Jump to content
സഹായം

"ഗവ എൽ പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,217 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
വരി 33: വരി 33:


== ചരിത്രം ==
== ചരിത്രം ==
 
കഴിഞ്ഞ 68 വർഷമായി തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പഠന- പഠനാനുബന്ധമേഖലയിൽ ഒരേപോലെ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന എൽ. പി. സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ. പി. എസ്. പാങ്ങോട്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ, പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം 1948 - ൽ സ്ഥാപിതമായി. പട്ടികജാതിക്കാരും മറ്റു പിന്നോക്ക സമുദായക്കാരും ധാരാളമുള്ള പാങ്ങോട് പ്രദേശത്തു മതിര, തൂറ്റിക്കൽ, വാഴത്തോപ്പുപച്ച, കൊച്ചാലുംമൂട്, പാലുവള്ളി എന്നീപ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്കായി ഈ സ്കൂൾ സ്ഥാപിതമായി. ആദ്യം മതിര, താഴെ പാങ്ങോട് റോഡ് തിരിയുന്ന ഭാഗത്ത് ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് എൽ. പി. എസ്. ജംഗ്ഷനിൽ ഒരു ഷെഡ് കെട്ടി അതിലേക്കു മാറി. തുടർന്ന് കല്ലറ പാങ്ങോട് സ്വാതന്ത്ര്യസമര നായകരിൽ ഒരാളായ പരേതനായ മുഹമ്മദ് ഹനീഫ ലബ്ബ അവര്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ ശ്രമഫലമായാണ് 50 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ലഭിച്ചതും ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചതും.
മുസ്ലിം പെൺകുട്ടികളിൽ പലരും പ്രാഥമിക വിദ്യാഭ്യാസം പോലും ചെയ്യാതിരുന്ന പ്രദേശത്ത് പിൽക്കാലത്തു 60 % ലേറെ മുസ്ലിം കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. സി. എച്ച്. മുഹമ്മദ് കോയ പ്രത്യേക മുസ്ലിം പദവി നൽകി. രാവിലെ 10 .30 മുതൽ വൈകുന്നേരം 4.30 വരെ പഠന സമയവും വെള്ളിയാഴ്ച അവധിയും പകരം ശനി പ്രവൃത്തിദിവസവും ആയിട്ടാണ് അധ്യയനക്രമം നടന്നത്. റംസാൻ അവധിയും മുസ്ലിം എൽ. പി. എസ്. എന്നുള്ള പേരും അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ജനാബ് ജമാൽ മുഹമ്മദ് സ്വീകരിച്ചില്ല.
1980 കളിൽ അധ്യയന സമയക്രമം 10 മുതൽ 4 വരെ എന്നാക്കി. 2004  ൽ വെള്ളിയാഴ്ച ദിവസത്തെ അവധി മാറ്റുകയും പകരം ശനി പ്രവൃത്തിദിവസമാക്കുകയും  ചെയ്തു. തുടക്കം ഒന്ന്  മുതൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഇവിടെ ഗവണ്മെന്റ് ഓർഡർ പ്രകാരം അഞ്ചാം ക്ലാസ് 62 - 63 കാലത്തു നിർത്തലാക്കി. എന്നാൽ അന്നത്തെ പാങ്ങോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റായിരുന്ന യു. സൈനുദ്ദീൻ തുടങ്ങിയവരുടെ ഇടപെടൽ മൂലം വീണ്ടും അഞ്ചാം ക്ലാസ് അനുവദിക്കുകയുണ്ടായി. 22 ഡിവിഷൻ വരെയുണ്ടായിരുന്ന ഇവിടെ ആദ്യകാലത്തു 1 മുതൽ 4 വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264548" എന്ന താളിൽനിന്ന് ശേഖരിച്ചത്