Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148: വരി 148:


തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി.
തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി.
== പ്രിലിമിനറി ക്യാമ്പ് ==
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/09/2025 വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ ആയ ശ്രീ.അഭിലാഷ് സാർ ക്ലാസുകൾ നയിച്ചു. എട്ടാം ക്ലാസിലെ 27 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത തുടങ്ങിയവരും പങ്കെടുത്തു. ഫെയ്സ് റെക്കഗ്നിഷൻ ഗെയിമിലൂടെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെപ്പറ്റി വിശദീകരിച്ച ശേഷം 2013 ൽ ഗൂഗിൾ പുറത്തിറക്കിയ പ്രശസ്തമായ റീയൂണിയൻ എന്ന വീഡിയോ പ്രദർശിപ്പിച്ചു. വിവരസാങ്കേതികവിദ്യയിൽ ഉണ്ടായ പുരോഗതി കുട്ടികൾ ഇതിലൂടെ മനസ്സിലാക്കി.
തുടർന്ന് സാങ്കേതികവിദ്യ നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന സന്ദർഭങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് റിസോഴ്സ് ഫോൾഡറിൽ ഉള്ള വീഡിയോസ് പ്രദർശിപ്പിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ വിശദമാക്കുന്ന വീഡിയോയും കുട്ടികൾ വീക്ഷിക്കുന്നു. തുടർന്ന് കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
തുടർന്ന് say no to drugs എന്ന ഗെയിം കുട്ടികൾ നിർമ്മിക്കുന്നു. ലിറ്റിൽ കൈറ്റ് സംഘങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും ഭാവി പ്രവർത്തനങ്ങളിൽ താല്പര്യo ജനിപ്പിക്കുന്നതിനും ഈ സെഷൻ സഹായിച്ചു.
Scratch interface കുട്ടികൾ പരിചയപ്പെടുന്നു.
ആനിമേഷൻ മേഖലയും അതിന് ഉപയോഗിക്കുന്ന open toons സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുന്നതായിരുന്നു അടുത്ത സെക്ഷൻ.
ആനിമേഷൻ ചലനങ്ങൾ വിശദീകരിച്ച ശേഷം കുട്ടികളെ കൊണ്ട് ആനിമേഷൻ നിർമ്മിക്കുന്നു.
ഉച്ചഭക്ഷണത്തിനുശേഷം റോബോട്ടുകളുടെ ലോകം വിശദമാക്കുന്നു. റോബോട്ടുകളുടെ പ്രവർത്തനം ഉപയോഗം പ്രധാന ഘടകങ്ങൾ ഇവ പൊതുവായി പരിചയപ്പെടുത്തുന്നു. റോബോട്ടിക്സ് പ്രവർത്തനങ്ങളിൽ കുട്ടികളിൽ താൽപര്യം ജനിപ്പിക്കുന്നതിന് ഈ സെക്ഷൻ വളരെയധികം പ്രയോജനം ചെയ്തു.
Pictoblox സോഫ്റ്റ്‌വെയർ, Arduino kit ഇവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
റോബോട്ടിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനുള്ള പ്രോഗ്രാമുകളും വിശദീകരിക്കുന്നു.
അടുത്തതായി ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് RP വിശദീകരിച്ചു.
മുൻ സ്റ്റേറ്റ് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച് കുട്ടികളെ പ്രചോദിപ്പിക്കുകയും ചെയ്തു.
ടീ ബ്രേക്കിന് ശേഷം
3.15 ന് ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ലക്ഷ്യം വിശദമാക്കി തുടർന്ന് ഇതിന്റെ ഫലപ്രദമായ നടത്തിപ്പിന് ഓരോ രക്ഷിതാവിനും നിർണായകമായ പങ്ക് വഹിക്കാൻ ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ ഓരോ വിദ്യാർത്ഥികൾക്കും പ്രാപ്യമാണ് സംസ്ഥാന ക്യാമ്പ്. ഈ തരത്തിൽ മികച്ച പ്രോജക്ടുകൾ തയ്യാറാക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ആർ പി ക്യാമ്പ് ക്രോഡീകരിച്ചു.
696

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2871512" എന്ന താളിൽനിന്ന് ശേഖരിച്ചത്