.  എന്ത് മനോഹരം എന്ന് എന്റെ മനസ്സിൽ നിന്ന് ആരോ പറയുന്നത് പോലെ തോന്നി.  ചേച്ചി വന്ന് എന്നോട് വരൂ, പള്ളിക്കൂടത്തിൽ പോകണ്ടേ എന്ന് എന്റെ ചുമലിൽ‍‍ കൈവച്ചു കൊണ്ട് പറഞ്ഞു.  ഞാൻ ഒന്നും മിണ്ടിയില്ല.  എന്നിട്ട് ഞാൻ ഒറ്റച്ചാട്ടം.  ചേച്ചിയാണെങ്കിൽ എന്റെ പിറകെക്കൂടി ഓടി, ചേച്ചി ഉറക്കെ വിളിച്ച് പറയുന്നു ഇങ്ങ് വാടീ. ഞാൻ ഓടി റോസച്ചെടിയുടെ പിറകിൽ ഒളിച്ചു നിന്നു. പക്ഷേ ചേച്ചി എന്നെ കണ്ടു പിടിച്ചു, ഞാൻ ഒന്നും അറിയാത്ത മട്ടിൽ ചേച്ചിയുടെ കൂടെ പോയി.  ചേച്ചി എന്നെ കുളിപ്പിച്ചു, വസ്ത്രം ധരിപ്പിച്ചു തന്നു, ആഹാരം തന്നു. എന്റെ സ്വന്തം അമ്മയെപ്പോലെയായിരുന്നു ചേച്ചി. എന്റെ അമ്മ നൽകാത്ത സ്നേഹവും കരുതലും ചേച്ചി തന്നു. അങ്ങനെ  പള്ളിക്കൂടത്തിൽ പോകാൻ ഞാൻ റെഡിയായി.  ഞാൻ ചേച്ചിയുടെ അടുക്കൽ പോയിട്ട് ചോദിച്ചു, ചേച്ചി ഒരു കാര്യം ചോദിച്ചാൽ തരുമോ‍?  ചേച്ചി ചോദിച്ചു എന്താ കാര്യം , എനിക്ക് ഒരു റോസാപ്പൂവ് തരുമോ? ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു ഇതാ കാര്യം റോസാപ്പൂവ് നിനക്ക് ഞാൻ നേരത്തേ കുരതി വെച്ചിരുന്നു ഞാൻ ചേച്ചിയോട് പറഞ്ഞു ആ പൂവ് എന്റെ തലയിൽ വെച്ചു താ ചേച്ചി. ചേച്ചി വെച്ചു തന്നിട്ട് പറഞ്ഞു ഇപ്പോൾ നിന്നെ കണ്ടാ നല്ല മനോഹരമായിരിക്കുന്നു.  എന്നെ പള്ളിക്കൂടത്തിൽ കൊണ്ട് വിട്ടു. പിന്നെ എന്നെ വൈകുന്നേരം ചേച്ചിയാണ് വീട്ടിൽ കൊണ്ട് വിടുന്നത്.  രാത്രിയായപ്പോൾ എന്നെ ടീച്ചർ പഠിപ്പിച്ച പാഠം എനിക്ക് ചേച്ചി പറഞ്ഞു തന്നു. പിന്നെ എന്നെ താരാട്ടു പാടി ഉറക്കും. ആ പാട്ടിന്റെ ഈണത്തിൽ അറിയാതെ ഞാൻ ഉറങ്ങിപ്പോകും. 
അടുത്ത ദിവസമായപ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേല്പിക്കാൻ ചേച്ചി വന്നില്ല.  ഞാൻ വിചാരിച്ചു ചേച്ചിക്ക് അസുഖം ആകും.  ഞാൻ തിരക്കിയപ്പോൾ ചേച്ചിയുടെ ശബ്ദം വീടിന്റെ മൂലയിൽ നിന്നാണ് ആ ശബ്ദം വരുന്നത്.  ആ ശബ്ദം ഒരു കരച്ചിലിന്റെ ശബ്ദമായിരുന്നു.  ഞാൻ നോക്കിയപ്പോൾ കരയുന്ന ചേച്ചിയും, സന്തോഷത്തോടെ നില്ക്കുന്ന അമ്മയും അച്ഛനും.  അമ്മയും അച്ഛനും പോയതിനു ശേഷം ഞാൻ പതുക്കെ ചെന്ന് ചേച്ചിയുടെ കവിളിൽ കാണപ്പെട്ട കണ്ണുനീർ തുടച്ചു.  എന്നിട്ട് ഞാൻ ചോദിച്ചു എന്തിനാ കരയുന്നത്?  ആദ്യം ചേച്ചി ഒന്നും പറഞ്ഞില്ല.  വീണ്ടും ഞാൻ ചോദിച്ചു.  അപ്പോൾ  ചേച്ചി പറഞ്ഞു  ഞാൻ നിന്നെ വിട്ട് ദൂരെ പോകുന്നു.  പോവുകയാണോ. എവിടെ?  അതും എന്നെ വിട്ട്. എനിക്ക് ദൂരെ ജോലി കിട്ടി.  അപ്പോൾ എന്നെ കാണാൻ വരില്ലേ?  ചേച്ചി പറഞ്ഞു  വിവാഹമാകുമ്പോൾ വന്നാൽ മതിയെന്ന് അമ്മ പറഞ്ഞു.  ചേച്ചി എന്നാണ് പോകുന്നത്.  മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു.  അടുത്ത ആഴ്ച. ഇത്ര പെട്ടെന്നോ?  എന്ന് പറഞ്ഞു ഞാൻ എന്റെ കിടക്കയിലേയ്ക്ക് ഓടി, അവിടെ  കിടന്ന് കരഞ്ഞു, ആരും അറിയാതെ. സമയം അങ്ങനെ കടന്നു.  രാത്രിയായി. താരാട്ടു പാട്ടു പാടാൻ ചേച്ചി വന്നു.  കരച്ചിലിന്റെ ഈണത്തിൽ പാടി.  എനിക്ക് ഉറക്കം വന്നില്ല.  എന്നാൽ ഞാൻ ഉറങ്ങുന്നത് പോലെ അഭിനയിച്ചു.  ആ രാത്രി ഞാൻ ഉറങ്ങിയില്ല.  ആ രാത്രി ശാന്തമായിരുന്നില്ല.  ചേച്ചിയുടെ കരച്ചിൽ കാരണം അങ്ങനെ ദുഃഖ പൂർണ്ണമായി ആ ആഴ്ച കടന്നു.
അന്നും രാവിലെ ഞാൻ തനിയെ എഴുന്നേറ്റു. ഞാൻ ചേച്ചിയുടെ സ്നേഹത്തെക്കുറിച്ച് വർണ്ണിച്ച ചില ചിത്രങ്ങൾ വരച്ച്, ആ പേപ്പർ ചേച്ചിയുടെ കൈയിൽ കൊടുക്കാൻ പോയപ്പോൾ എന്റെ വരവ് കണ്ട് അമ്മ ചോദിച്ചു എവിടെ പോകുന്നു?  ചേച്ചിയുടെ അടുത്തേയ്ക്ക്.  ചേച്ചി എവിടെ എന്ന് ഞാൻ ചോദിച്ചു. അങ്ങ് ദൂരെ ജോലിയ്ക്ക് പോകാൻ ഒരുങ്ങുന്നു.  ഇപ്പോഴോ?  ചേച്ചി ഒരുങ്ങി വന്നിട്ട് എന്നോട് പറഞ്ഞു കുഞ്ഞേ ഞാൻ പോവുകയാ, ഇനി ഞാനില്ല നിന്നോടൊപ്പം.  അതുകൊണ്ട് നീ താനെ കുളിക്കണം, ഉറങ്ങണം..... എന്റെ കൈയിലിരുന്ന കടലാസ് കൊടുത്തു.  അതു കണ്ട് എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു, കരഞ്ഞു.  ഞാനും കരഞ്ഞു.  ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം കണ്ട് ചേച്ചിയുടെ റോസാപ്പൂക്കൾ പോലും കരഞ്ഞു പോയി.....
=സ്വപ്നം=
=സ്വപ്നം=


വരി 12: വരി 16:




=='''<u>മറക്കാ൯ കഴിയാത്ത ഒരു പുല൪ക്കാലം</u>''' ==  
='''<u>മറക്കാ൯ കഴിയാത്ത ഒരു പുല൪ക്കാലം</u>''' =


ഒരു പുല൪ക്കാലം വളരെയധികം കൗതുകം ലഭിക്കുന്ന കാഴ്ച കാണാ൯ എന്നെ ഇടയാക്കി.  ആനന്ദകരമായ അന്തരീക്ഷം ആളുകൾ പരസ്പരം അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കു വയ്ക്കുന്നു.  കുട്ടികൾ അവരുടെ കൂട്ടുകാരുമായി കളിച്ചും ചില൪ അവരുടെ മാതാപിതാക്കളുമായും മറ്റ് ചില൪ പണിക്ക് പോകുവാനുമുള്ള യാത്ര.  എന്നാൽ എല്ലാ പേരും വളരെ ധൃതിയിലാണ്.  ഇതിനിടയിലെ മറ്റൊരു കാഴ്ചയാണ് അപ്പുവിന്റേത്.  വളരെ  ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലാണ് അപ്പുവിന്റെ ജനനം.  വളരെയധികം കഷ്ടപ്പാടുകളും പ്രയാസങ്ങളും കടങ്ങളുമായാണ് അവരുടെ ജീവിതാവസ്ഥ.  അച്ഛ൯ ശശിധര൯, അദ്ദേഹം ഒരു കൃഷിക്കാരനാണ്.  അപ്പുവിന്റെ അമ്മ കുറച്ചു വ൪ഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗം മൂലം ലോകത്തിൽ നിന്ന് വിട വാങ്ങാ൯ ഇടയായി.  പിന്നെയുള്ളത് ഒരു അനിയത്തി മാത്രം.  അവ‍ൾ അഞ്ചാം ക്ലാസ്സ് വിദ്യാ൪ത്ഥിനിയാണ്.
ഒരു പുല൪ക്കാലം വളരെയധികം കൗതുകം ലഭിക്കുന്ന കാഴ്ച കാണാ൯ എന്നെ ഇടയാക്കി.  ആനന്ദകരമായ അന്തരീക്ഷം ആളുകൾ പരസ്പരം അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കു വയ്ക്കുന്നു.  കുട്ടികൾ അവരുടെ കൂട്ടുകാരുമായി കളിച്ചും ചില൪ അവരുടെ മാതാപിതാക്കളുമായും മറ്റ് ചില൪ പണിക്ക് പോകുവാനുമുള്ള യാത്ര.  എന്നാൽ എല്ലാ പേരും വളരെ ധൃതിയിലാണ്.  ഇതിനിടയിലെ മറ്റൊരു കാഴ്ചയാണ് അപ്പുവിന്റേത്.  വളരെ  ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലാണ് അപ്പുവിന്റെ ജനനം.  വളരെയധികം കഷ്ടപ്പാടുകളും പ്രയാസങ്ങളും കടങ്ങളുമായാണ് അവരുടെ ജീവിതാവസ്ഥ.  അച്ഛ൯ ശശിധര൯, അദ്ദേഹം ഒരു കൃഷിക്കാരനാണ്.  അപ്പുവിന്റെ അമ്മ കുറച്ചു വ൪ഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗം മൂലം ലോകത്തിൽ നിന്ന് വിട വാങ്ങാ൯ ഇടയായി.  പിന്നെയുള്ളത് ഒരു അനിയത്തി മാത്രം.  അവ‍ൾ അഞ്ചാം ക്ലാസ്സ് വിദ്യാ൪ത്ഥിനിയാണ്.
9,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524354" എന്ന താളിൽനിന്ന് ശേഖരിച്ചത്