"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('Dwaraka' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
Dwaraka
എടവക പഞ്ചായത്തിലെ ഏററവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്ഥിതിചെയ്യുന്നസ്ഥലമാണ് ദ്വാരക.
പണ്ട് ഈ പ്രദേശത്ത് താമസിച്ചിരുന്ന ജന്മിയായിരുന്നു ശ്രീ.സി.കെ. നാരായണൻ നായർ.
ധാരാളം ഭൂസ്വത്തുക്കൾ സ്വന്തമായുണ്ടായിരുന്ന അദ്ദേഹത്തിന്റെ വീടിന്റെ പേരാണ് ദ്വാരക.
മിക്കവാറും എല്ലാ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയിലാണ് പടുത്തുയർത്തിയിട്ടുള്ളത്
അങ്ങനെയാണ് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് ലഭിച്ചത് .
ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലെ പത്താം വാർഡിലാണ്
വയനാട്ടിലെ തന്നെ പരിസ്ഥിതി മലിനീകരണം ഏററവും കുറവായ ഒരു പഞ്ചായത്താണ് ഞങ്ങളുടേത്.അന്യം നിന്നു പോകുന്ന വിത്തിനങ്ങൾ, വിസ്മൃതിയിലാണ്ട് പോകാറായ കൃഷിരീതികൾ, പരമ്പരാഗതമായ ആചാരങ്ങൾ എന്നിവ ചിട്ടയോടുകൂടി രേഖപ്പെടുത്തുന്നതിൽ ഈ പഞ്ചായത്ത് സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്
.നാടൻ നെല്ലിനമായ എടവക വേർതിരിച്ചെടുത്തത് ഈ പഞ്ചായത്തിലാണ്.മികച്ച വിളവു തരുന്നതോടൊപ്പം രോഗപ്രതിരോധശേഷി വളരെക്കൂടുതൽ പ്രകടിപ്പിക്കുന്ന ഈ ഇനം കർഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്.
കാർഷികാനുബന്ധ പ്രവർത്തനങ്ങളാണ് ഈ പഞ്ചായത്തിൽ കൂടുതലും നടക്കുന്നത്.
പട്ടികജാതി-പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് സർക്കാർ സ്ഥാപിച്ചിട്ടുള്ള അംബേദ്ക്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്ക്കൂൾ ഈ പഞ്ചായത്തിലാണ്
.ബിരുദ വിദ്യാഭ്യാസത്തിനായി ഒരു സർക്കാർ കോളേജ്, കണ്ണൂർ യൂണിവേഴ് സിററിയുടെ കീഴിൽ ഒരു അധ്യാപക പരിശീലന കേന്ദ്രം,IHRD യുടെ കീഴിലുള്ള പി.കെ കാളൻ മെമ്മോറിയൽ അപ്ളൈഡ് സയൻസ് കോളേജ്, ദ്വാരക സേക്രഡ് ഹാർട്ട് ,കല്ലോടി സെന്റ് ജോസഫ്സ് ,ദ്വാരക ലിററിൽ ഫ്ളവർ ITCഎന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പഞ്ചായത്തിലുണ്ട്.
കമ്മ്യൂണിററി FM റേഡിയോ നിലയമായ മാറെറാലി ദ്വാരകയിലാണ് പ്രവർത്തിക്കുന്നത്.
ബ്രാഹ്മണ സമൂഹം താമസിക്കുന്ന പൈങ്ങാട്ടിരി ഗ്രാമം,മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പള്ളിക്കൽ എന്നിവ അവരുടെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്'
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/415649" എന്ന താളിൽനിന്ന് ശേഖരിച്ചത്