Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

spg
(spg)
വരി 18: വരി 18:


വീടുകളിൽ വൃക്ഷത്തൈ നടുന്നതിന്റെ ഫോട്ടോസ് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. പ്രകൃതിയുടെ കാവൽക്കാരായി നാളെയുടെ വാഗ്ദാനങ്ങൾ ഉണ്ടാവുമെന്ന സാക്ഷ്യപ്പെടുത്തലുകൾ.
വീടുകളിൽ വൃക്ഷത്തൈ നടുന്നതിന്റെ ഫോട്ടോസ് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. പ്രകൃതിയുടെ കാവൽക്കാരായി നാളെയുടെ വാഗ്ദാനങ്ങൾ ഉണ്ടാവുമെന്ന സാക്ഷ്യപ്പെടുത്തലുകൾ.
== SCHOOL PROTECTION GROUP രൂപീകരണം( 6 - 6 - 24) ==
ഓരോ കുട്ടിയും വരും നാളിൻ്റെ വാഗ്ദാനങ്ങളാണ്.  സമൂഹത്തിലെ ദുഷ്പ്രവണതകളിൽ നിന്ന് അകന്നു നിൽക്കാനും , പ്രതികരണ ശേഷിയോടെ പ്രവർത്തിക്കാനും, സമൂഹത്തിൽ വേണ്ട ഇടപെടലുകൾ നടത്താനും ശരിയായ മാർഗനിർദേശം  അനിവാര്യമാണ് .സ്കൂൾ തലങ്ങളിൽ കണ്ടുവരുന്ന ലഹരിയുടെ ഉപയോഗം നിയന്ത്രിക്കുക, പോക്സോ കുരുക്കുകളിൽ ഉൾപ്പെടാതെ സൂക്ഷിക്കുക,കുട്ടികളിൽ സ്വയം നിയന്ത്രിത അച്ചടക്കംഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ GBHSS മഞ്ചേരിയിൽ School Protection Group രൂപീകരിച്ചു.
SPG യുടെ പ്രഥമ യോഗം 6.6.24 വ്യാഴാഴ്ച 3.45 PM ന് സ്കൂളിൽ വച്ച് നടന്നു.  യോഗത്തിന് ഹെഡ്മാസ്റ്റർ ശ്രീ. ടി. കെ ജോഷി സ്വാഗതം പറഞ്ഞു .ഹയർ സെക്കൻ്ററിപ്രിൻസിപ്പാൾ ശ്രീമതി ഷീബാജോസ് അധ്യക്ഷയായിരുന്നു. വാർഡ് കൗൺസിലർ അഡ്വക്കേറ്റ് പ്രേമാരാജീവ് യോഗം ഉദ്ഘാടനം ചെയ്തു. SPG യുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചുമതലയുള്ള അധ്യാപകൻ ശ്രീ. അജയരാജ്  വിശദീകരിച്ചു.
പോക്സോ കേസുകൾ തടയുന്നതിനുള്ള ബോധവൽക്കരണം, ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടിയെ എങ്ങനെ സംരക്ഷിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് SI ബസന്ത്.സി .സി മാർഗനിർദ്ദേശങ്ങൾ നൽകി. ലഹരി ലഭിക്കുന്ന സ്രോതസ്സുകൾ കണ്ടെത്തി നിയന്ത്രിക്കണമെന്ന് SPC-CPO ശ്രീ. ജംഷാദ് ആവശ്യപ്പെട്ടു .
ലഹരി ,പ്രോത്സാ കേസുകളുടെ നിയമവശങ്ങളെ കുറിച്ച് PTA അംഗം Adv അനൂപ് വിശദീകരിച്ചു. SPGയുടെ പ്രവർത്തന പദ്ധതിയെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദമാക്കി.പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ,PTA പ്രസിഡണ്ട്, വാർഡ് കൗൺസിലർ, SHO, ലോക്കൽ പോലീസ്, സ്കൂൾ ലീഡർ, രക്ഷിതാക്കൾ, അധ്യാപകർ, കച്ചവടക്കാരൻ, ഓട്ടോ ഡ്രൈവർ, SPC ചാർജുള്ള അധ്യാപകൻ, സമീപവാസി എന്നിവർ അടങ്ങിയ എസ് പി ജിയുടെ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ശേഷം മൂന്നുമാസത്തേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .SPC -CPO ജംഷാദ് യോഗത്തിന് നന്ദി രേഖപ്പെടുത്തി. കുട്ടികളിൽ നെല്ലും പതിരും തിരിച്ചറിച്ചറിയാനുള്ള അവബോധം വളർത്തിയെടുക്കാൻ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സാധിക്കും എന്നതിന് കാലം സാക്ഷിയാകും .
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2491523" എന്ന താളിൽനിന്ന് ശേഖരിച്ചത്