Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:


'''കാർത്തിക എൽ'''
'''കാർത്തിക എൽ'''
== സെമിനാർ റിപ്പോർട്ട്==
വിഷയം :സ്ത്രീശാക്തീകരണം<br>
എക്കാലത്തും അവഗണിക്കപ്പെടുന്ന സമൂഹമാണ് സ്ത്രീ സമൂഹം.പത്താം തരത്തിലെ 'ഇരുചിറകുകളൊരുമയിലങ്ങനെ' എന്ന യൂണിറ്റിനെ ആസ്പദമാക്കികൊണ്ട് സമൂഹത്തിലെ വിവിധ രംഗങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ ഹാളിൽ വച്ചു നടത്തിയ സെമിനാറിൽ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധാവതരണവും സംഘടിപ്പിച്ചിരുന്നു.
സ്ത്രീ അമ്മയാണ് , എന്നാൽ എപ്പോഴും സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ സ്ത്രീ സമൂഹത്തിനു മേൽ ചുമത്തികൊടുത്തിരിക്കുന്നു .
സെമിനാറിന്റെ ഉദ്ഘാടനം വിദ്യാർത്ഥിയായ ഗോപി കൃഷ്ണൻ നിർവഹിച്ചു. അദ്ധ്യക്ഷ അൽഫിനയും സ്വാഗതം ഉണ്ണിക്കുട്ടനും ,ആശംസ ശ്രീറാം ,സാന്ദ്ര തുടങ്ങിയ വിദ്യാർത്ഥികളും നിർവഹിച്ചു.ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാറിലുടനീളം മോഡറേറ്ററായി വിഷ്ണു സജീവമായിരുന്നു.ആദ്യത്തെ പ്രബന്ധം 'കേരളവും വനിതാമുനേറ്റവും 'എന്നവിഷയംസംബന്ധിച്ചുള്ളതായിരുന്നു. ലക്ഷ്മിയായിരുന്നു പ്രബന്ധാവതാരക. കേരളത്തിലെ വിവിധ മേഖലകളിലെ വനിത മുന്നേറ്റത്തെകുറിച്ച് ചർച്ചചെയ്തു. പ്രബന്ധാവതാരണത്തിനു ശേഷം അതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിക്കുകയും തികച്ചും വ്യക്തമായ മറുപടികൾ അവതാരക നൽകുകയും ചെയ്തു.മാധ്യമങ്ങളിൽ ഏതൊക്കെ രംഗങ്ങളിലാണ് സ്ത്രീ സാന്നിധ്യം എന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യപ്പെട്ട സെമിനാറായിരുന്നു അത്.ഒരോ സെമിനാറിനു ശേഷം ചോദ്യോത്തരങ്ങൾ ഉണ്ടായിരുന്നു.
'സ്ത്രീ ശാക്തീകരണവും സാങ്കേതിക വിദ്യയും' എന്ന വിഷയത്തിൽ അപർണ എച്ച്.എസ് ആണ് പ്രബന്ധം അവതരിപ്പിച്ചത്. ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം വൻതോതിൽ വികാസം പ്രാപിച്ച ഈ ഇരുപത്തൊന്നാം നൂറ്റാണ്ടുകളിൽ അവ സ്ത്രീ ശാക്തീകരണത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നാണ് ഈ പ്രബന്ധത്തിലെ ചർച്ചാവിഷയം.
അപർണ വിനോദ് അവതരിപ്പിച്ച സെമിനാറായിരുന്നു 'ഗാർഹിക പീഡന നിരോധന നിയമം 'സ്ത്രീകൾ ഭർതൃഗ്രഹത്തിലും മറ്റും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും അവയ്കെതിരെയുള്ള നിയമത്തെയും കുറിച്ച് ചർച്ചചെയ്യപ്പെട്ടു.അവസാനത്തെ പ്രബന്ധം 'സ്ത്രീ സംരക്ഷണ നിയമങ്ങൾ 'കുറിച്ചായിരുന്നു.ഗായത്രിയായിരുന്നു പ്രബന്ധാവതാരക.സ്ത്രീ സംരക്ഷണത്തിനു വേണ്ടി പുറത്തിറക്കിയിട്ടുള്ള നിയമങ്ങളെക്കുറിച്ചായിരുന്നു ഇത്. 5 പ്രബന്ധങ്ങളിലൂടെ ഒരു സെമിനാർ ആവിഷകരിക്കുക എന്നതിലുപരി സമൂഹത്തിലെ സ്ത്രി സാന്നിധ്യത്തെകുറിച്ച് ഞങ്ങളടങ്ങുന്ന പുതുതലമുറബോധവാന്മാരായിരിക്കണം എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു.
<gallery>
Sthree1.jpeg
Sthree1.jpeg
Sthree1.jpeg
</gallery>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/428044" എന്ന താളിൽനിന്ന് ശേഖരിച്ചത്