"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:18, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
==ആർദ്രദീപം == | ==ആർദ്രദീപം == | ||
ആർദ്രദീപം പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ SPC വിദ്യാർഥികളും അധ്യാപകരും ചേർന്ന്, സ്കൂളിന്റെ പരിസരത്തുള്ള വയോജനങ്ങളെ ആദരിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ പി ഉണ്ണികൃഷ്ണൻ വയോജനങ്ങളുമായി സംവദിച്ചു. എല്ലാവരെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഏകാന്തത അനുഭവിച്ച വീടുകളിൽ കഴിയുന്ന നമ്മുടെ വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകാൻ ഉതകുന്ന പരിപാടിയായിരുന്നു അത്. ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാനും അവർക്കു തണലേകാനും മൂല്യബോധം വളർത്താനുള്ള ഒരു പ്രവർത്തനമായിരുന്നു ആർദ്രദീപം. | ആർദ്രദീപം പദ്ധതിയുടെ ഭാഗമായി പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ SPC വിദ്യാർഥികളും അധ്യാപകരും ചേർന്ന്, സ്കൂളിന്റെ പരിസരത്തുള്ള വയോജനങ്ങളെ ആദരിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ പി ഉണ്ണികൃഷ്ണൻ വയോജനങ്ങളുമായി സംവദിച്ചു. എല്ലാവരെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഏകാന്തത അനുഭവിച്ച വീടുകളിൽ കഴിയുന്ന നമ്മുടെ വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകാൻ ഉതകുന്ന പരിപാടിയായിരുന്നു അത്. ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാനും അവർക്കു തണലേകാനും മൂല്യബോധം വളർത്താനുള്ള ഒരു പ്രവർത്തനമായിരുന്നു ആർദ്രദീപം. | ||
==പരിസ്ഥിതിദിനാചരണം== | |||
പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി ചേരുകയും ഹെഡ്മിസ്ട്രസ് ശ്രീമതി രജിത എം പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. LP,UP,HS വിഭാഗം കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.ചിത്രരചനാ നത്സരം, പരിസ്ഥിതി റാലി,പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി പ്രതിജ്ഞ,പരിസ്ഥിതി ക്വിസ് എന്നിവ നടത്തി.പാഴ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ ജീൻസ് കൊണ്ട് ഗ്രോ ബാഗ് നിർമ്മിച്ച് പൂന്തോട്ടം ഒരുക്കി. പിടിഎ പ്രസിഡണ്ട് ശ്രീമതി രജനി എ.എം. ഉദ്ഘാടനം ചെയ്തു.സ്കൂളിൽ പുതുതായി ആരംഭിക്കുന്ന ജൈവവൈവിധ്യ പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ ഷജീർ ഇഖ്ബാൽ നിർവഹിച്ചു. ഇക്കോ ക്ളബ്ബ് നേതൃത്വം നൽകി. SPC യുടെ നോതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. ഹൈസ്കൂൾ വിഭാഗം പരിസ്ഥിതി ക്വിസ് മത്സരത്തിൽ കൃഷ്ണേന്ദു എം ഒന്നാം സ്ഥാനവും അനുനന്ദ ആർ.എസ് രണ്ടാം സ്ഥാനവും മുഹമ്മദ് നിഹാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.UP വിഭാഗം പോസ്റ്റർ രചന( ഇംഗ്ലീഷ്) മത്സരത്തിൽ ഹൈഫ മഹറിൻ ടി പി ഒന്നാം സ്ഥാനവും അമേയ ശശിധരൻ രണ്ടാം സ്ഥാനവും അഫ്ര എം മൂന്നാം സ്ഥാനവും നേടി..UP വിഭാഗം പോസ്റ്റർ രചന( മലയാളം) മത്സരത്തിൽ ദേവപ്രിയ പി ഒന്നാം സ്ഥാനവും ചന്ദന ഗിരീഷ് രണ്ടാം സ്ഥാനവും ദേവശ്രീ രാജീവ് മൂന്നാം സ്ഥാനവും നേടി..UP വിഭാഗം പോസ്റ്റർ രചന( ഹിന്ദി) മത്സരത്തിൽ ദേവപ്രിയ പി ഒന്നാം സ്ഥാനവും ആരാധ്യപ്രമോദ് രണ്ടാം സ്ഥാനവും ഗായത്രി കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
== വിജയോത്സവം 2025== | |||
പ്ലസ് വൺ കുട്ടികളുടെ പ്രവേശനോത്സവവും LSS /USS/SSLC/PLUS 2 വിജയികളുടെ അനുമോദനവും നടത്തി. ബഹു. പയ്യന്നൂർ എംഎൽഎ ശ്രീ ടി.ഐ മധുസൂദനൻ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി എം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ ദിനേശ്.വി, ഹെഡ്മിസ്ട്രസ് ശ്രീമതി രജിത.എം.,PTA പ്രസിഡന്റ് ശ്രീമതി രജനി എ..എം. MPTA പ്രസിഡന്റ് ശ്രീമതി ഷാനി.കെ എന്നിവരും പിടിഎ അംഗങ്ങളും ജാഗ്രതാ സമിതിയുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. | |||
==സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി== | |||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 3 മുതൽ 12 വരെ എല്ലാ ദിവസവും ഒരു മണിക്കൂർ സമയം പ്രത്യേക ക്ലാസെടുത്തു. | |||
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശ്രീ യുഗേഷ് മാസ്റ്ററും ട്രാഫിക് ബോധവൽക്കരണത്തെക്കുറിച്ച് ശ്രീജിത്ത് മാസ്റ്ററും വ്യക്തി ശുചിത്വത്തെക്കുറിച്ച് ഗായത്രി ടീച്ചറും ആരോഗ്യ കായിക ക്ഷമതയെ കുറിച്ച് സീമ ടീച്ചറും ക്ലാസ്സ് എടുത്തു. ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് സതീശൻ മാസ്റ്ററും നിയമബോധത്തെക്കുറിച്ച് യുഗേഷ് മാസ്റ്ററും ക്ലാസ് എടുത്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "നന്മ വിടരും നാളെക്കായി " എന്ന വിഷയത്തിൽ പരസ്പര സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആൻസി ടീച്ചർ ക്ലാസ് നൽകി. | |||
==യോഗ ദിനം== | |||
അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സിയുടെയും സ്കൂൾ കൗൺസിലിംഗ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. യോഗാചാര്യൻ ശ്രീ കെ എം കൃഷ്ണൻകുട്ടി ക്ലാസ് നയിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീമതി രജനി എ.എം ഉദ്ഘാടനം ചെയ്തു. | |||
==പലഹാരമേള == | |||
യുപി വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് രക്ഷിതാക്കളുടെ സഹകരണത്തോടെ പലഹാരമേള സംഘടിപ്പിച്ചു. SRG യുടെയും പോഷൺ ക്ലബ്ബിന്റെയും സൈക്കോ സോഷ്യൽ കൗൺസിലിംഗ് സെന്ററിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. | |||
==ബാലവേല വിരുദ്ധ ദിനം== | |||
സ്കൂളിൽ വിവിധ പരിപാടികളോടെ ബാലവേല വിരുദ്ധ ദിനം ആചരിച്ചു. HS വിഭാഗം കുട്ടികൾക്കായി നടത്തിയ EXTEMPORE മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു.SPC യുടെ ആഭിമുഖ്യത്തിൽ "ഒറ്റാൽ " ഷോർട്ട് ഫിലിം പ്രദർശനവും നടത്തി. | |||
==വിദ്യാരംഗം കലാ സാഹിത്യ വേദി== | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. | |||
മലയാള നാടക- സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീ മനോജ് കാന ഉദ്ഘാടനം നിർവഹിച്ചു.വായന പക്ഷാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു. പി.ടി.എ.പ്രസിഡന്റ് രജനി എ.എം അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് രജിത.എം. മദർ പി.ടി.എ. പ്രസിഡന്റ് ഷാനി.കെ, സീനിയർ അസിസ്റ്റന്റ് സതീശൻ.പി., സ്റ്റാഫ് സെക്രട്ടറി യുഗേഷ് കുമാർ.കെ.വി എന്നിവർ ആശംസകൾ അർപ്പിച്ചു.ശ്രീമതി ഷീനാ ബെൻ സ്വാഗതവും വിദ്യാരംഗം കൺവീനർ ലിജി കെ.എൻ നന്ദിയും പറഞ്ഞു. | |||