"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities (മൂലരൂപം കാണുക)
10:53, 23 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ഒരു സ്വപ്നമായിരുന്നു ഞങ്ങൾക്കാ യാത്ര. റേഡിയോ എന്ന വാർത്താ മാധ്യമം നാടു നീങ്ങിയെങ്കിലും ഒരു കാലഘട്ടത്തിന്റെ ശബ്ദവും വെളിച്ചവും കരുത്തുമായിരുന്ന റേഡിയോയിലൂടെയുള്ള വാക്കും വരികളും ജനിക്കുന്നത് കാണാനായത് വലിയ ഭാഗ്യമായി കരുതുന്നു. പത്രങ്ങൾ ഇത്ര വിപുലമാകാത്ത കാലത്ത്, ദൃശ്യമാധ്യമങ്ങൾ ജനിച്ചിട്ടില്ലാത്ത കാലത്ത് ഏവരുടെയും വിവരങ്ങളിയാനുള്ള ഏക അത്താണിയായിരുന്നല്ലോ റേഡിയോ. ഈ കഥകളൊക്കെ ഞങ്ങൾ പറഞ്ഞു കേട്ടതാണ്. വാർത്തകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ഇത്ര ജനകീയമാക്കിയതും റേഡിയോകളാണ്. ആദ്യം രവീന്ദ്രനാഥാ ടാഗോറിനെ ഓർത്തുപോയി ഞങ്ങൾ . കാരണം അദ്ദേഹമാണല്ലോ ആകാശവാണി എന്ന പേരിട്ടത്. രണ്ടു കാറുകളിലായിരുന്നു ഈ യാത്ര. ഞങ്ങൾക്കൊപ്പം പ്രധാന അധ്യാപകൻ മണിമാഷ്, സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന ടീച്ചർ, ശുഹൈബ ടീച്ചർ, മണിമാഷിന്റെ ഭാര്യയായ ഉഷ ചേച്ചി എന്നിവരുണ്ടായിരുന്നു. യാത്രയിൽ ഞങ്ങൾക്കൊപ്പമില്ലെങ്കിലും മിനി ടീച്ചർ, വത്സല ടീച്ചർ, ഷമീന മറ്റധ്യാപകരും ഞങ്ങൾക്ക് മാനസികമായ പിന്തുണ വാഗ്ദാനം ചെയ്ത് എപ്പോഴുമുണ്ടായിരുന്നു. ആകാശവാണി ഞായറാഴ്ചകളിൽ പ്രക്ഷേപണം ചെയ്യുന്ന പൂക്കുട എന്ന പരിപാടിയിൽ അതിഥികളാവാൻ കഴിയുക എന്നു പറഞ്ഞാൽ വലിയ അഭിമാനം തന്നെയല്ലേ. വൈകാതെ ഞങ്ങളുടെ സ്‌കൂളിന്റെ പേരും അതിലൂടെ മുഴങ്ങും. വർണപ്പൂക്കുടചാർത്തി ഞങ്ങളുടെ ശബ്ദവും അതിലൂടെ അലയടിച്ചെത്തും. പരിപാടി അജന ടി.പിയും റിയാ ഫാത്തിമയും സാധിക സന്തോഷ്, ഖദീജ ലബീബ എന്നിവരുടെ പ്രാർഥനയോടെയാണ് തുടങ്ങിയത്. | ഒരു സ്വപ്നമായിരുന്നു ഞങ്ങൾക്കാ യാത്ര. റേഡിയോ എന്ന വാർത്താ മാധ്യമം നാടു നീങ്ങിയെങ്കിലും ഒരു കാലഘട്ടത്തിന്റെ ശബ്ദവും വെളിച്ചവും കരുത്തുമായിരുന്ന റേഡിയോയിലൂടെയുള്ള വാക്കും വരികളും ജനിക്കുന്നത് കാണാനായത് വലിയ ഭാഗ്യമായി കരുതുന്നു. പത്രങ്ങൾ ഇത്ര വിപുലമാകാത്ത കാലത്ത്, ദൃശ്യമാധ്യമങ്ങൾ ജനിച്ചിട്ടില്ലാത്ത കാലത്ത് ഏവരുടെയും വിവരങ്ങളിയാനുള്ള ഏക അത്താണിയായിരുന്നല്ലോ റേഡിയോ. ഈ കഥകളൊക്കെ ഞങ്ങൾ പറഞ്ഞു കേട്ടതാണ്. വാർത്തകളും നാടകങ്ങളും ചലച്ചിത്ര ഗാനങ്ങളും ഇത്ര ജനകീയമാക്കിയതും റേഡിയോകളാണ്. ആദ്യം രവീന്ദ്രനാഥാ ടാഗോറിനെ ഓർത്തുപോയി ഞങ്ങൾ . കാരണം അദ്ദേഹമാണല്ലോ ആകാശവാണി എന്ന പേരിട്ടത്. രണ്ടു കാറുകളിലായിരുന്നു ഈ യാത്ര. ഞങ്ങൾക്കൊപ്പം പ്രധാന അധ്യാപകൻ മണിമാഷ്, സുഹൈൽ മാഷ്, ലത്തീഫ് മാഷ്, ബീന ടീച്ചർ, ശുഹൈബ ടീച്ചർ, മണിമാഷിന്റെ ഭാര്യയായ ഉഷ ചേച്ചി എന്നിവരുണ്ടായിരുന്നു. യാത്രയിൽ ഞങ്ങൾക്കൊപ്പമില്ലെങ്കിലും മിനി ടീച്ചർ, വത്സല ടീച്ചർ, ഷമീന മറ്റധ്യാപകരും ഞങ്ങൾക്ക് മാനസികമായ പിന്തുണ വാഗ്ദാനം ചെയ്ത് എപ്പോഴുമുണ്ടായിരുന്നു. ആകാശവാണി ഞായറാഴ്ചകളിൽ പ്രക്ഷേപണം ചെയ്യുന്ന പൂക്കുട എന്ന പരിപാടിയിൽ അതിഥികളാവാൻ കഴിയുക എന്നു പറഞ്ഞാൽ വലിയ അഭിമാനം തന്നെയല്ലേ. വൈകാതെ ഞങ്ങളുടെ സ്‌കൂളിന്റെ പേരും അതിലൂടെ മുഴങ്ങും. വർണപ്പൂക്കുടചാർത്തി ഞങ്ങളുടെ ശബ്ദവും അതിലൂടെ അലയടിച്ചെത്തും. പരിപാടി അജന ടി.പിയും റിയാ ഫാത്തിമയും സാധിക സന്തോഷ്, ഖദീജ ലബീബ എന്നിവരുടെ പ്രാർഥനയോടെയാണ് തുടങ്ങിയത്. | ||
രണ്ടാം ക്ലാസിലെ ഷാൻരാജ് ആരും നിസാരനല്ല എന്ന ഗുണപാഠമുൾക്കൊള്ളുന്ന കഥ പറഞ്ഞു. ഖദീജ ലബീബ, റിയാ ഫാത്തിമ, ഫാത്തിമ ഷിഫ, അൽഫിയ, അംന ദിയ, ഫാത്തിമ നജ, ദാന ഫാത്തിമ എന്നിവർ ചേർന്ന് അറബി സംഘഗാനം ആലപിച്ചു. ജൈവപച്ചക്കറി കൃഷിയുടെ പ്രാധാന്യം ലയ വി. ആംഗ്യപ്പാട്ടിലൂടെ ആവിഷ്‌ക്കരിച്ചു. ഹരിത വിദ്യാലയത്തെക്കുറിച്ച് പ്രയാണിന്റെ പ്രസംഗവും മാപ്പിളപ്പാട്ടിലിന്റെ ഇശലുമായി ഖദീജ ലബീബയുടെ മാപ്പിളപ്പാട്ടും ഇടശ്ശേരിയുടെ പൂതപ്പാട്ടിന് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ സാധിക സന്തോഷ് മോണോ ആക്ടിലൂടെ ആവിഷ്‌ക്കരിച്ചു. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ ഞങ്ങൾ മടക്കയാത്രയിലും ആ ഓർമയിൽ തന്നെയായിരുന്നു. | രണ്ടാം ക്ലാസിലെ ഷാൻരാജ് ആരും നിസാരനല്ല എന്ന ഗുണപാഠമുൾക്കൊള്ളുന്ന കഥ പറഞ്ഞു. ഖദീജ ലബീബ, റിയാ ഫാത്തിമ, ഫാത്തിമ ഷിഫ, അൽഫിയ, അംന ദിയ, ഫാത്തിമ നജ, ദാന ഫാത്തിമ എന്നിവർ ചേർന്ന് അറബി സംഘഗാനം ആലപിച്ചു. ജൈവപച്ചക്കറി കൃഷിയുടെ പ്രാധാന്യം ലയ വി. ആംഗ്യപ്പാട്ടിലൂടെ ആവിഷ്‌ക്കരിച്ചു. ഹരിത വിദ്യാലയത്തെക്കുറിച്ച് പ്രയാണിന്റെ പ്രസംഗവും മാപ്പിളപ്പാട്ടിലിന്റെ ഇശലുമായി ഖദീജ ലബീബയുടെ മാപ്പിളപ്പാട്ടും ഇടശ്ശേരിയുടെ പൂതപ്പാട്ടിന് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ സാധിക സന്തോഷ് മോണോ ആക്ടിലൂടെ ആവിഷ്‌ക്കരിച്ചു. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ ഞങ്ങൾ മടക്കയാത്രയിലും ആ ഓർമയിൽ തന്നെയായിരുന്നു. | ||
സുപ്രഭാതത്തിലേക്ക് | |||
റേഡിയോയുടെ മഹത്വമറിഞ്ഞ ഞങ്ങൾക്ക് പത്രങ്ങൾ ജനിക്കുന്ന കഥയറിയാനും ആകാംക്ഷയായി. തൊട്ടടുത്ത് തന്നെയാണല്ലോ സുപ്രഭാതം ദിനപത്രം. അവിടേക്കായിരുന്നു അടുത്ത യാത്ര. കുട്ടികളായ ഞങ്ങളെ സുപ്രഭാതത്തിലേക്ക് അടുപ്പിച്ചത് അതിലെ വിദ്യാപ്രഭാതമെന്ന പേജാണ്. വാർത്തകൾക്കപ്പുറത്ത് ഞങ്ങൾക്ക് പഠിക്കാനുള്ളതുകൂടി വിദ്യാപ്രഭാതം പേജിൽ നിന്ന് കിട്ടുന്നുണ്ട്. | |||
സുപ്രഭാതം ഞങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്തു. അതിന്റെ മാനേജിംഗ് എഡിറ്റർ നവാസ് പൂനൂരുമായി ഞങ്ങൾ ഒരഭിമുഖം തന്നെ നടത്തി. അദ്ദേഹം ഞങ്ങളോട് വാത്സല്യപൂർവം പെരുമാറി. കുറേ നിർദേശ ഉപദേശങ്ങൾ കൈമാറി. സുപ്രഭാതത്തിലെ ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണൻ ഈ സംവാദത്തെ ക്യാമറയിൽ പകർത്തി. ചായയും പലഹാരവും കൂടിയായപ്പോൾ മധുരം ഇരട്ടിയായി. സുപ്രഭാതത്തിലെ എച്ച്. ആർ അഡ്വ......ഞങ്ങൾക്ക് അന്നത്തെ ദിനപത്രം തന്നാണ് ഞങ്ങളെ സ്വീകരിച്ചത്. ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിദ്യാ പ്രഭാതത്തിന്റെ എഡിറ്റർ ഇൻ ചാർജ് ഹംസ ആലുങ്ങലിനെയും പരിചയപ്പെട്ടു. നേരത്തെ സ്‌കൂളിൽ ഞങ്ങൾക്ക് ഗണിതക്ലാസെടുക്കാനെത്തിയ റസാഖ് എം. അബ്ദുല്ല സാറിനെ ഞങ്ങളവിടെ പരതിയെങ്കിലും കാണാനാവാത്തതിൽ നിരാശ തോന്നി. സുപ്രഭാതത്തിന്റെ എല്ലാ സെക്ഷനുകളിലും ഞങ്ങൾ ചുറ്റിനടന്നു കണ്ടു. എല്ലാവരെയും പരിചയപ്പെടുകയും ചെയ്താണ് മറക്കാനാവാത്ത ഓർമകൾ മനസിൽ സൂക്ഷിച്ച് ഞങ്ങൾ കോഫി ഹൗസിലേക്ക് യാത്രയായി |