Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
<br>
<br>
==സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം==
==സ്കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം==
<br>
വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്
ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്ഷ്യത്തിലേക്കാണ് നാം പ്രയാണം ചെയ്യുന്നത്. ഹ്രസ്വ--ദീർഘകാല പദ്ധതികളിലൂടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് അടുക്കും ചിട്ടയും കൊണ്ടുവരുവാൻ ശ്രമിക്കുന്നു. പടപ്പക്കര സെന്റ് ജോസഫ്സ് ഹൈസ്കൂൾ മികവിന്റെ കേന്ദ്രമാകുമ്പോൾ ശിശു സൗഹാർദ്ദപരവും ചലനാത്മകവും ശുചിത്വപൂർണ്ണവുമായ വിദ്യാലയാന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാലയത്തിലെത്തുന്ന ഓരോ വിദ്യാർത്ഥിക്കും എറ്റവും മികച്ചതും നൂതനവുമായ വിദ്യാഭ്യാസം നല്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കുട്ടികളുടെ സർവ്വദോൻമുഖമായ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന വീടുകളിൽ നിന്നു വരുന്ന കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ഞങ്ങൾ ശ്രമിക്കുന്നു.
കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന പഠനാന്തരീക്ഷവും ഭൗതീകസാഹചര്യവും ഒരുക്കുന്നതിന് വിദ്യാലയം മുന്തിയ പരിഗണനയാണ് നല്കുന്നത്. സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ, ലബോറട്ടറികൾ എന്നിവ വിദ്യാലയ മികവിന് അത്യന്താപേക്ഷിതമാണ്. നേതൃപാടവം വളർത്തുന്നതിന് അസംബ്ളിയിലെ കുട്ടികളുടെ ഇടപെടലുകൾക്ക് സാധിക്കും. സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവയിലെ കുട്ടികളുടെ പങ്കാളിത്തം അവരുടെ കഴിവുകൾ വികസിപ്പിക്കാൻ സാഹചര്യമൊരുക്കും. സാമൂഹിക പിന്തുണയോടെ ഭൗതിക സാഹചര്യ വിപുലീകരണം, കലാകായിക പരിശീലനം, കുട്ടികളുടെ പാർക്ക്, ജൈവവൈവിധ്യ പാർക്ക്, സാമാർട്ട് ക്ലാസ്‌മുറികൾ എന്നിവ ഒരുക്കുന്നതിന് വിദ്യാലയം ലക്ഷ്യമിടുന്നു.
ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം ലളിതവും രസകരവുമാക്കാൻ ശ്രമിക്കുന്നതാണ്. നൂതനാശയങ്ങൾ, ശാസ്ത്രലോകത്തെ പുത്തനറിവുകൾ, പ്രകൃതി ദൃശ്യങ്ങൾ തുടങ്ങിയവ കുട്ടികളുടെ കൺമുന്നിലെത്തിക്കാൻ ഇതിലൂടെ സാധിക്കും. പത്ര- ആനുകാലികങ്ങളുടെ വായനയിലൂടെ മാതൃഭാഷയിൽ മികവുനേടാൻ കഴിയും. സങ്കോചമില്ലാതെ ഇംഗ്ളിഷ്, ഹിന്ദി ഭാഷകളുടെ പ്രയോഗം, സർഗാത്മക രചനകൾ എന്നിവയും നാം ലക്ഷ്യമിടുന്നു.
പടപ്പകരയുടെ തിലകക്കുറിയായി വിരാജിക്കുന്ന സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുത്തനുണർവ്വോടെ കൂട്ടായ പരിശ്രമത്തിലൂടെ പുതിയ ലോകത്തെ സ്വപ്നം കാണുന്നു...
*************************************** <br>
[[പ്രമാണം:Smpl.jpg|thumb|സ്കൂൾ മാസ്റ്റർ പ്ളാൻ 'കനവ്' പ്രകാശനകർമ്മം കുണ്ടറ എഇഒ ശ്രീ. ഗോപകുമാരൻ നായർ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:Smpl.jpg|thumb|സ്കൂൾ മാസ്റ്റർ പ്ളാൻ 'കനവ്' പ്രകാശനകർമ്മം കുണ്ടറ എഇഒ ശ്രീ. ഗോപകുമാരൻ നായർ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:Smpldt1.jpg|thumb|സ്കൂൾ മാസ്റ്റർ പ്ലാൻ സംഗ്രഹം]]
[[പ്രമാണം:Smpldt1.jpg|thumb|സ്കൂൾ മാസ്റ്റർ പ്ലാൻ സംഗ്രഹം]]
<!--visbot  verified-chils->
<!--visbot  verified-chils->
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/423270" എന്ന താളിൽനിന്ന് ശേഖരിച്ചത്