"നെടുമ്പറമ്പ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നെടുമ്പറമ്പ എൽ പി എസ് (മൂലരൂപം കാണുക)
11:55, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017charitram
('{{prettyurl| NEDUMPARAMBA LPS }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(charitram) |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മലയോരപ്രദേശമായ നെടുംപറമ്പിലാണ് നെടുംപറമ്പ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത് | |||
1965ന് ശേഷമാണ് ഈ പ്രദേശത്ത് ആൾതാമസസ്സം തുടങ്ങിയത്.വാണിമേലിൽ നിന്നും ചിറ്റാരി,വള്ള്യാട്,എളംമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിചങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന കർഷർക്ക് ഒരു ഇടത്താവളമായി ഒന്നു രണ്ടു കടകൾ ഇവിടെ ഉണ്ടായിരുന്നു. | |||
രാത്രി ഈ കടകളിൽ തങ്ങിയിരുന്നവർ നരിയെയും നരിപിടിച്ച കന്നുകാലികളുടെ അവശിഷ്ടങ്ങളും കണ്ടതായി ഒാർമ്മിക്കുന്നു. | |||
1965 ന് ശേഷം ഈ പ്രദേശത്ത് ഏതാനും കർഷകർ താമസമുറപ്പിച്ചു.70 കളുടെ അവസാനമാണ് ഈ പ്രദേശത്ത് കൂട്ടായ കുടിയേറ്റം തുടങ്ങിയത്.ഈ കൂട്ടായ കുടിയേറ്റത്തിന് മുൻപ് തന്നെ ഇവിടെ ഒരു സ്കൂളിന്റെ ആവിശ്യകതയെ കുറിച്ചുള്ള ചിന്തയും പ്രാരംഭപ്രവർത്തനവും നടന്നിരുന്നു.വരും നാളുകളിലെ കൂട്ടായ കുടിയേറ്റ സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനമായിരുന്നു ഇത്. | |||
1976 എൻ.പി കാണാരൻ,തെറ്റത്ത് ചാത്തു,വയലിൽ കോരൻ,എൻ.പി കേളപ്പൻ,നീളംപറമ്പത്ത് കേളപ്പൻ,എം.കെ അമ്മദ്,വടക്കെപറമ്പത്ത് കണ്ണൻ,മടോപൊയ്യിൽ കുഞ്ഞിരാമൻ എന്നിവരടങ്ങിയ ഒരു സ്വയം സഹായ സംഘം ഇവിടെ രൂപം കൊണ്ടിരുന്നു.ഈ സംഘത്തിന്റെ ശ്രമഫലമായി സ്കൂളിനായി ഒരേക്കർ സ്ഥലം വിലക്ക് വാങ്ങി. | |||
1978 എൽ.പി സ്കൂൾ ആരംഭിക്കാൻ അനുമതി കിട്ടി. 1979 ൽ വിലങ്ങാട് സ്വദേശി ജോയി അധ്യാപകനായി 22 കുട്ടികളെ വച്ച് ഒരു ഒാലഷെഡ്ഡിൽ വിദ്യാലയം ആരംഭിച്ചു. | |||
തുടർന്ന് ജേക്കബ് ജോർജ് ,ടി.പി കുമാരൻ,കെ. സുധാരത്നം,എൻ,പി ചന്ദ്രൻ,റഷീദ ബീവി,കെ.ടി സോമൻ.ശശീന്ദ്രൻ,കുഞ്ഞമ്മദ്,ഉണ്ണികൃഷ്ണൻ,ശ്രീനിവാസൻ,പ്രദീപ്കുമാർ,കെ.ബാബു,ഒ.പി സത്യൻ,എൻ.പി അശോകൻ,ശെെനി സി.പി എന്നിവർ അധ്യാപകരായി എത്തി. എൻ.പി ചന്ദ്രനാണ് പ്രധാനഅധ്യാപകൻ.വി.പി ചാത്തു മാനേജറും,വി.സജിത്ത് പി.ടി.എ പ്രസിഡന്റും, വി. വത്സജ എം.പി.ടി.എ പ്രസിഡന്റുമാണ്. | |||
മലയോര പിന്നോക്ക പ്രദേശമായ ഇവിടെ ഒരു സാമൂഹിക മാറ്റം ഉണ്ടാക്കാൻ ഈ സ്ഥാപനത്തി് കഴിഞ്ഞു.ഡോക്ടർമ്മാർ,എഞ്ചിനിയർമ്മാർ,കരനാവിക വ്യോമസേന പോലീസ് നേഴ്സിംഗ്,അധ്യാപകർ തുടങ്ങി ഇന്ത്യക്ക് അത്തും പുറത്തും വിവിധ സേവനമേഖലകളിൽ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികൽ ഇന്ന് സേവനമനുഷ്ടിച്ചുവരുന്നു. | |||
ജനങ്ങളുടെ കൂട്ടായ്മയാണ് ഈ സ്ഥാപനത്തിന്റെ മികവ്.1982 ശക്തമായ കാറ്റിൽ കെട്ടിടം നിലംപതിച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ്മയുടെ ഫലമായി 8 മുറികളോട് കൂടിയ മികച്ച ഒരു കെട്ടിടം ഈ സ്കൂളിനുണ്ടായി. | |||
വിശാലമായ ഗ്രൗണ്ട് ചുറ്റുമതിൽ ആധുനിക സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപുരകളും കക്കൂസും കുറ്റമറ്റ കുടിവെള്ള വിധരണം മികച്ച പാചകപ്പുര വൃത്തിയുള്ള കിണർ എല്ലാ മുറികളിലും ഫാനും ലെെറ്റും എന്നിവ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. | |||
ഉച്ചഭക്ഷണം മികച്ചരീതിയിൽ നടക്കുന്നു.വർഷങ്ങളായി ഇടവേള ഭക്ഷണം നൽകിവരുന്നു.വിശാലമായ ഊട്ടുപുര കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനായി ഒരുക്കിയിരിക്കുന്നു.ഒരു കംപ്യൂട്ടർ മുറിയും ഒന്നാം ക്ലാസ്സ് ഒന്നാംതരമായും സജ്ജീകരിച്ചിരിക്കുന്നു. | |||
ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ ഊർജ്ജിതപ്രവർത്തനങ്ങൾ നടന്നു വരുന്നു. ചിറ്റാരി എളംമ്പ കുണ്ടിൽവളപ്പ് കൊക്രി വള്ളിയാട് കരുകുളം അയ്യംങ്കി പുതുക്കയം പുഴമൂല തുടങ്ങി 2 വാർഡുകൾ ഉൾപ്പെടുന്ന വിശാലമായ ഈ പ്രദേശത്തെ കുട്ടികൾക്ക് തുടർപഠനത്തിനായി ഇത് ഒരു യു.പി സ്കൂളായി ഉയർത്തണമെന്നത് നാട്ടുകാരുടെ ഒരു ചിരകാല അഭിലാക്ഷമായി അവശേഷിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |