"ജി.എം.യു.പി.എസ് കാളികാവ് ബസാർ / എന്റെ നാട് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''കാളികാവ്'''
'''കാളികാവ്'''
 
'''കെ.അത്തീഫ് എഴുതിയത്'''


പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ കാളികാവ് ഗ്രാമം.പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-
പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ കാളികാവ് ഗ്രാമം.പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-
വരി 61: വരി 61:


പക്ഷെ ഇന്നത്തെ തലമുറ ആസ്വാദനത്തിന്റെ പുതു വഴികളിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ സാംസ്കാരിക ജീർണ്ണതകൾ രൂപപ്പെടുകയല്ലേ?‍ പഴയ കൂട്ടായ്മകൾ നഷ്ടപ്പെട്ടതിലൂടെ നമ്മുടെ കലാ സാംസ്കാരിക പൈതൃകവും തകർന്നു തുടങ്ങിയിരിക്കുന്നു എന്നതാണ് പഴയ തലമുറ നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. അതിനായിരിക്കട്ടെ നമ്മുടെ ഇനിയുള്ള ശ്രമങ്ങൾ.....
പക്ഷെ ഇന്നത്തെ തലമുറ ആസ്വാദനത്തിന്റെ പുതു വഴികളിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ സാംസ്കാരിക ജീർണ്ണതകൾ രൂപപ്പെടുകയല്ലേ?‍ പഴയ കൂട്ടായ്മകൾ നഷ്ടപ്പെട്ടതിലൂടെ നമ്മുടെ കലാ സാംസ്കാരിക പൈതൃകവും തകർന്നു തുടങ്ങിയിരിക്കുന്നു എന്നതാണ് പഴയ തലമുറ നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. അതിനായിരിക്കട്ടെ നമ്മുടെ ഇനിയുള്ള ശ്രമങ്ങൾ.....
'''കാളികാവിന്റെ ഗതകാല ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം.'''
'''ഇ പി അബ്ദുൽ അസീസ്'''
'''കടപ്പാട് :- അടയാളങ്ങൾ'''
പുല്ലങ്കോട് എസ്റ്റേറ്റ് പ്ലാറ്റേഷനോടെയാണ് കാളികാവിൻറ ചരിത്രം മാറുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കിൽ തറവാട്ടുകാരുടെയും കൈയ്യിൽ നിന്ന് തൊണ്ണൂറ്റി ഒൻപത് വർഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറിൽ പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കർ ഭൂമിയിൽ റബ്ബർ വളർന്നതോടെ ജോലി തേടി നിരവധിപേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിൻറ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടർന്നു.
വിദ്യഭ്യാസ പരമായി സംസ്കാരികമായും കാളികാവ് ഉണർന്ന് തുടങ്ങന്നത് ഈ കാലഘട്ടത്തിലാണ്. ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ കാളികാവിൽ ഇന്നത്തെ ചെത്ത് വഴികടവ് റോഡിന് സമീപം ഒരു സ്വകാര്യ സ്കൂൾ പ്രവർത്തനം തുടങ്ങിയതായി പറയപ്പെടുന്നു. ഇതിനടത്തുതന്നെ ആയിരത്തിതൊള്ളായിരത്തി മുപ്പതിൽ ഒരു ലേഡീസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ബ്രട്ടീഷ് ഭരണകാലത്ത് തന്നെ കാളികാവിൽ അഞ്ചലാപ്പീസ് എന്നപേരിൽ തപ്പാൻ സബ്രധായം നിലനിന്നിരുന്നു. കാളികാവ് അങ്ങാടിക്ക് സമീപം ഇപ്പോഴത്തെ ബസ്റ്റാൻറിനടുത്താണ് തപ്പാലാപ്പീസ് പ്രവർത്തിച്ച് വന്നത്.
കാളികാവിൻറ ചരിത്രം തേടുമ്പോൾ അഞ്ചച്ചവിടിയിലെ പരിയങ്ങാട് പ്രദേശം പ്രത്യേക പരാമർശം അര‍ഹിക്കുന്നു. വർഷങ്ങൾക്കുമുമ്പ്തന്നെ കാളികാവിലെ പ്രധാന ജനാധിവാസ കേന്ദം പരിയങ്ങാടായിരുന്നു. പരിയങ്ങാട്ട് ജുമാഅത്ത് പള്ളിക്ക് എഴുന്നൂറ് വർഷത്തോളം പഴക്കം കണക്കാക്കുന്നു.
സമരങ്ങളും പോരാട്ടങ്ങളും ഒട്ടേറെ കണ്ട മണ്ണാണ് കാളികാവിൻറേത്. ചരിത്രം മാപ്പിള ലഹളയെന്നും മലബാർ കലാപമെന്നും വിശേഷിപ്പിക്കുന്ന 1921-ലെ സമരത്തിന്റെ ശേഷിപ്പുകൾ കാളികാവിൻറ ചരിത്ര രേഖയിൽ മങ്ങാതെ കിടപ്പുണ്ട്.സമരത്തിൻറ പ്രധാന നേതാവായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹത്തെ വെള്ളപ്പട്ടാളം വളഞ്ഞിട്ട് പിടിക്കൂടുന്നത് ഇന്നത്തെ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കല്ലിൽ നിന്നായിരുന്നു.
1896-ലാണ് കാളികാവ് പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. മാപ്പിള ലഹളകാലത്ത് കരുവാരകുണ്ടിൽ നിന്നെത്തിയ സമരക്കാർ കാളികാവ് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയിരുന്നു.
1921-ൽ നിർമാണം നടന്ന് കൊണ്ടിരുന്ന കാളികാവ്-ഗവ-ആശുപത്രികെട്ടിടത്തിൻറ പ്രവർത്തി ലഹളക്കാരെ പേടിച്ച് നിർത്തിവെച്ചിരുന്നത്രേ. കലാപം കെട്ടടങ്ങിയ ശേഷമാണ് വീണ്ടും ആശുപത്രി കെട്ടിടം പണി പൂർത്തിയാക്കിയത്.
പുല്ലങ്കോട് എസ്റ്റേറ്റിലെ ആദ്യകാല മാനേജർ ആയിരുന്ന ഈറ്റൺ സായിപ്പ് എന്ന വെള്ളക്കാരനെ ലഹളക്കാർ പിടിക്കൂടി വധിച്ചു. ഇതോടെ ബ്രട്ടീഷ് പട്ടാളം ലഹളയെ സർവ്വ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തു.
മലബാർ കലാപം ഒതുങ്ങി ഏറെ കഴിവും മുമ്പേ കിഴക്കനേറനാടൻ മലയോരം വീണ്ടും സമര മുഖരിതമായി. അമ്പതുകളിലും അറുപതിലുകളുമായി കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കുഞ്ഞാലിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഭൂവുടമൾക്കെതിരെ ഒട്ടേറെ സമരങ്ങൾ നടന്നു.
1962-ലാണ് കാളികാവ് പഞ്ചായത്ത് രൂപവൽക്കരണം നടന്നത്. സ്പെഷ്യൽ ഓഫീസർ എന്ന ഉദ്യാഗസ്തർക്കായിരുന്നു പഞ്ചായത്തിൻറ ഭരണ ചുമതല. 1964-ലാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കാളികാവ് പഞ്ചായത്ത് ഭരിച്ച് തുടങ്ങുന്നത് കെ. കുഞ്ഞാലി ആയിരുന്നു ആദ്യത്തെ പ്രസിഡൻറ്. അഞ്ചച്ചെവിട്ടിയിലെ കെ.ടി. അലവികുട്ടി ഹാജി വൈസ് പ്രസിഡൻറുമായി തെരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോൾ കാളികാവ് ബസ് സ്റ്റാൻറ് സ്ഥിതിചെയ്യുന്ന ചന്തപുരയും ചെത്ത് വഴിക്കടവ് പുഴയിലെ കുളികടവുമെല്ലാം പ്രഥമ കാളികാവ് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് സ്ഥാപിക്കുന്നത്.
1969-ൽ ചുള്ളിയോട് വെച്ച് പ്രഥമ പഞ്ചായത്ത് പ്രസിഡണ്ട്                    കെ കുഞ്ഞാലി വെടിയേറ്റ്
മരിച്ചു.
1921-ൽ സ്ഥാപിതമായ കാളികാവ് ഗവ-ആശുപത്രി മുമ്പ് മേഖലയിലെ പ്രധാന ചികിൽസാ കേന്ദ്രമായിരുന്നു.ഡോക്ടർ കേളുആയിരുന്നു പ്രഥമ ഡോക്ടർ. 1970-ൽ പിൻ കാലത്ത് കാളികാവ് ഗവ: ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസറായി ചാർജെടുത്ത മോയിൻകുട്ടി ഡോക്ടറാണ് ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ മുൻ കൈ എടുത്തത്.
1984-മുതൽ ഡോ: മോയിൻകുട്ടി കാളികാവ് കരുവാരക്കുണ്ട് റോഡിൽ ഒരു പ്രൈവറ്റ് ആശുപത്രി ആരംഭിക്കുകയും ദൂര സ്ഥലങ്ങളിലേക്ക് വരെ അദ്ദേഹം നടന്ന് പോയി ചികിൽസ നടത്തുകയും ചെയ്തിരുന്നു. ഇദ്ധേഹത്തിൻറ സ്റ്റെതസ്കോപ്പ് സ്പർശിക്കാത്തഒരാളും കാളികാവിൽ ഉ​ണ്ടായിരിക്കാൻ സാധ്യതയില്ല.
കാളികാവിൻറ ഗതകാല ചരിത്രം അന്വോഷിക്കുബോൾ പ്രദേശത്തുക്കാരുടെ മനസിൽ ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പഴയ ആഴ്ച ചന്ത. കാളികാവ് അങ്ങാടിയിൽ ഇന്നത്തെ ബസ് സ്റ്റാന്റ് നിലകൊള്ളുന്ന പ്രദേശത്തായിരുന്നു ആഴ്ച ചന്ത നിലനിന്നിരുന്നത്. പഴമക്കാരുടെ മനസിൽ ബുധനാഴചകളിലെ ചന്ത ഇന്നും പച്ചപിടിച്ചഓർമ്മയാണ്. ദൂര ദിക്കുകളിൽ നിന്നു പോലും അന്ന് ആളുകൾ ചന്തയിൽ എത്തും. സൂചികുത്താൻപോലും ഇടമില്ലാതെ തിരക്കാവും അന്ന് കാളികാവ് അങ്ങാടിയിൽ. ഇടപാടുകളും കണക്ക് തീർക്കലുമെല്ലാം ചന്ത ദിവസമാണ് നടന്നിരുന്നത് , ചന്തയിൽ വെച്ച് കാണാം എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നു,
ചന്തയിലേക്ക് ചരക്കുകൾ എത്തിച്ച ചെമ്മൺ പാതയായിരുന്നു ഇന്നത്തെ കാളികാവ് -വണ്ടൂർ റോഡ്. കാളവണ്ടികളുടെ ചക്രങ്ങൾ ചാലുകൾ തീർത്ത പഴയ ചെമ്മൺ പാത ഇന്ന് വെറും ഓർമ്മ മാത്രം.
നിലമ്പൂർ കോവിലകത്തേക്ക് പാട്ടകുടിയാൻമാരിൽ നിന്നും ശേഖരിക്കുന്ന കാർഷിക വിഭവങ്ങൾ എത്തിക്കാനുപയോഗിച്ചി രുന്ന മൺപാതയാണ് ഇന്നത്തെ കാളികാവ് നിലമ്പൂർ റോഡ്.
1942 ലാണ് കാളികാവിലേക്ക് ആദ്യമായി ബസ് റൂട്ട് ആരംഭിക്കുന്നത്. ഇമ്പീരിയൽ എന്ന പേരിലാണ് ആദ്യത്തെ ബസ് സർവ്വീസ് തുടങ്ങിയത്. തുടർന്ന് രാജലക്ഷ്മി, ഇന്ത്യൻ എന്നീ പേരുകളിൽ രണ്ട് ബസ് സർവ്വീസ്കൂടി നിലവിൽ വന്നു.
കാർഷിക മേഖലയിൽ കാളികാവിന്റെ പരിവർത്തന ഘട്ടം തുടങ്ങുന്നത് അറുപതുകളുടെ അവസാനത്തിലെ തിരുവിതാംകൂർ കുടിയേറ്റത്തോടെയാണ്. ഭൂ പരിഷ്കരണ നിയമത്തിന്റെ മുന്നോടിയായി വ്യപകമായ ഭൂമി കൈമാറ്റം നടന്നതോടെയാണ് തിരുവിതാംകൂറിൽ നിന്നും കിഴക്കനേറനാടൻ മണ്ണിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. കാട്ടാനകളുടെ ചിന്നം വിളികളും നരിച്ചീറുകളുടെ ഭയാനകതയും സൃഷ്ഠിച്ച പശ്ചിമഘട്ടത്തിൻറ മല യോരങ്ങളിൽ അവർ അദ്ധ്വാനത്തിൻറ പുതിയ ഗാഥ രചിച്ചു.
കരിങ്കല്ലിനെപോലും തോൽപ്പിക്കുന്ന നിശ്ചയ ദാർഢ്യത്തോടെ മണ്ണിനോട് മല്ലടിച്ച് കുടിയേറ്റ കർഷകർ കാളികാവിൻറ കാർഷിക ഭൂപടം മാറ്റി മറിച്ചു. കശുമാവും കമ്മ്യൂണിസ്റ്റപ്പയും പുല്ലും നിറഞ്ഞ കിഴക്കനേറനാടൻ മണ്ണിൽ റബ്ബറും ഏലവും ഇഞ്ചിയും ഗ്രാമ്പുവും കുരുമുളകും നട്ട് പിടിപ്പിച്ച് കാർഷിക മേഖലയാകെ സംമ്പുഷ്ടമാക്കി. ഇതോടെ നാട്ടുക്കാരായ കർഷകരും പുതിയ കൃഷി രീതിയിലൂടെ വഴി നടന്നു.
എഴുപതുകളുടെ പാതിയോടെയാണ് കാളികാവിൻറ മണ്ണിൽ നിന്നും ഗൾഫിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. അറബുനാടുകളിൽ എണ്ണപ്പാടം തേടി ആയിരങ്ങൾ കടൽക്കടന്നതോടെ നാടിന്റെ സാമ്പത്തികാഭിവൃദ്ധി ആരംഭിക്കുകയായി.
പുൽകുടിലുകലും ചെമ്മൺ ചുമരിലുള്ള വീടുകളും മാഞ്ഞു.പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ പൌഡ ഗംഭീരമായി കുഗ്രാമങ്ങളിൽ പോലും ഉയർന്ന് വന്നു.
1961-ൽ പുല്ലങ്കോട് പ്രദേശത്താണ് കാളികാവിൽ ആദ്യമായി വൈദ്യുത വെളിച്ചം എത്തുന്നത്.
ഇന്നലെയു‍ടെ ചരിത്രസ്മൃതികൾ നെഞ്ചേറ്റുബോഴും പുരോഗതിയുടെ പടവുകൾ കയറാനുള്ള വെമ്പലിലാണ് ഈ മലയോര ഗ്രാമം.
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/507318" എന്ന താളിൽനിന്ന് ശേഖരിച്ചത്