Jump to content
സഹായം

"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20: വരി 20:


== '''ലോകപരിസ്ഥിതി ദിനാഘോഷം''' ==
== '''ലോകപരിസ്ഥിതി ദിനാഘോഷം''' ==
ഭാവി തലമുറയുടെ സുരക്ഷിതമായ നിലനിൽപ്പിന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത      തിരിച്ചറിയുന്ന ഈ നാളുകളിൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനായി ഭൂമി മാതാവിനെ കാത്തു സംരക്ഷിക്കേണ്ട ചുമതല കുരുന്നുകളിലും എത്തിക്കാൻ  ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.
എക്കോ ക്ലബ്ബ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രകൃതിയുടെ    പച്ചപ്പിനെ അനുസ്മരിപ്പിക്കുന്ന പച്ച വർണ്ണത്തിലുള്ള വസ്ത്രങ്ങളും ബാഡ്ജും  ധരിച്ച് എത്തിയത് കണ്ണിന് കൗതുകമായിരുന്നു.
  എക്കോ ക്ലബ്ബിന്റെ ഔപചാരിക  ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രഥമ അധ്യാപിക ശ്രീമതി സരിത  ടീച്ചർ പരിസ്ഥിതി ദിന സന്ദേശത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
എക്കോ ക്ലബ് കൺവീനർ ശ്രീമതി പ്രീത മോൾ ടീച്ചർ ചൊല്ലിയ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി.
ഏഴാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച " ഒരു തൈ നടാം" എന്ന കവിതയുടെ ദൃശ്യാവിഷ്കാരം        നവാനുഭവമായി.
വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടും ഔഷധസസ്യ തോട്ടത്തിൽ കൂടുതൽ ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിഞ്ഞു.
പോസ്റ്റർ രചന  മത്സരം, പ്രശ്നോത്തരി, ഉപന്യാസ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.
സ്കൂൾതലത്തിൽ ഉപന്യാസരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 6 സി - യിലെ ദിയ ഫാത്തിമ, സമഗ്ര ശിക്ഷാ കേരളം യു ആർ സി സൗത്ത് സംഘടിപ്പിച്ച ഉപന്യാസരചനാമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ മികവിനുള്ള ഉദാഹരണമായി മാറി.
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492580" എന്ന താളിൽനിന്ന് ശേഖരിച്ചത്