"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
07:55, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 113: | വരി 113: | ||
കരിപ്പൂർ നെടുമങ്ങാട്<br> | കരിപ്പൂർ നെടുമങ്ങാട്<br> | ||
തിരുവനന്തപുരം | തിരുവനന്തപുരം | ||
== '''സിനിമാസ്വാദനം''' == | |||
ബ്രിഡ്ജ് | |||
പാലത്തിലൂടെ ഒരു കുട്ടി മാലയുമായി ഓടി വരുന്നതോടെയാണ് കഥയാരംഭിക്കുന്നത്.ഒരേ കാലഘട്ടത്തിൽ രണ്ട് സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിൽ നടക്കുന്ന സന്ദർഭങ്ങളെ ചേർത്തിണക്കിയ സിനിമയാണ് ബ്രിഡ്ജ്.അൻവർ റഷീദാണ് സംവിധാനം. എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്ന കുട്ടി അവനാഗ്രഹിക്കുന്ന സ്നേഹമൊഴിച്ച്. അവന്റെ പേര് ആകാശ്.10-12 വയസ്സുള്ള കുട്ടി.സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവന് തെരുവുവീഥിയിൽ നിന്ന് ഒരു പൂച്ചകുട്ടിയെ കിട്ടുന്നു.അതിന് ആകാശ് ടിമ്മു എന്ന ഓമനപേര് നൽകുന്നു. അതിനെ അച്ഛൻ കാണാതെ വീട്ടുവേലക്കാരി മേരിയുടെ സഹായത്തോടെ വീട്ടിൽ വളർത്തുന്നു.അച്ഛന്റെ കഥാപാത്രം മറ്റൊരു രീതിയിലാണ്. തികച്ചും ഭൗതികപരമായ ഇഷ്ടം മാത്രമുള്ള കഥാപാത്രം. | |||
വീട്ടിൽ മകന് തെരുവിൽനിന്നു കിട്ടിയ പൂച്ചയെ വളർത്തുന്നതിന് വിലക്കു നൽകുന്നു അച്ഛൻ.എന്നാലും തീരാത്ത വാത്സല്യം മകനോടുണ്ട്.പൂച്ചക്കുട്ടിയെ വെറും ഒരു പാഴ്‌വസ്തുവായി കണ്ട് ചവറുകൾക്കിടയിൽ വലിച്ച് എറിയുന്നു.അവൻ കരഞ്ഞ്കരഞ്ഞ് തളരുന്നു. അത്രമാത്രം ആ പൂച്ചക്കുട്ടിയെ സ്നേഹിച്ചിരുന്നു.എന്നാൽ ഒടുവിൽ പനിപിടിച്ച് കിടപ്പിലാകുന്നു.തുടർന്ന് വേലക്കാരി മേരിയുടെ ആവശ്യപ്രകാരം അച്ഛൻ ആ പൂച്ചയെ തേടിപ്പോകുന്നു.എന്നാൽ കിട്ടുന്നില്ല.നിരാശനായി തിരികെ വീട്ടിൽ എത്തുന്നു.എന്നാൽ നിസ്സഹായനായി വിദൂരത്തേക്ക് ജനാലവഴി നോക്കിനിൽക്കുകയാണ് ആകാശ്. | |||
എന്നാൽ മറ്റൊരു കുടുംബം ,ദാരിദ്ര്യമുള്ള കുടുംബം.ഇതിലെ മകൻ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് സലിംകുമാറാണ്.എന്നാൽ ഭാര്യാകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അകാലത്തിൽ മറഞ്ഞുപോയ കല്പനചേച്ചിയാണ്. | |||
വാർദ്ധക്യത്തിന്റെ നിഷ്കളങ്കതയും നിസഹായതയും നിറഞ്ഞുനിൽക്കുന്ന മറവിരോഗം ബാധിച്ച അമ്മ മകനെ പോലും തിരിച്ചറിയാൻ ഏറെ പ്രയാസമാണ്.എങ്കിലും തന്റെ ആഗ്രഹങ്ങളെ ചിറകിൽ ഉയർത്താൻ ആഗ്രഹിക്കുന്ന അമ്മ. ഓർക്കാനും ചിന്തിക്കാനും കഴിവുള്ള ചെറുമകൾ അവളുടെ ബാഗ് എടുത്തു എന്നതു കാരണം ഉപദ്രവിക്കാൻ മടിക്കാത്ത ചെറുമകൾ.തന്റെ മകൻ തന്നെ എന്നെങ്കിലും ബോട്ടിൽ കയറ്റി പട്ടണത്തിൽ കൊണ്ടുപോകുമെന്ന പ്രതീക്ഷയിൽ പ്രത്യാശയോടെ ഓരോ മിനിറ്റിലും ജീവിതം മുന്നോട്ടു നീക്കുകയാണ്.ക്ഷമയുടെ നെല്ലിപലകകടന്ന് ഭാര്യയോട് പൊട്ടിത്തെറിക്കുന്ന ഭർത്താവ്.ഭർത്താവിന്റെ പൊട്ടിത്തെറിയിൽ മനംനൊന്ത് സ്വന്തം വ്യാകുലതകളോട് ഉറക്കെപറഞ്ഞ്കൊണ്ട് പരിഭവം പറയുന്ന ഭാര്യ.എന്നാൽ പരിഭവത്തിന്റെ ദൈർഘ്യം കാരണം ഭർത്താവ് ഭാര്യയുമായി വഴക്ക് ഉണ്ടാക്കുന്നു.വഴക്ക് ഉണ്ടാക്കരുത് എന്ന് നിസ്സഹായതയുടെ ശബ്ദത്തിൽ അമ്മ പറയുന്നുണ്ട്.എന്നാൽ അമ്മ യെ ഉപേക്ഷിക്കാൻ മകൻ തീരുമാനിക്കുന്നു. | |||
പിറ്റേന്ന് രാവിലെ അമ്മയെ പട്ടണത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.പട്ടണത്തിൽ ചെന്നശേഷം വഴിയരികിൽനിന്നും ഭക്ഷണം വാങ്ങിനൽകുകയും ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുന്നു. ഉത്കണ്ഠയോടെ മകൻ കുടിക്കാൻ വെള്ളം കൊടുക്കുന്നു.ഐസ്ക്രീം വാങ്ങി നൽകുകയും ആഴക്കടലിന്റെ തിരകളിൽ പാദം നനയ്ക്കുകയും ഒടുവിൽ അമ്മയുടെ ആഗ്രഹപ്രകാരം തിയേറ്ററിൽ പോയി തമിഴ് സിനിമ കാണുകയും ചെയ്യുന്നു.ഇടയ്ക്ക് പരസ്യം ആകുമ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മകൻ തന്റെ കൈയിലിരുന്ന പൊതി അമ്മയുടെ മടിയിൽ വച്ച് പുറത്ത് കടക്കുന്നു.മനസ്സില്ലാമനസ്സോടെയാണ് മകൻ ഇതൊക്കെ ചെയ്യുന്നത്.മകന്റെ മനസ്സിലെ വിഷമം മകൻ ഉറക്കെ കരഞ്ഞുതീർക്കുന്നു.(മകന് അമ്മയോടുള്ള സ്നേഹം പല ദൃശ്യങ്ങളിലും നമ്മൾ മനസിലാക്കുന്നു.)ഒടുവിൽ തിരികെയുള്ള ബസ്സിൽ കയറി മകൻ യാത്രയാകുന്നു.തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്മയും പൂച്ചയും ഒരുമിച്ചിരിക്കുന്നു. | |||
മറ്റുള്ളവരെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്തവർക്ക് തന്റെ തെറ്റ് മനസ്സിലാക്കാനുള്ള ഒരു അവസരമാണ് ഈ സിനിമ പങ്കുവെക്കുന്നത്.എനിക്ക് വേറെ പ്രിയപ്പെട്ട നല്ല സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്. | |||
കഥയ്ക്കുപറ്റിയ പശ്ചാത്തലമാണ് ആവിഷ്കരിച്ചിരിക്കുന്നത്.കുട്ടികളുടെ മനസ്സിലെ നിഷ്കളങ്കതയും, മനുഷ്യനും മൃഗങ്ങൾക്കുമിടയിൽ ഉണ്ടാവുന്ന വാത്സല്യവും അതിതീവ്രമായി ആവിഷ്കരിച്ചിരിക്കുന്നു. | |||
മഴയുടെ ശബ്ദദൃശ്യങ്ങളും അനുഭവിച്ചു.സിനിമ കാണുന്നത് പോലെയല്ല കഥ നടക്കുന്നിടത്ത് ഞാൻ നിൽക്കുന്നത് പോലെയാണ് അനുഭവിച്ചത്. | |||
ദൃശ്യാവിഷ്കാരത്തിനും അപ്പുറം മനുഷ്യന്റെ ചിന്തകളെ സ്വാധീനിക്കേണ്ടവയാണ് സിനിമ എന്നതിന് ഒരു ഉദാഹരണമാണ് .ഈ സിനിമ മനസ്സിനെ ഏറെ സ്വാധീനിച്ചു.എവിടെയൊക്കെയോ എന്റെ ജീവിതവുമായി ഈ സിനിമയ്ക്ക് പങ്കുണ്ട്. | |||
മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പൊട്ടിത്തെറികളേയും ഈ സിനിമ ചൂണ്ടിക്കാണിക്കുന്നുണ്ട്.ചില മനുഷ്യർ ഇങ്ങനെയും ജീവിക്കുന്നുണ്ട്.ഈ ലോകത്തിൽ തന്റെ സഹജീവികളോടു പോലും കരുണയില്ല.എന്നാൽ മറ്റുചിലരുണ്ട് ഇതൊക്കെ ചെയ്യണം എന്നുണ്ട് എന്നാൽ ബന്ധങ്ങളുടെ ബന്ധനം അനുവദിക്കുന്നില്ല.സ്നേഹിക്കുന്നവർക്കു വേണ്ടി ചിലരെ ഉപേക്ഷിക്കേണ്ടി വരുന്നു.മനസ്സില്ലാമനസ്സോടെ.. എങ്കിലും ഒറ്റപ്പെടുന്നവരുടെ വേദന പേറുന്നവരെ ഒന്ന് ഓർക്കാൻ, ഉപേക്ഷിച്ചവരെ തിരികെ കൊണ്ടുവരാൻ, സ്വന്തം തെറ്റു മനസ്സിലാക്കാൻ ഈ സിനിമ ഒരു വഴികാട്ടിയാണ്.ഒടുവിൽ എല്ലാത്തിനും സാക്ഷിയായി ആ പാലവും പ്രകൃതിയും ബാക്കിയായി. | |||
ഈ സിനിമ ഒരു സന്ദേശം നൽകുന്നു.നാമും ഒരുനാൾ വാർദ്ധക്യത്തിലെത്തും.നമുക്കും രോഗം ബാധിക്കും.ചിലപ്പോൾ ഉപേക്ഷിക്കപ്പെടും.എല്ലാറ്റിനും സാക്ഷിയായി ഈ കാലം ബാക്കി. | |||
അശ്വനി എസ് വി | |||
ക്ലാസ് 10 |