Jump to content
സഹായം

"കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Infobox AEOSchool | സ്ഥലപ്പേര്= കാട്ടാമ്പള്ളി | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ കടവത്തൂർ പ്രദേശത്തെ തെക്ക് കിഴക്ക് ഭാഗത്തു, മുമ്പ് വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്നതും കുനിപ്പറമ്പ എൽ പി സ്‌കൂൾ എന്ന് ഔദ്യൊഗിക രേഖയിലും പള്ളിക്കുനി സ്‌കൂൾ എന്ന് നാട്ടുകാരും പറഞ്ഞു വരുന്ന ഈ സ്ഥാപനം ഈ പ്രദേശത്തെ ഇന്നത്തെ വിദ്യാഭ്യാസ. പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
      ശതാബ്ദി കഴിഞ്ഞ ഈ സ്‌കൂൾ 1892 ൽ സമൂഹ പുരോഗതിയിൽ തല്പരരായ രണ്ട് മതാധ്യാപകർ, ആലിക്കുട്ടി മുസ്ല്യാരും മൂസ്സ മുസല്യാരും കൂടി സംയുകത മാനേജ്‍മെന്റിൽ മത പാഠശാലയായി ആരംഭിക്കുകയും 1902ൽ സ്‌കൂളാക്കി ഉയർത്തി 1914 ൽ മദ്രാസ് ഗവണ്മെന്റിന്റെ അംഗീകാരം നേടുകയും ചെയ്തു.
      സ്‌കൂൾ പിന്നീട് മൂസ മുസ്ല്യാരുടെ മാത്രം പേരിലും ശേഷംഅദ്ദേഹത്തിന്റെ മകൻ മൊയ്തു ഹാജിയുടെ പേരിലുമായി മാറി .
    കെട്ടിടത്തിന്റെ ശോചനീയാവസ്ഥയിൽ സ്‌കൂൾ എന്നന്നേക്കുമായി ഇല്ലാതാകുന്ന അവസ്ഥ വന്നപ്പോൾ തയ്യിൽ ദാറുൽ ഉലൂം മദ്രസ്സ കമ്മിറ്റി ഏറ്റെടുക്കുകയും കരുവങ്കണ്ടി അബ്ദുല്ല ഹാജിയെ മാനേജരാക്കുകയും ചെയ്തു.ഓല മേഞ്ഞ പഴഞ്ചൻ കെട്ടിടം 1982ൽ കരിങ്കല്ല് കെട്ടിടമാക്കി ഓടിന്റെ മേൽക്കൂരയുമായി ഒരു വിധത്തിൽ ബലമുള്ളതാക്കി മാറ്റി.തെക്കയിൽ മൂസ മാസ്റ്റർ ആണ് ഈ സ്‌കൂളിലെ ആദ്യകാലത്തെ അറിയാൻ കഴിഞ്ഞ ഹെഡ്മാസ്റ്റർ. പിന്നീട് വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ കെ കുഞ്ഞികൃഷ്ണൻ അടിയോടി , കെ പി അബ്ദുല്ല , വി അരവിന്ദൻ, കെ സദാക്ഷി  എന്നിവർ പ്രധാനാധ്യാപകരായി.2015 മുതൽ
എം  നജീബ് പ്രധാനാധ്യാപകനായി തുടർന്ന് വരുന്നു.
      ആദ്യ കാലത്തു അഞ്ചാം വരെ ഉണ്ടായിരുന്ന ഈ സ്‌കൂളിൽ 1966 ലെ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്‌ളാസ്സിനെ പിരിച്ചു വിടുകയും കുട്ടികളെ മാറ്റിച്ചേർക്കുകയും ചെയ്തു.അന്ന് മുതൽ 4 വരെയുള്ള എൽ പി സ്‌കൂളായി ഇത് തുടരുന്നു. 2012 ൽ പ്രീ പ്രൈമറിയിൽ എൽ കെ ജി യു കെ ജി ക്‌ളാസ്സുകളും നടന്നു വരുന്നു.തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണിരുന്ന കാലത്ത് അയിത്തം കല്പിച്ച സമുദായത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ഈ മുസ്ലിം സ്‌കൂളിൽ ചേർത്താണ് പഠിപ്പിച്ചിരുന്നത് എന്ന് ഇവിടുത്തെ രേഖകൾ തെളിയിക്കുന്നു.ഒരു വിധം എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള ഈ സ്‌കൂൾ 1993 ൽ പൂർത്തിയായ ഒരു കോൺഗ്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.2015 ൽ കരുവങ്കണ്ടി അബ്ദുല്ല ഹാജിയുടെ നിര്യാണത്തെത്തുടർന്നു എൻ അഷ്‌റഫ് സഖാഫിയെ മാനേജർ ആയി നിയമിക്കുകയും ചെയ്തു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329592" എന്ന താളിൽനിന്ന് ശേഖരിച്ചത്