Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 53: വരി 53:
== വിദ്യാരംഗം 2023-2024 ==
== വിദ്യാരംഗം 2023-2024 ==


 
കുട്ടികളുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാരംഗം കലാസാഹിത്യ വേദി നടന്നുവരുന്നു. അതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി നടക്കുന്നുണ്ട്. കഴിഞ്ഞവർഷവും വിവിധ ഇനം പരിപാടികൾ മലയാളം അധ്യാപികയായിരുന്ന ശ്രീലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. കുട്ടികളുടെ കലാ വൈഭവങ്ങൾ പ്രകടിപ്പിക്കുന്നതിനായി   വിദ്യാരംഗത്തിന്റെ ശില്പശാല കവിത രചന കവിതാലാപനം ലളിതഗാനം അഭിനയം നൃത്തം എന്നിങ്ങനെയായി വിവിധ പരിപാടികളിൽ ഞങ്ങളുടെ വിദ്യാർഥികൾ പങ്കെടുത്തു. നാടൻ പാട്ട് അഭിനയം എന്നിവ കുട്ടികൾക്ക് മനസ്സിലാക്കാൻ ശില്പശാല ക്ലാസ് വളരെയധികം സഹായിച്ചു. മത്സരങ്ങളിൽ ഞങ്ങളുടെ കലാപ്രതിഭകൾ വിവിധ സ്ഥാനങ്ങൾ കരസ്ഥമാക്കുകയും അവരുടെ കഴിവുകൾ മികവുറ്റ രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്തു. ഈ നേട്ടങ്ങൾ മറ്റ് വിദ്യാർത്ഥികൾക്ക് ഒരു പ്രചോദനമാവുകയും അവരുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ തുറന്നുകാട്ടാൻ സഹായകമാവുകയും ചെയ്തു. ഈ അധ്യയന വർഷവും ഞങ്ങളുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി നടപ്പിലാക്കാൻ തീരുമാനിക്കുകയും വിവിധ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുട്ടികൾ വിദ്യാഭ്യാസത്തിന് പുറമേ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി വിദ്യാരംഗം കലാസാഹിത്യ വേദിയെ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.




1,064

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513980" എന്ന താളിൽനിന്ന് ശേഖരിച്ചത്