Jump to content
സഹായം

"ഗവ. യു.പി. എസ്. പൂഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഒക്ടോബർ 2017
ആഘോഷങ്ങൾ 2017 ജൂൺ 1 ന് പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവാഗതരായ കുട്ടികളെ ചെണ്ട മേ...
(ആഘോഷങ്ങൾ 2017 ജൂൺ 1 ന് പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവാഗതരായ കുട്ടികളെ ചെണ്ട മേ...)
വരി 73: വരി 73:
     *'''മലയാളമനോരമ''' നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ ''''പഴമയുടെവേരുകൾ തേടി''''  
     *'''മലയാളമനോരമ''' നടത്തിയ പ്രാദേശിക ചരിത്രപുസ്തക രചനയിൽ ''''പഴമയുടെവേരുകൾ തേടി''''  
     എന്ന പുസ്തകത്തിന് '''ഒന്നാംസ്ഥാനം'''
     എന്ന പുസ്തകത്തിന് '''ഒന്നാംസ്ഥാനം'''
ആഘോഷങ്ങൾ
2017  ജൂൺ 1  ന് പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവാഗതരായ കുട്ടികളെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പൂമാലയിട്ട് ബലൂണുകൾ നൽകി മധുരം വിതരണം ചെയ്‌തു സ്വീകരിച്ചു. എസ് എം സി. പൂർവ വിദ്യാർഥി സംഘടന എന്നിവരുടെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ നാടിന്റെ നാനാ മേഖലയിൽ പ്പെട്ടവരെയും ജനപ്രതിനിധികളേയും പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. 
വായനാ വാരം
ജൂൺ 19  മുതൽ 25  വരെ ഒരാഴ്ചക്കാലം വായനാ വാരം ആഘോഷിച്ചു. ഒരാഴ്ച കാലത്തേക്ക്  മാത്രമായി വായന ഒതുങ്ങാതെ കുട്ടികളുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുക എന്ന ലക്ഷ്യത്തോടെ ക്ലാസ്സ് റൂം ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് വായനക്കായി പുസ്‌തകങ്ങൾ നൽകി, വായനക്കുറിപ്പ് ശേഖരിച്ചു. പ്രസംഗം, വായന, ക്വിസ്, ഉപന്യാസം, തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
കുട്ടികളുടെ പിറന്നാളുകളിൽ ക്ലാസ് ലൈബ്രറിയിലേക്ക് ഒരു പുസ്‌തകം എന്ന പദ്ധതി ആവിഷ്കരിച്ചു. സ്‌കൂളിലെത്തുന്ന രക്ഷിതാക്കൾക്കായി വായനാ മുറി ഒരുക്കി.
സ്വാതന്ത്ര്യ ദിനാഘോഷം
കുട്ടികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായ മഹാത്മാക്കളുടെ വേഷമണിഞ്ഞും മുദ്രാഗീതങ്ങൾ മുഴക്കിയും റാലി നടത്തി. ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം നടത്തി.
ഓണാഘോഷം
സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും  സിന്ധു, ഗംഗ, യമുന, കൃഷ്ണ, കാവേരി എന്നിങ്ങനെ അഞ്ചു ഗ്രൂപ്പായി. അത്ത പൂക്കള മത്സരം, കസേര കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത്,  ഉറിയടി, വടം വലി എന്നീ മത്സരങ്ങൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയോടൊപ്പം ഉണ്ടു. മുനിസിപ്പൽ കൗൺസിലേഴ്‌സ്, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു   




230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412109" എന്ന താളിൽനിന്ന് ശേഖരിച്ചത്