Jump to content
സഹായം

"പാലയാട് ഡി എസ് എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14,592 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഫെബ്രുവരി 2017
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
പാലയാട്.ഡി.എസ്.എസ്.എല്‍.പി.സ്ക്കൂള്‍
പതിയാരക്കര
പാലയാട്.ഡി.എസ്.എസ്.എല്‍.പി.സ്ക്കൂള്‍.എന്ന്  ചുരുക്കപേരിലറിയപ്പെടുന്ന  പാലയാട്  ദേശസേവാസംഘം  എല്‍.പി.സ്ക്കൂളിന്2017 വര്‍ഷത്തോടെ  65വയസ്സ്  പൂര്‍ത്തിയായിരിക്കയാണ്.1952ല്‍  പാലയാട്,പതിയാരക്കര പ്രദേശത്തെ  സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ  പിന്നോക്കാവസ്ഥ  പരിഹരിക്കാന്‍  പ്രദേശത്തെ  ഒരുപറ്റം  മനുഷ്യസ്നേഹികള്‍  പാലയാട്  ദേശസേവാസംഘം  എന്ന  സംഘം  സോസൈറ്റി  ആക്ട്പ്രകാരം  റജിസ്റ്റര്‍  ചെയ്തു.ഗതാഗത  പ്രശ്നങ്ങള്‍  പരിഹരിക്കുക,വായനശാലകള്‍‍,വിദ്യാലയങ്ങള്‍  എന്നിവ  സ്ഥാപിക്കുക  അന്ധവിശ്വാസങ്ങള്‍  ദുരീകരിക്കുക  തുടങ്ങിയ  ലക്ഷ്യങ്ങളായിരുന്നു  സംഘത്തിനുണ്ടായിരുന്നത്.  ഈ  സംഘം  സ്ഥാപിച്ച  സ്ക്കൂളാണ്  പാലയാട് .ഡി.എസ്.എസ്.എല്‍.പി.സ്ക്കൂള്‍.മണിയൂര്‍  പഞ്ചായത്തിലെ  രണ്ടാം  വാര്‍ഡിലാണ്  ഈ  സ്ക്കൂള്‍  സ്ഥിതിചെയ്യുന്നത്.
                  പതിയാരക്കരയിലെ  പഴയതലമുറയില്‍പ്പെട്ട  മിക്കവാറും  ജനങ്ങള്‍  ഉള്‍പ്പെട്ടിരുന്ന  പ്രസ്തുതസംഘടനയുടെ  പ്രസിഡണ്ടായി  ശ്രീ.ആര്‍.നാരായണന്‍നമ്പ്യാര്‍  തെരഞ്ഞെടുക്കപ്പെട്ടു.1952ല്‍‍  പാലയാട്  ദേശസേവാസംഘം.എല്‍.പി.സ്ക്കൂള്‍. എന്ന പേരില്‍  അംഗീകാരമില്ലാതെ  1മുതല്‍3വരെ  ക്ലാസ്സുകള്‍  ഒന്നിച്ചു  പ്രവര്‍ത്തനം തുടങ്ങി.സംഘം  പ്രസിഡണ്ടായിരുന്ന  ശ്രീ.ആര്‍.നാരായണന്‍നമ്പ്യാര്‍  സ്ക്കൂള്‍  മാനേജരെന്ന നിലയില്‍  കാര്യങ്ങള്‍  നിയന്ത്രിച്ചുവരികയും  ചെയ്തു.സ്ക്കൂള്‍‍ തുടങ്ങിയതു  മുതല്‍  ശ്രീ.ഒ.ചെക്കായിമാസ്റ്റര്‍,ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍‍  എന്നീ  രണ്ട്  അധ്യാപകരായിരുന്നു  ക്ലാസ്സ്  നടത്തിയത്.പിന്നീട്1-1-53മുതല്‍17-3-53വരെ  ശ്രീ.എം.കൃഷ്ണക്കുറുപ്പ്മാസ്റ്റര്‍ജോലി ചെയ്തു.അതിനുശേഷം  ശ്രീ.പി.കുഞ്ഞിക്കേളപ്പന്‍നായര്‍  സര്‍‍വ്വീസില്‍  വന്നു.ഇക്കാലമത്രയും  മേല്‍പറ‍ഞ്ഞ  മൂന്ന് അധ്യാപകരും  ശമ്പളമില്ലാതെ  നിസ്വാര്‍ഥസേവനമാണ്  നടത്തിക്കൊണ്ടിരുന്നത്.1954ല്‍  നാലാംതരം  ആരംഭിക്കുകയും  മലബാര്‍‍  നോര്‍ത്ത്      D.E.Oയുടെ7-11-1956ലെ  D.Dis1493/56ാംനമ്പര്‍‍  ഉത്തരവ്  പ്രകാരം  നാലാംക്ലാസ്സിന്  അംഗീകാരം  ലഭിക്കുകയും  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്.1-6-54മുതല്‍  ചാര്‍ജെടുക്കുകയും  ചെയ്തു.
                തുടക്കത്തില്‍  ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍നമ്പ്യാരായിരുന്നു  പ്രധാനാധ്യാപകന്‍.ശ്രീ.മീത്തലെചാത്തോത്ത്  ചോയി  ആദ്യത്തെ  വിദ്യാര്‍ഥിയും.  എല്‍.പി.സ്ക്കൂളുകളില്‍  അഞ്ചാംതരം  അനുവദിച്ചതിനെ  തുടര്‍ന്ന്ഇവിടെയും  അഞ്ചാംതരം  ആരംഭിച്ചു.  അതുപ്രകാരം  1-7-1955ന്  ശ്രീ. പി. പി. കുഞ്ഞികൃഷ്ണക്കുറുപ്പ് 
അധ്യാപകനായി  ജോലിയില്‍  പ്രവേശിച്ചു.2-1-1956ന്ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ പ്രധാനാധ്യാപക സ്ഥാനം  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  മാസ്റ്റര്‍ക്ക്  ഒഴിഞ്ഞുകൊടുത്തു.സ്ക്കൂളിനുവേണ്ട 
ഭൗതികസാഹചര്യം  ഒരുക്കിക്കൊടുക്കുന്നതില്‍  ശ്രീ.ആര്‍.നാരായണന്‍  നമ്പ്യാര്‍,ശ്രീ.കുയ്യടിയില്‍  കൊറുമ്പന്‍,ശ്രീ.പി.പി.പൊക്കിണന്‍  എന്നിവര്‍  പ്രത്യേകം  ശ്രദ്ധിച്ചിരുന്നു.പഴയകാലത്തെ  അധ്യാപകരില്‍  ശ്രീ.പി.കുഞ്ഞിക്കേളപ്പന്‍നായര്‍  തന്റെ  എളിമയാര്‍ന്ന  ജീവിതരീതിയിലൂടെയും  മാതൃകാപരമായ  അധ്യാപനത്തിലൂടെയും  വിദ്യാര്‍ഥികളുടേയും  രക്ഷിതാക്കളുടേയും  പ്രത്യേക  പ്രീതിക്ക്  പാത്രമായിരുന്നു. ക്രമേണ  പതിയാരക്കരയിലെ  സാംസ്ക്കാരിക  നവോത്ഥാനത്തിന്റെ
ആണിക്കല്ലായി  പാലയാട്.ദേശസേവാസംഘം.എല്‍.പി.സ്ക്കൂള്‍  മാറി.എല്‍.പി.സ്ക്കൂളില്‍  നിന്നും  അഞ്ചാംതരംഎടുത്തുമാറ്റിയതിനെതുടര്‍ന്ന്8-3-1963മുതല്‍    ശ്രീ.പി.പി.കുഞ്ഞിക്കൃഷ്ണക്കുറുപ്പ്ഗവര്‍മെന്റ്സര്‍വ്വീസിലേക്ക്മാറ്റപ്പെട്ടു  . ശ്രീമതി.പി.എ
.എം.കാര്‍ത്യായനി,പി.എം.കല്യാണി,വി.കെ.ദേവി,പി.പി.സുമതി,സി.അനിത,ഗീതാകുമാരിമനയില്‍  എന്നീ  അധ്യാപികമാരും    സര്‍വ്വശ്രീ..വി.ശങ്കരന്‍,സി.പി.മുകുന്ദന്‍,പുളിയുള്ളതില്‍.ബാലകൃഷ്ണന്‍,എം.നാരായണന് എന്നീ അധ്യാപകന്മാരും  പലകാലഘട്ടങ്ങളിലായി  കുറഞ്ഞകാലയളവില്‍  ഈ  വിദ്യാലയത്തില്‍  ജോലിചെയ്തവരാണ്.1968-69ല്‍  പുതിയതായി  ഒരു  ഡിവിഷന്‍  നിലവില്‍  വന്നു. അതിനുവേണ്ടി POST-KER  പ്രകാരമുള്ള ഒരു ഓടുമേഞ്ഞ  ഷെഡ്  സ്ക്കൂളില്‍  നിര്‍മ്മിക്കുകയുണ്ടായി. ശ്രീമതി.എ.എം.ഓമന  പ്രസ്തുതതിയ്യതിയില്‍  സഹാധ്യാപികയായി  ജോലിയില്‍  കയറി.ശ്രീ.കെ.പി.കുഞ്ഞിക്കൃഷ്ണന്‍നമ്പ്യാര്‍31-3-72ന്ജോലിയില്‍  നിന്ന്  വിരമിക്കുകയും  20-7-1972ന് ശ്രീ.പി.ബാലകൃഷ്ണന്‍  സര്‍വ്വീസില്‍  പ്രവേശിക്കുകയും  ചെയ്തു.9-9-1968മുതല്‍  ശ്രീമതി.കെ.വി.കൗസ്സു  ക്ലബ്ബിംഗ്  വ്യവസ്ഥയില്‍  നീഡില്‍വര്‍ക്ക്  ടീച്ചറായും  17-7-78മുതല്‍  ശ്രീ.എം.കെ.അബൂബക്കര്‍  പാര്‍ട്ട്ടൈം  അറബിക്  ടീച്ചറായും  ജോലിയില്‍  പ്രവേശിച്ചു. അറബിക്  ടീച്ചറുടെ  തസ്തിക15-7-1981ന്  ഫുള്‍ടൈം  തസ്തികയായി  മാറി.31-3-1982ല്‍ ശ്രീ.ഒ.ചെക്കായിമാസ്റ്റര്‍ സര്‍വ്വീസില്‍ നിന്ന്  പിരിഞ്ഞതിനെതുടര്‍ന്ന്  ശ്രീ.ആര്‍.ഗംഗാധരന്‍  1-6-1982ന്  സര്‍വ്വീസില്‍  ചേര്‍ന്നു.        31-3-1984ല്‍ ശ്രീ.പി.കുഞ്ഞിക്കേളപ്പന്‍നായര്‍ വിരമിച്ചു.  ആ  വര്‍ഷംതന്നെ  ഡിവിഷന്‍  ക്ലാസ്സ്  നഷ്ടപ്പെടുകയും  ചെയ്തു. 31-1-1987ന്  പ്രധാനാധ്യാപകന്‍  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  സ്വമേധയാ  സര്‍വ്വീസില്‍  നിന്ന്  വിരമിക്കുകയും  ശ്രീമതി.സി.വി.സുവര്‍ണ്ണവല്ലി2-2-1987ന്  സര്‍വ്വീസില്‍  പ്രവേശിക്കുകയുംചെയ്തു.  പ്രധാനാധ്യാപകനായ  ശ്രീ.ടി.ഗോവിന്ദക്കുറുപ്പ്  വിരമിച്ചതിനെതുടര്‍ന്ന്  ശ്രീമതി.എ.എം.ഓമനയെ  പ്രധാനാധ്യാപികയായി  പ്രമോട്ട്ചെയ്തു.എന്നാല്‍  ടെസ്റ്റ്  ക്വാളിഫിക്കേഷന്‍  ഇല്ലാത്തതിനാല്‍  കോടതി വിധിയുടെ  അടിസ്ഥാനത്തില്‍  ശ്രീമതി.എ.എം.ഓമന  റിവര്‍ട്ട്  ചെയ്യപ്പെട്ടു.  തുടര്‍ന്ന്  ശ്രീ.പി.ബാലകൃഷ്ണന്‍21-3-1988ന് പ്രധാനാധ്യാപകനായി  ചാര്‍ജെടുക്കുകയും1-9-87മുതല്‍  മുന്‍കാലപ്രാബല്യത്തോടെ  നിയമനത്തിന്  അംഗീകാരം  നേടുകയും  ചെയ്തു.സ്ക്കൂളിന്റെ  ഭൗതികസാഹചര്യം  മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി  മേല്‍ക്കൂര  ഓടുമേഞ്ഞതും  ചുമരുകള്‍ സിമന്റ്  ചെയ്തതും  ഈ  കാലഘട്ടത്തിലായിരുന്നു.  ഇതിനുള്ള  അനുകൂലസാഹചര്യം  ഒരുക്കുന്നതില്‍ പി.ടി.എ,നാട്ടുകാര്‍,സഹാധ്യാപകര്‍,മനേജര്‍ എന്നിവരൊക്കെ  സഹായിച്ചു.30-4-1991ന്  നീഡില്‍വര്‍ക്ക്  ടീച്ചറായിരുന്ന  ശ്രീമതി.കെ.വി.കൗസ്സു  വിരമിച്ചതിനെ  തുടര്‍ന്ന്  പ്രസ്തുത  ഒഴിവില്‍  ശ്രീമതി.സി.എം.അജിത  നീഡില്‍വര്‍ക്ക്  ടീച്ചറായി ചേര്‍ന്നു.ഈകാലഘട്ടങ്ങള്‍ക്കിടയില്‍  പാലയാട് ദേശസേവാസംഘം  എന്ന സന്നദ്ധസംഘടനയില്‍പ്പെട്ട  പല  അംഗങ്ങളും മരിച്ചുപോവുകയും  ജനറല്‍ബോഡി  ചേരുകയോ  രജിസ്റ്റ്രേഷന്‍  പുതുക്കാന്‍  ശ്രദ്ധിക്കാതിരിക്കുകയും  ചെയ്തതുകാരണംസംഘത്തിന്റെ  രജിസ്റ്റ്രേഷന്‍  നഷ്ടമായി.സംഘം  പ്രസിഡണ്ടായിരുന്ന ശ്രീ.ആര്‍.നാരായണന്‍നമ്പ്യാര്‍8-8-2001ന് മരണമടയുന്നതുവരെ  വ്യക്തിഗത  മാനേജരെന്ന  നിലയില്‍ ചുമതലകള്‍  നിറവേറ്റിവന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/342332" എന്ന താളിൽനിന്ന് ശേഖരിച്ചത്