Jump to content
സഹായം

"ന്യു യു.പി.എസ്. ഈശ്വരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:


=== ചരിത്രം ===
=== ചരിത്രം ===
പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് '''''പൊന്നൻ''''' എന്നു പേരായ ഒരു രാജാവ് നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തിൽ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊൻ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നുമാണ് മറ്റൊരു മതം. അറബ്- പേർഷ്യൻ  നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം 'പൊൻ നാണ്യ'ങ്ങൾ ഇവിടെയെത്തിയിരുന്നു എന്നും  പൊൻ നാണ്യങ്ങളുടെ നാടാണ് പിന്നീട് 'പൊന്നാനി'യായതെന്നുമാണ് വേറൊരു അഭിപ്രായം. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത്  പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളിൽ സമർപ്പിച്ചിരുന്നു എന്നും പൊന്നാനകളിൽ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും മറ്റൊരു വാദവുമുണ്ട്. ഇതല്ല ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ പാക്കനാർ പറഞ്ഞപ്രകാരം പൊന്നിന്റെ ആനയെ നടത്തിയ ഇടം പൊന്നാനയും പിന്നീട് പൊന്നാനിയുമായി എന്നൊരു കഥയുമുണ്ട്.
പൊന്നാനി അതിപ്രാചീന തുറമുഖ പട്ടണമായതിനാൽ ഈ നാടിന് പേര് സിദ്ധിച്ചതിനെ കുറിച്ച് സ്ഥലനാമ ചരിത്ര ഗവേഷകډാർ പല രീതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പൗരാണിക കാലം മുതൽ അറബികളും പേർഷ്യക്കാരും മറ്റു വിദേശികളും വ്യാപാരത്തിനായി   ഇവിടെ വന്നിരുന്നു. അവർ അക്കാലത്തെ നാണയമായ പൊൻനാണയം ആദ്യമായി പ്രചരിപ്പിച്ചു. പൊൻനാണയത്തിൻറെ പരിവർത്തിത രൂപം-പൊന്നാനി.
 
പൊന്നിൻറെ അവനി (ലോകം) = പൊന്നാനി
 
അറബികൾ ഫൂനാനിയെന്നും മലബാർ മാനുവൽ പൂനാനിയെന്നും പ്രയോഗിച്ചു. ഇവിടുത്തെ ക്ഷേത്രങ്ങളിൽ പൊന്നാനയെ നടയിരുത്തിയിരുന്നു. പൊന്നാന ദർശനം നടന്നിരുന്ന ദേശം-പൊന്നാനി.
 
പൊന്നൻ എന്ന നാടുവാഴി ഭരിച്ച ദേശം-പൊന്നാനി.
 
'''പൊൻവാനിയുടെ ദാനം'''
 
വാനിയെന്ന തമിഴ് പദത്തിനുള്ള അർത്ഥങ്ങളിൽ ഒന്നാണ് പുഴ. കൈരളിയുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ സുപ്രധാന സ്ഥാനമുള്ള മലയാളിയുടെ നദിയായ നിളയിൽ  അഴിമുഖത്തുവെച്ച് ആതവനാടിൽനിന്ന് ഒഴുകിയെത്തുന്ന തിരൂർ, പൊന്നാനി പുഴ പതിക്കുന്നു. ദ്വിവാനി (ദ്വിവേണി) സംഗമം അസ്തമയ സൂര്യൻറെ പൊൻകിരണങ്ങൾ ഏറ്റ് പൊൻപുഴയായി മാറുന്നു. പൊൻവർണ്ണമാകുന്ന പൊൻ+വാനി - പൊൻവാനി= പൊന്നാനി. വർഷങ്ങൾക്ക് മുമ്പുള്ള പല രേഖകളിലും പൊന്നാനി വായ്ക്കൽ എന്നു കാണാം-ഇത് വായ്മൊഴി മാറ്റം കൊണ്ട് പൊന്നാനിയായി.
 
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് മുറജപം കഴിഞ്ഞുവരുന്ന നമ്പൂതിരിക്ക് സ്വർണ്ണംകൊണ്ടുള്ള ഒരു ആനക്കുട്ടിയെ ദക്ഷിണയായി കിട്ടി. വഴിയരികിൽ  വിശ്രമത്തിനിടെ നമ്പൂതിരി ആനക്കുട്ടിയെ ഒരിടത്ത് വെച്ചു. അതുവഴി വന്ന പാക്കനാർ കുസൃതിയായി നമ്പൂതിരിയോട് പറഞ്ഞു. ചത്ത ജന്തുക്കളുടെ  അവകാശം ഞങ്ങൾക്കാണ്. അതിങ്ങു തരണം. നമ്പൂതിരിക്ക് വലിയ സങ്കടമായി, കരച്ചിലായി. സംഘത്തിൻറെ നേതൃ സ്ഥാനിയായ ആഴ്വാഞ്ചേരി തമ്പ്രാക്കൾ ആനയെ വാങ്ങി. കൂടി നിന്നിരുന്ന മാലോകർ കാണെ നിലത്തുവെച്ച് ആജ്ഞാപിച്ചു. നടക്കാനേ ഉടൻ ആന നടന്നു; പൊന്നിൻറെ ആന നടന്നയിടം പൊൻ+ആന=പൊന്നാന, പിന്നീടത് പൊന്നാനിയായി എന്നാണ് മറ്റൊരു കഥ. തുടങ്ങി പല ഐതീഹ്യവും ചരിത്രവും ഈ നാടിൻറെ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട് വാമൊഴിയായും വരമൊഴിയായും പ്രചാരത്തിലുണ്ട്.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2595251" എന്ന താളിൽനിന്ന് ശേഖരിച്ചത്