Jump to content
സഹായം

"എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെൺമണി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പുന്തലയിലാണ് ഞങ്ങളുടെ സരസ്വതി ക്ഷേത്രമായ എസ് എൻ ഡി പി എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1955 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ജനസമൂഹം ഉൾക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു പുന്തല എന്ന ഈ സ്ഥലം.സമീപ പ്രദേശങ്ങളിൽ ഒന്നും അക്കാലത്ത് പ്രൈമറി സ്കൂൾ പോലും ഉണ്ടായിരുന്നില്ല.അവരുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്ക് ഉപകരിക്കുന്നതിനുവേണ്ടി പുന്തല നമ്പർ 364 എസ് എൻ ഡി പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.
1956 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു ആദ്യത്തെ സ്കൂൾ മാനേജർ ശ്രീ വെളുത്തകുഞ്ഞ്, വടക്കേകര പടിഞ്ഞാറ്റേതിൽ ആയിരുന്നു തുടർന്ന് രണ്ട് വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടത്തി അടുത്ത മാനേജരെ കണ്ടെത്തുന്നൂ.അങ്ങനെ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ പ്രകാശ് കുമാർ, പ്രകാശ് ഭവനം ആണ്.
ഈ വിദ്യാലയയത്തിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ് ഭാനുമതി ടീച്ചറാണ്.തുടർന്ന് പുഷ്കരൻ സർ, കെ കെ രാഘവൻ സർ, രാഘവക്കുറുപ്പ് സർ, സുമതിക്കുട്ടി ടീച്ചർ,വി എൻ ഓമന ടീച്ചർ എന്നിവർ ആ സ്ഥാനം അലങ്കരിച്ചു.2003 മുതൽ കെ പി പ്രസന്നകുമാരി ഹെഡ്മിസ്ട്രസായി തുടരുന്നു.
ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനങ്ങളിൽ എത്തിയ അനേകം പേരുണ്ട്. ഹയർസെക്കണ്ടറി ഡയറക്ടർ ഡോ.സിറാജുദ്ദീൻ,കായംകുളം M S M കോളേജ് റിട്ടയേർഡ് പ്രിൻസിപ്പാൾ ഡോ.എം സലീം തുടങ്ങിയവർ ഇവരിൽ ചിലർ മാത്രമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292231" എന്ന താളിൽനിന്ന് ശേഖരിച്ചത്