"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഓഗസ്റ്റ് 2017
വരി 111: വരി 111:

സ്വാതന്ത്ര്യദിനം കേവലം ഒരവധി ദിനമായല്ല, പുതിയ അറിവും അനുഭവങ്ങളും പങ്കടുക്കാനുള്ള ഒരവസരമായി ഞങ്ങള്‍ക്ക്.

സ്വാതന്ത്ര്യദിനം കേവലം ഒരവധി ദിനമായല്ല, പുതിയ അറിവും അനുഭവങ്ങളും പങ്കടുക്കാനുള്ള ഒരവസരമായി ഞങ്ങള്‍ക്ക്.

പട്നയിലെ ആ ഏഴ് കുട്ടികള്‍  ഉമാകാന്ത് പ്രസാദ് സിന്‍ഹ, രാമാനന്ദ് സിങ്, സതീഷ് പ്രസാദ്ത്ധാ, ജഗത്പതി കുമാര്‍, ദേവിപഥ ചൗഥരി, രാജേന്ദ്രസിംങ്, റാം ഗോവിന്ദ് സിംങ് മനസ്സില്‍ നിറഞ്ഞു നിന്നു. ചിതറിത്തെറിച്ചു പോയെങ്കിലും അവര്‍ പുഞ്ചിരി തൂകുന്നുണ്ടാകും. രക്തപുഷ്പങ്ങളാലലങ്കരിച്ച പുഞ്ചിരി....

പട്നയിലെ ആ ഏഴ് കുട്ടികള്‍  ഉമാകാന്ത് പ്രസാദ് സിന്‍ഹ, രാമാനന്ദ് സിങ്, സതീഷ് പ്രസാദ്ത്ധാ, ജഗത്പതി കുമാര്‍, ദേവിപഥ ചൗഥരി, രാജേന്ദ്രസിംങ്, റാം ഗോവിന്ദ് സിംങ് മനസ്സില്‍ നിറഞ്ഞു നിന്നു. ചിതറിത്തെറിച്ചു പോയെങ്കിലും അവര്‍ പുഞ്ചിരി തൂകുന്നുണ്ടാകും. രക്തപുഷ്പങ്ങളാലലങ്കരിച്ച പുഞ്ചിരി....

ഓണാഘോഷം - 2017 ഓഗസ്റ്റ് 25

ഗ്രാമ വിശുദ്ധിയടെ ആഘോഷമായി ഓണവും, വ്രതാനുഷ്ഠാനത്തിന്‍റെ പര്യായമായി ബക്രീദും
ഗവ.യു.പി സ്കൂള്‍ മണാശ്ശേരിയില്‍ ഓണം-ബക്രീദ് ആഘോഷം- 2017ഓഗസ്റ്റ് 25 ന് വിവിധ പരിപാടി കളോടെ ആഘോഷിച്ചു.
സ്കൂള്‍ മുറ്റത്ത് ആല്‍മരത്തില്‍ കെട്ടിയ ഊഞ്ഞാലില്‍ പ്രധാനാധ്യാപകന്‍  ശ്രീ. ഗിരീഷ് കുമാര്‍ ഊഞ്ഞാലാടി ആഘോഷപരിപാടികള്‍ ഔപചാ രികമായി ഉദ്ഘാടനം ചെയ്തു.  തുടര്‍ന്ന് ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ കുമ്മാട്ടികള്‍ തിരുവോണമുറ്റത്ത് ചുവടുകള്‍ വെച്ചു. ത്യശൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കുമ്മാട്ടിക്കളി നമുക്ക് അത്ര പരിചിതമല്ല. അതുകൊണ്ടുതന്നെ കുമ്മായ്യിക്കളി ഈ ആഘോഷത്തിന് പരിചയപ്പെടുത്തേണ്ടതുണ്ടെന്ന ഉത്തമബോധ്യമാണ് ഈ പരിപാടി സംഘടിപ്പിക്കുവാന്‍ കാരണമായത്. ഒരുതരം പുല്ല് (കുമ്മാട്ടിപ്പുല്ല്) ശരീര മാസകലം പൊതിഞ്ഞ്  മുഖംമൂടിയണിഞ്ഞ് അവര്‍ ഓണനാളില്‍ ദേശ ത്തെ വീടുകള്‍ കയറിയിറങ്ങുന്നു. കുട്ടികള്‍ക്ക് ഓണനാളില്‍ കുമ്മാട്ടിക്കളി പരിചയപ്പെടുത്താന്‍  കഴി‍ഞ്ഞത് ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.
നാടന്‍ പൂക്കള്‍ക്കൊണ്ട് പൂക്കളവും ഓണത്തപ്പനും ആഘോഷത്തിന്‍റെ മറ്റൊരു പ്രത്യേകതയായിരുന്നു.
തുടര്‍ന്ന് വിവിധ ഓണക്കളികള്‍ സ്കൂള്‍ അങ്കണത്തില്‍ നടത്തപ്പെട്ടു. നഴ്സറികുട്ടികള്‍ക്കായുള്ള കളറിംങ് മത്സരം, മഞ്ചാടി പെറുക്കല്‍, വളയത്തില്‍ പന്തെറിയല്‍, മ്യൂസിക്കല്‍ ബോള്‍, കുറ്റിയില്‍ പന്തെറിയല്‍, തോണി തുഴയല്‍, കലമുടയ്ക്കല്‍ എന്നീ മത്സരങ്ങള്‍ ആവേശപൂര്‍വ്വം നടത്താന്‍ കഴിഞ്ഞു. ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും അവര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.
രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധോയമായ ഓണം-ബക്രീദ് ആഘോഷപരിപാടിയില്‍ അവര്‍ക്കായി നറുക്കെടുപ്പിലൂടെ ഓണ സമ്മാനം നല്‍കുകയുണ്ടായി.
ഈ ആഘോഷപരിപാടിയിലെ മൈലാഞ്ചിയിടല്‍ മത്സരം ശ്രദ്ധേ യമായിരുന്നു . വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ കുട്ടികള്‍ ആവിഷ്ക്കരിച്ചു. തിങ്ങിനിറഞ്ഞ കാണികളെ ആവേശം കൊള്ളിച്ച മത്സരയിനമായിരുന്നു  വിവിധ ക്ലാസ്സുകള്‍ക്കായും അധ്യാപക രക്ഷകര്‍ത്താക്കള്‍ക്കായും നടത്തിയ വടംവലി മത്സരം
ആഘോഷനിമിഷങ്ങളുടെ അവസാനമായി വിഭവസമ്യദ്ധമായ ഓണ സദ്യയൊരുക്കി. കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും സംയുക്തമായി നടത്തിയ ഓണസദ്യ രുചി വൈവിധ്യത്തിന്‍റെ മായാത്ത ഓര്‍മ്മപ്പെടുത്തലായി.
ആഘോഷത്തിന്‍റെ പൊലിമ പങ്കാളിത്തത്തിന്‍റെ ധാരാളിത്തത്തില്‍ ക്യത്യമായി അടയാളപ്പെടുത്തുന്നു. ഒരു വിദ്യാലയം ആ ഗ്രാമത്തിന്‍റെ ആഘോഷങ്ങളുടെയും കേന്ദ്രമാകുന്നത് ഒരുമയുടെയും കൂട്ടുത്തരവാദിത്ത ത്തിന്‍റെയും അടയാളമാണ്. വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികള്‍ വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ അവസാനിച്ചു.
ഓണാശംസകള്‍......

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/382292" എന്ന താളിൽനിന്ന് ശേഖരിച്ചത്