Jump to content

"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
1924 ൽ ശ്രീനാരായണ ഗുരുദേവന്റെ നിദ്ദേശമനുസരിച് ഷൺമുഖദാസ് സ്വാമികൾ ഗുഹാനന്ദപുരം ക്ഷേത്ര പരിസരത്തെ    ഒഴിഞ്ഞു കിടന്ന നെയ്ത്തുശാലയിൽ സംസ്‌കൃത ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തി .ആദ്യമായി പരമേശ്വര ശാസ്ത്രികളെ പ്രധാന അധ്യാപകനായി നിയമിച്ചു പ്രായഭേദമന്യേ പലരും ആദ്യ ക്ലസ്സുകളിൽ പഠിക്കാനെത്തി .ആദ്യ സംസ്‌കൃത സ്കൂളിലെ അധ്യാപകനും ക്ലാർക്കും ശിപായിയും എല്ലാം ഒരാൾ മാത്രം ആയിരുന്നു  ഗുഹാനന്ദപുരം ക്ഷേത്രവളപ്പിൽ ഒരു താൽക്കാലിക ഷെഡ്‌ഡുണ്ടാക്കി .നാട്ടുകാരുടെ സംഭാവനയായ പിടിയരി,വള്ളിക്കയർ കെട്ടുതെങ്ങു എന്നിവയും ക്ഷേത്രത്തിലെ പൂജ കർമങ്ങളിൽ നിന്നും ലഭിച്ച വരുമാനവും ഉപയോഗിച് വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികൾ കൈക്കൊണ്ടു .
                          പള്ളിക്കൂട നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ നിരവധി വ്യക്തികളെ സ്വാമി സന്ദർശിച്ചു .അതിന്റെ ഫലമായി പണവും നിമ്മാണ സാമഗ്രികളും ലഭിച്ചു .കാരാളിമുക്ക് സ്വദേശി അബ്ദുൽ ഹക്കിം നൽകിയ ഒരു ലോഡ് മണലും കൊല്ലത്തെ ഓട്ടുകമ്പനി മുതലാളിമാർ എത്തിച്ചു കൊടുത്ത ഒരു ലോഡ് ഓടും നിർമ്മാണത്തിനുള്ള തുടക്കം കുറിക്കാൻ സഹായകമായി .നീണ്ടകര തടിപ്പാലത്തിന്റെ പഴയ തടികൾ ലേലത്തിൽ പിടിച് സ്കൂൾ നിമ്മാണത്തിനായി സ്വാമികൾ ഉപയോഗിച്ചു
അങ്ങനെ സ്വാമികൾ സ്കൂൾ പണിതുയർത്തി .പിന്നീട് ഗുരുദേവനെക്കൊണ്ട് ഗ്രാന്റ് അനുവദിപ്പിച്ചു .ക്രമേണ കുട്ടികളുടെ എണ്ണം കൂടിവന്നു .പിന്നീട് സ്കൂൾ ചതുർഥം ,പഞ്ചമം ,ഷഷ്ഠം  എന്നിങ്ങനെ വളർന്നു .1951  - 52 കാലഘട്ടത്തിൽ ഈ  സംസ്‌കൃത സ്കൂൾ ന്യൂ ടൈപ്പ് സ്കൂളായും 1953  - 54 വർഷത്തിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു .1991  ൽ  ഹയർസെക്കണ്ടറിസ്കൂളായും ഉയർത്തപ്പെട്ടു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515422" എന്ന താളിൽനിന്ന് ശേഖരിച്ചത്