Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
==പ്രാദേശിക സമര ചരിത്രം==
==പ്രാദേശിക സമര ചരിത്രം==
കൊല്ലവർഷം 1074-ൽ റ്റി.കെ.മാധവന്റെ നേതൃത്വത്തിലുള്ള മദ്യവർജ്ജനപ്രസ്ഥാനത്തിന്റെ കടന്നുവരവോടെ ഈ പ്രദേശത്ത് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. നാണ്യവിളകൾക്കൊപ്പം വിപ്ളവപുരോഗമനാശയങ്ങളും തഴച്ചു വളർന്ന ഈ മണ്ണ് നിരവധി രാഷ്ട്രീയസമരങ്ങളുടെ തീച്ചൂളയായിരുന്നു. കേരളത്തിലെ ഇരുപതിനായിരത്തോളം സ്വാതന്ത്ര്യസമരസേനാനികളിൽ ഇരുനൂറിലേറെ പേർ ഇന്നാട്ടുകാരായിരുന്നുവെന്നുള്ളത് ഈ നാടിന്റെ സമരപാരമ്പര്യത്തിന്റെ തെളിവാണ്. ഉത്തരവാദഭരണ പ്രക്ഷോഭകാലത്ത് അന്നത്തെ ദിവാൻ സർ.സി.പി.രാമസ്വാമിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടം നിരോധനം ലംഘിച്ച്, ചൊള്ളുമ്പേൽ പിള്ളയും (സി.ജെ.ജോസഫ്), റ്റി.കെ.നീലകണ്ഠനും, 1939 ജനുവരി 16-ന് കൂത്താട്ടുകുളം വി.എം.സ്കൂൾ മൈതാനത്ത് പരസ്യമായി വായിച്ചു. ഇരുവരെയും അറസ്റ്റു ചെയ്ത് ഇരുമ്പഴിക്കുള്ളിലാക്കി. പോലീസ് മർദ്ദനമേറ്റ് മരിച്ച ചൊള്ളുമ്പേൽ പിള്ള സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിലെ ആദ്യത്തെ അറിയപ്പെടുന്ന രക്തസാക്ഷികളിൽ ഒരാളാണ്. രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച പട്ടിണിയും ക്ഷാമവും നേരിടാൻ സർ.സി.പി.യുടെ സർക്കാർ ഏർപ്പെടുത്തിയ നെല്ലെടുപ്പ് നിയമത്തിനെതിരെ ഈ പ്രദേശത്തെ ചെറുകിടകർഷകർ ചേർന്നുണ്ടാക്കിയ കർഷകപ്രസ്ഥാനം ഈ നാടിന്റെ ഗതി മാറ്റി. അക്കാലത്തുതന്നെ എക്സൈസുകാരിൽനിന്നും ഷാപ്പുടമകളിൽനിന്നും നിരന്തരം ശല്യം സഹിച്ചുവന്നിരുന്ന ചെത്തുതൊഴിലാളികൾ 1945-ൽ കൂത്താട്ടുകുളത്ത് യോഗം ചേർന്ന് സംഘടിതകർഷകരോടും കർഷകതൊഴിലാളികളോടും അണിചേർന്നു. വൈകാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ വേരുപിടിച്ചു. പി.കൃഷ്ണപിള്ള, ഏ.കെ.ജി, ഇ.എം,എസ്, അച്യുതമേനോൻ, എം.എൻ.ഗോവിന്ദൻനായർ തുടങ്ങിയ നേതാക്കളെല്ലാം രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടുണ്ട്. സി.പി.യുടെ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ വടകര സെന്റ് ജോൺസ് ഹൈസ്കൂൾ 1947 ഓഗസ്റ്റ് 1-ന് പ്രതിഷേധപ്രകടനം നടത്തി.

==സാംസ്കാരിക ചരിത്രം==
കൂത്താട്ടുകുളത്തിന്റെ മുഖമുദ്രകളായ സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവ ഐതിഹ്യങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് മലബാറിലെ വടകരയിൽ നിന്നുള്ള കൃസ്ത്യൻ തീർത്ഥാടകർ വിശ്രമിച്ച സ്ഥലം വടകരയും അവിടെ അവർ പ്രതിഷ്ഠിച്ച മുത്തപ്പന്റെ രൂപം വടകര മുത്തപ്പനും വടകരപ്പള്ളിയുമായി. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രചിച്ച വടകരപ്പള്ളിയിലെ ചുമർചിത്രങ്ങൾ കാല്പനിക സൗന്ദര്യാവിഷ്‌ക്കാരത്തിന്റെ ഉത്തമ മാതൃകകളാണ്.
വില്ലാളിവീരനായ അർജുനൻ പാശുപതാസ്ത്രത്തിന് വേണ്ടി തപസ്സനുഷ്ഠിച്ച അർജുനൻമല, ജൈനപാരമ്പര്യം വിളിച്ചോതുന്ന ഓണംകുന്ന് ഭഗവതി ക്ഷേത്രവും നെല്യക്കാട്ട് ഭഗവതി ക്ഷേത്രവും (ഇപ്പോൾ ശ്രീധരീയം), കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിലെ രാമായണകഥയുമായി ബന്ധപ്പെട്ട ദാരുശിൽപങ്ങൾ, തീർത്ഥാടകരുടെ ആകർഷണകേന്ദ്രമായ ആയിരംതിരികൾ തെളിയുന്ന ലോകത്തിലെ ഏറ്റവും വലിയ നിലവിളക്കുള്ള ജൂദാശ്ലീഹയുടെ പള്ളി എന്നറിയപ്പെടുന്ന കൂത്താട്ടുകുളം തിരുഹൃദയ ദേവാലയം, ഒന്നരനൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ദേശത്തെ കാർഷിക സംസ്‌കാരത്തിന്റെ അടയാളമായ കാക്കൂർ കാളവയൽ, 1865 നോട് അടുത്ത് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച കൂത്താട്ടുകുളത്തെ ആഴ്ചച്ചന്ത, മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ, കമ്മ്യൂണിസ്റ്റ് നേതാവും കേരള റവന്യൂമന്ത്രിയുമായിരുന്ന കെ.ടി ജേക്കബ്, നാടകകൃത്തും സാഹിത്യപ്രതിഭയുമായിരുന്ന സി.ജെ.തോമസ് എന്നീ ഉന്നത വ്യക്തികൾ പഠിച്ച വടകര സെന്റ് ജോൺസ് ഹൈസ്‌കുൾ, അൻപതുകളിലെ കൂത്താട്ടുകുളത്തിന്റെ സമരതീഷ്ണമായ രാഷ്ട്രീയാന്തരീക്ഷത്തിൽ രൂപം കൊണ്ട നവജീവൻ ആർട്‌സ് ക്ലബ്ബ് എന്ന നാടകസമിതി, ദേശപ്പഴമയുടെ പ്രകൃതിസ്‌നേഹികളുടെ മനംകുളിർപ്പിക്കുന്ന 200 ലേറെ  വൻമരങ്ങളുള്ള സ്വാഭാവിക ഹരിതവനമായ കിഴകൊമ്പ് കാവും കാവിലെ ശ്രീ കോവിലിൽ വനദുർഗ്ഗയുടെ പ്രതീകമായി പൂജിക്കുന്ന ബോൺസായി മാതൃകയിലുള്ള രണ്ടായിരം വർഷത്തെ പഴക്കം കണക്കാക്കുന്ന ഇരുപ്പവൃക്ഷവും കാവിനെ തഴുകി ഒഴുകുന്ന തോടും എല്ലാം കൂത്താട്ടുകുളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് നിറപ്പകിട്ടേകുന്നു.
==കായിക പാരമ്പര്യം==
കൂത്താട്ടുകുളത്തിന്റെ കായികചരിത്രത്തിൽ മാർഷൽ, കൈമ, സ്പാർട്ടൻസ് എന്നീ പ്രാദേശിക ഫുട്‌ബോൾ ടീമുകളെ തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1960 കളിൽ കൂത്താട്ടുകളത്ത് അഖിലേന്ത്യ ടൂർണമെന്റുകൾ നടന്നിരുന്നു എന്ന് പറയാതിരുന്നാൽ കൂത്താട്ടുകളുത്തിന്റെ കായിക ചരിത്രം പൂർണ്ണമാകുന്നില്ല. ചാക്കപ്പൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ വോളിബോൾ ടൂർണമെന്റായിരുന്നു അത്. പഞ്ചാബ് പോലീസ്, ആന്ധ്ര പോലീസ്, എഫ്.എ.സി.റ്റി., ഇ.എം.ഇ.സെൻട്രൽ സെക്കന്തരാബാദ് എന്നിവയായിരുന്നു അന്ന് പങ്കെടുത്ത പ്രമുഖ ടീമുകൾ.
==കലാസാഹിത്യ പാരമ്പര്യം==
മലയാള നാടക സങ്കൽപ്പത്തിനും മലയാള നാടക സാഹിത്യത്തിനും ഒരു പുത്തൻ ദിശാബോധം നൽകിയ സി. ജെ. തോമസ്, അദ്ദേഹത്തിന്റെ സഹോദരി കവയിത്രി മേരിജോൺ കൂത്താട്ടുകുളം , കൂത്താട്ടുകുളത്തിന്റെ കല - സാംസ്‌കാരിക - സാമൂഹ്യ - രാഷ്ട്രീയ മേഖലകളിൽ നിറഞ്ഞു നിന്ന ജേക്കബ് ഫിലിപ്പ്, കമ്മ്യൂണിസ്റ്റ് കാരനും കേരള റവന്യൂ മന്ത്രിയുമായിരുന്ന കെ. ടി. ജേക്കബ്, കൂത്താട്ടകുളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേരവകാശികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന കെ. സി. സക്കറിയ, കാലത്തിന്റെ നിയോഗം പോലെ മലയാളിയുടെ മനസ്സിൽ അദ്ധ്യാൽമികവിശുദ്ധിയുടെ പൊൻകിരണങ്ങൾ തൂകിയ കവയിത്രി സിസ്റ്റർ ബനീഞ്ഞ എന്ന മേരിജോൺ തോട്ടം, പത്രപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ. വി. എസ് . ഇളയത്, കവിയും സംസ്ക്രത പണ്ഡിതനും ആയുർവേദ വൈദ്യനും ചിത്രകാരനുമായിരുന്ന കെ. എൻ. വാസുദേവൻ നമ്പൂതിരി, നാടക - സിനിമ അഭിനയ കലയിലെ ചടുല പ്രതിഭയായിരുന്ന എൻ. എസ് . ഇട്ടൻ , പോലീസിന്റെ ക്രൂര മർദ്ദനമേറ്റ സമര നേതാക്കളും കമ്മ്യൂണിസ്റ്റ് കരുമായിരുന്ന കൂത്താട്ടുകുളം മേരി, കെ. വി. ജോൺ, എം. ജെ. ജോൺ , കേരളം സംസ്ഥാന മന്ത്രിയായിരുന്ന ടി. എം. ജേക്കബ്, കൂത്താട്ടുകുളത്തിന്റെ ജനകീയ നേതാവായിരുന്ന എം. ഫിലിപ്പ് ജോർജ് എന്നിവർ കൂത്താട്ടകുളത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്. അവരുടെ മായാത്ത കാൽപ്പാടുകൾ ഇളം തലമുറയുടെ വഴികാട്ടിയും മങ്ങാത്ത സ്മരണകൾ അവരുടെ പ്രോചോദനവുമാണ്. പാരമ്പര്യത്തിന്റെ തുടർച്ചയായി MLA യും മുൻകേരളമന്ത്രിയുമായ അനൂപ് ജേക്കബ്, കെപിസിസി സെക്രട്ടറി ആയിരുന്ന ജെയ്സൺ ജോസഫ്, സിനിമ സംവിധായകൻ ജിത്തു ജോസഫ്, സിനിമ - സീരിയൽ നടീനടന്മാരായ ടി. എസ് . രാജു, ധന്യ മേരി വർഗീസ്, ബിന്ദു രാമകൃഷ്ണൻ എന്നീ ഇളംതലമുറക്കാർ കൂത്താട്ടുകുളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് ഇന്നും നിറഞ്ഞു നിൽക്കുന്നു.

<!--visbot  verified-chils->
<!--visbot  verified-chils->
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/462899" എന്ന താളിൽനിന്ന് ശേഖരിച്ചത്