Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 56: വരി 56:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിദ്യാലയത്തിലെ 2017-18 അധ്യയന വര്‍‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
പ്രവേ‍ശനോല്‍സവം
വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ  ആണ് നടത്തിയത്.കാരാകുര്‍ശ്ശി പഞ്ചായത്ത് തല പ്രവേ‍ശനോല്‍സവം ഈ വിദ്യാലയത്തില്‍ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നല്‍കിയാണ് സ്വീകരിച്ചത്.പ‍ഞ്ചായത്ത് പ്രസിഡന്റ്,വാര്‍ഡ് മെമ്പര്‍മാര്‍, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. L S S നേടിയവര്‍ക്ക്  ക്യാഷ് അവാര്‍ഡും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മധുരപലഹാരവും വിതരണം ചെയ്തു.
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ക്ലബ് ,വനം വകുപ്പിന്റെ കൂടി സഹകരണത്തോടെ കാ‍‍‍‍ഞ്ഞിരപ്പുഴ മലഞ്ചെരുവിലും,സോഷ്യല്‍ സയന്‍സ് ക്ലബ് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ വശങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
വിജയശ്രീ പദ്ധതി
പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചര്‍ച്ചകള്‍ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മോട്ടിവേഷന്‍ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന് നേതൃത്വം നല്‍കി.
പി ടി എ ജനറല്‍ ബോഡി യോഗം (30-6=2017)
ജൂണ്‍ മുപ്പതിന് പി ടി എ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും, L S S
N T S  എന്നിവ നേടിയവര്‍ക്കും ക്യാ‍ഷ് അവാര്‍ഡും ,  റിസ്റ്റ് വാച്ചും നല്‍കി.
ഭിന്നശേഷിക്കാര്‍ക്കൊരു കൈത്താങ്ങ്
വിജയശ്രീയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ  രക്ഷിതാക്കള്‍ക്കും  ഒരു ബോധവല്‍ക്കരണ ക്ളാസ്സ് നടത്തി .ബി ആര്‍ സി യിലെ ആര്‍ പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും  I E D C  ആര്‍ ടി മാരായ ഷറഫുദ്ദീന്‍,സംഗീത,ദിവ്യ എന്നിവര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ചാന്ദ്രദിനം
പ്രൈമറി വിഭാഗങ്ങളിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.കുട്ടികള്‍ സൂര്യനായും ഗ്രഹങ്ങളായും വേഷമിട്ടു.നീല്‍ ആംസ്ട്രോങ്ങ് ആയി വന്ന സാന്‍ജോ ബിനോയ് സൗരയൂഥത്തെ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കോടുത്തു. u p വിഭാഗം ക്വിസ്സ്, ഫിലിം ഷോ എന്നിവ നടത്തി.
ബോധവല്‍ക്കരണ ക്ലാസ്സ് 
ഹൈസ്ക്കൂള്‍ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കായി ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായി ഒരു ബോധവല്‍ക്കരണ ക്ലാസ്സും,സിനിമാ പ്രദര്‍ശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെല്‍ കൗണ്‍സിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നല്‍കി.തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇതേ വിഷയത്തില്‍ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ശ്രീമതി സുമയും എല്‍ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു.
വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം
പ്രശസ്ത ചിത്രകാരന്‍ ശ്രീ നൗഷാദ് വെള്ളലശ്ശേരി നിര്‍വ്വഹിച്ചു.പ്രധാനാധ്യാപികയുടെ ക്യാരിക്കേച്ചര്‍ വരച്ചും,നാടന്‍ പാട്ടുപാടിയും അദ്ദേഹം സദസ്സിനെ രസിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ്
ഹൈസ്ക്കൂള്‍ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ  ആണ്‍കുട്ടികള്‍ക്ക്  മണ്ണാര്‍ക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം  ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കി.
ഹോണസ്റ്റി ഷോപ്പ്
നാലാം ക്ലാസ്സ് വിദ്യര്‍ത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദര്‍ശിപ്പിച്ച സാധനങ്ങള്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ ,വില ഷോപ്പില്‍ തന്നെ നിര്‍മ്മിച്ച പണപ്പെട്ടിയില്‍ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവര്‍ക്ക് ലഭിച്ചു.
ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം
എട്ട് ,ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.മുപ്പത്തി ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചു.
പ്രേംചന്ദ് ദിനം
ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മുരുകദാസ് ചിറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ഗണിത ക്ലിനിക്ക്(00-7-17 ഞായര്‍)
വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികള്‍ക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗല്‍ഭരായ ഗണിത അധ്യാപകര്‍ ക്ലാസ്സെടുത്തു.തുടര്‍ന്ന് യൂണിറ്റ് ടെസ്റ്റും നടത്തി.
സ്വാതന്ത്ര്യ ദിനം
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി കോണ്ടാടി.പതിവു പരിപാടികള്‍ക്ക് പുറമെ 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം പെജന്റ് ഷോ ആയി അവതരിപ്പിച്ചു.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382576" എന്ന താളിൽനിന്ന് ശേഖരിച്ചത്