"ഗവ. എച്ച്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:14, 2 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(''''പ്രവേശനോത്സവം 2025'''' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
'''പ്രവേശനോത്സവം 2025''' | == '''പ്രവേശനോത്സവം 2025''' == | ||
2025 - 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടന്നു. എസ് എം സി ചെയർമാൻ ശ്രീ ഷാഹി പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ സ്വാഗതം ആശംസിച്ചു. ഡിവിഷൻ കൗൺസിലറും ടൗൺ പ്ലാനിങ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ സനിൽ മോൻ ജെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് , പ്രവേശനോത്സവഗാനം എന്നിവയുടെ പ്രദർശനം നടന്നു. നവാഗതരായ കുട്ടികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ നൽകി. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മുഹമ്മദ് അഹദ് പി എൻ , LSS പരീക്ഷയിൽ വിജയിയായ അമാന വർഗീസ് എന്നിവർക്ക് യാസ്മിൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉപഹാരം ശ്രീ എൻ കെ എം ഷെരീഫ് നൽകി. ഈ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽ നിന്ന് ഈ വർഷം വിരമിച്ച ശ്രീമതി അനിത ഇ എ ക്യാഷ് അവാർഡ് നൽകി. ആസാദ് ലൈബ്രറി പ്രതിനിധി ശ്രീ എൻ കെ എം ഷെരീഫ് , ടാഗോർ ലൈബ്രറി പ്രതിനിധി ശ്രീ ശശി എം ആർ , കോർപ്പറേഷൻ ലൈബ്രറി പ്രതിനിധി ശ്രീ സലിം ഷുക്കൂർ , സാക്ഷരതാ മിഷൻ കോർഡിനേറ്റർ ശ്രീമതി കൗലത് സി എ , മുൻ അധ്യാപിക ശ്രീമതി അനിത ഇ എ , ബ്രിട്ടോ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ശ്രീ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഗോപീകൃഷ്ണൻ കൃതജ്ഞത പ്രകാശിപ്പിച്ചു. പുതിയ ബാഗും കുടയും പെൻസിൽ ബോക്സും ക്രയോൺസും കളറിംഗ് ബുക്കുമെല്ലാം കിട്ടിയ കുട്ടികൾ സന്തോഷത്തോടെ ക്ലാസ്സുകളിലേക്ക് പോയി. | |||