Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
  കടയ്ക്കൽ: ചടയമംഗലം ഉപജില്ലാ ഐറ്റി മേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. മേളയിൽ 46 പോയിന്റുകൾ കരസ്ഥമാക്കിയ സ്കൂൾ മലയാളം ടൈപ്പിംഗ്
  കടയ്ക്കൽ: ചടയമംഗലം ഉപജില്ലാ ഐറ്റി മേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. മേളയിൽ 46 പോയിന്റുകൾ കരസ്ഥമാക്കിയ സ്കൂൾ മലയാളം ടൈപ്പിംഗ്
(പ്രജിത്ത്.പി,എച്ച്.എസ്.എസ് വിഭാഗത്തിൽ ശ്രീക്കുട്ടി.എസ്)ഡിജിറ്റൽ പെയിന്റിംഗ്(അനുരൂപ്), മൾട്ടിമീഡിയ പ്രസന്റേഷൻ(അജ്മൽ നജിം),വെബ്പേജ് ഡിസൈനിംഗ്(ദേവിക.ആർ),ഐറ്റി ക്വിസ്(അഭിനവ്) എന്നിവയിൽ ജില്ലാതല മത്സരത്തിന് അർഹതനേടി.
(പ്രജിത്ത്.പി,എച്ച്.എസ്.എസ് വിഭാഗത്തിൽ ശ്രീക്കുട്ടി.എസ്)ഡിജിറ്റൽ പെയിന്റിംഗ്(അനുരൂപ്), മൾട്ടിമീഡിയ പ്രസന്റേഷൻ(അജ്മൽ നജിം),വെബ്പേജ് ഡിസൈനിംഗ്(ദേവിക.ആർ),ഐറ്റി ക്വിസ്(അഭിനവ്) എന്നിവയിൽ ജില്ലാതല മത്സരത്തിന് അർഹതനേടി.
==ചടയമംഗലം ഉപജില്ലാ കലാമേളയിൽ ചാമ്പ്യൻഷിപ്പ്==
കടയ്ക്കൽ: ചടയമംഗലം ഉപജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനക്കാരേക്കാൾ പോയിന്റ് നിലയിൽ വലിയഅന്തരം നേടിയാണ് തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
==ജില്ലാ കലാമേളയിൽ മികച്ചപ്രകടനം==
കടയ്ക്കൽ: കൊല്ലം റവന്യൂജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.കൊല്ലം കൃസ്തുരാജ് സ്ക്കൂളിലും സമീപ വിദ്യാലയങ്ങളിലുമായി നടന്ന മേളയിൽ വിദ്യാലയം  ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ഇനങ്ങളിൽ മത്സരിക്കുകയും മൂന്ന് ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയതോടൊപ്പം ഹൈസ്ക്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ  പോയിന്റ്നേടുന്ന രണ്ടാമത്തെ വിദ്യാലയമായി മാറുകയും ചെയ്തു.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
==സംസ്ഥാന കലാമേളയിൽ മികച്ചപ്രകടനം==
കടയ്ക്കൽ: സംസ്ഥാന കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.ഓടക്കുഴൽ പദ്യം ചൊല്ലൽ ഇംഗ്ലീഷ് മോണോ ആക്ട് ആൺ കുട്ടികൾ എന്നീ മത്സര ഇനങ്ങളിൽ പങ്കെടുത്ത ജീനുഫാത്തിമ പ്രിജിൻ ജേക്കബ് ഏന്നീവിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി മികവുതെളിയിച്ചു.അപ്പീലോടെ സംസ്ഥാന കലാമേളയിൽ സംഘനൃത്തത്തിൽ പങ്കെടുത്ത നന്ദയും കൂട്ടുകാരും എ ഗ്രേഡ് കരസ്ഥമാക്കിയത് സ്ക്കൂളിന് ഇരട്ടിമധുരമായി.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
==ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ മികവാർന്നപ്രകടനം==
കടയ്ക്കൽ:പൊതുവിദ്യാഭ്യാസ വകുപ്പും വിക്ടേഴ്സ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം 2 റിയാലിറ്റി ഷോയിൽ കൊല്ലം ജില്ലയിൽ നിന്നും പങ്കെടുത്ത ഏക സർക്കാർ വിദ്യാലയമായ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഹരിത വിദ്യാലയം 2 റിയാലിറ്റി ഷോ ടീം സ്ക്കൂൾ സന്ദർശിച്ച വേളയിലും തുടർന്ന്  സ്ക്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥി അധ്യാപക രക്ഷകർത്തൃ സംഘത്തിന്റെ റിയാലിറ്റി ഷോ ജൂറി പാനലിന്റെ മുൻപിലും നടത്തിയ മികവാർന്ന പ്രകടനമാണ് സ്ക്കൂളിന് 90/100 മാർക്ക് കരസ്ഥമാക്കാൻ പര്യാപ്തമാക്കിയത്.ജൂറിയുടെ തന്നെ അഭിപ്രായത്തിൽ വായിക്കാനും സംസാരിയ്ക്കാനും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ചുണക്കുട്ടികൾ ഹരിത വിദ്യാലയം 2 റിയാലിറ്റി ഷോയിൽ മിന്നുന്ന പ്രകടനം തന്നെ കാഴ്ചനച്ചു.ഇതുവരെയുള്ള അവതരണങ്ങളിൽ രണ്ടാമത്തെ ഉയർന്ന സ്കോർ കരസ്ഥമാക്കാൻ കഴിഞ്ഞതിലൂടെ അടുത്ത ഘട്ടം മത്സരത്തിന് യോഗ്യതനേടാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്  വിദ്യാർത്ഥികളും  അധ്യാപകരും രക്ഷകർത്താക്കളും സ്കൂളിനെ സ്നേഹിക്കുന്ന കടയ്ക്കൽ നിവാസികളും.
==പൂർവ്വ വിദ്യാർത്ഥി സംഗമവും ആദരിയ്ക്കലും==
കടയ്ക്കൽ: കടയ്ക്കൽ ഗവ.ഹെെസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ്  ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ  ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന  കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ  ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ  വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422895" എന്ന താളിൽനിന്ന് ശേഖരിച്ചത്