"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:40, 4 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ→തോൽപ്പാവക്കൂത്ത്
വരി 556: | വരി 556: | ||
== '''തോൽപ്പാവക്കൂത്ത്''' == | == '''തോൽപ്പാവക്കൂത്ത്''' == | ||
കൊല്ലം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ സ്പിൿമാകെ സഹകരണത്തോടെ തോൽപാവക്കൂത്തിന്റെ അവതരണവും സോദാഹരണ പ്രഭാഷണവും നടന്നു. പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്ത്വത്തിൽ ആറംഗ സംഘമാണ് അവതരണം നടത്തിയത്. സ്കൂളിൽ നവംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന കേരളപ്പിറവി മലയാള ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായും കേരള സംസ്കാരത്തെയും കേരള കലാ പരിസരത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുമാണ് തോൽപ്പാവക്കൂത്ത് അവതരണം നടന്നത്. പത്മശ്രീ രാമചന്ദ്ര പുലവരെ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, വാർഡ് മെംബർ ഡാഡു കോടിയിൽ, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, എസ്ആർജി കൺവീനർ ബിന്ദു, മിനി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. | |||
രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള കേരളത്തിലെ പരമ്പരാഗത ആചാരാനുഷ്ഠാന കലയാണ് | |||
തോൽപ്പാവക്കൂത്ത്. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് തോൽപ്പാവക്കൂത്തിന് പ്രാധാന്യമുള്ളത്. നിരവധി ദേവീക്ഷേത്രങ്ങളിൽ ഇന്നും ആചാരപരമായ ദൈവാരാധനയുടെ ഭാഗമായി ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നു. മൃഗങ്ങളുടെ തോൽ ഉപയോഗിച്ച് നിർമ്മിക്കുന്ന പാവകൾ ഉപയോഗിച്ചാണ് ഈ കലാരൂപം അരങ്ങിൽ അവതരിപ്പിക്കുന്നത്. രാമായണമാണ് ഇതിലെ പ്രതിപാദ്യ വിഷയം. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ ആറു കാണ്ഡങ്ങളിലെ കഥയാണ് തോൽപ്പാവക്കൂത്തിലുള്ളത്. | |||
വിവിധ കഥാപാത്രങ്ങളുടെ പാവകളെ നേർത്ത തുകലിൽ നിന്ന് ശരിയായ വലുപ്പത്തിലും ആകൃതിയിലും മുറിച്ചെടുത്ത് ഒരോ കഥാപാത്രങ്ങൾക്കായി ഇവയെ കൊത്തിയുണ്ടാക്കുന്നു. നാളുകളുടെ പ്രയത്‌നം ഇതിന് ആവശ്യമാണ്. തോൽ സംസ്കരിച്ച് എടുക്കുവാൻ മൂന്നു മുതൽ ഏഴ് വരെ ദിവസവും പിന്നീട് ഓരോ കഥാപാത്രങ്ങൾക്കായി ഇവ വെട്ടിയുണ്ടാക്കി നിരവധി കൊത്തുപണികളോടെ കഥാപാത്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം ഒരു മാസത്തോളം സമയമെടുക്കും. ദ്വിമാന സ്വഭാവങ്ങളോടെയായിരിക്കും ഇവയുടെ നിർമ്മാണമെന്നതും പ്രത്യേകതയാണ്. | |||
തോൽപ്പാവകൂത്ത് കലയിലെ പ്രമുഖനാണ് രാമചന്ദ്ര പുലവർ. തോൽപ്പാവകൂത്ത് കലയ്ക്ക് നൽകിയ മികച്ച | |||
സംഭാവനകൾ കണക്കിലെടുത്ത് 2021ൽ രാമചന്ദ്ര പുലവർക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. രാമചന്ദ്ര പുലവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തോൽപ്പാവക്കൂത്ത് അവതരണവും സോദാഹരണ വിവരണവും നടത്തിയത്. പുലവരുടെ ഭാര്യ രാജലക്ഷ്മി, മകൻ രാജീവ് പുലവർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ രാമചന്ദ്ര പുലവരുമായുള്ള അഭിമുഖവും നടന്നു. |