Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
environment day
(ചെ.) (environment day)
വരി 6: വരി 6:

ജനപ്രിയ സീരിയൽ ബാലതാരവും ഫ്ലവേഴ്സ് ടോപ്പ് സിംഗറും സ്കൂൾ വിദ്യാർഥിയുമായ ശ്രീദേവ് പി, ആൽബം സിംഗറും സ്കൂൾ വിദ്യാർഥിനിയുമായ  ദിയ തുടങ്ങിയ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആകർഷകമായ കലാപരിപാടികൾ നടന്നു. അമേയ സാൻ, അദ്രിദ് മാധവ് പി, ശിവനന്ദ എന്നീ വിദ്യാർഥികളും ഇല്യാസ് മാഷും ചേർന്ന് അവതരിപ്പിച്ച ശാസ്ത്രമാജിക്ക് ഷോ കുട്ടികൾക്ക് നവ്യാനുഭവമായി. മുഴുവൻ വിദ്യാർത്ഥികൾക്കും ലഡുവിതരണം ചെയ്തു.പരിപാടിക്ക് അധ്യാപകരായ റസ്ലി കെ.പി, അബ്ദുനാസിർ വി, ബിന്ദു ഇ, അഞ്ജു ടി.ജി, സതീശൻ പി, ബി.ആർ.സിയിലെ സംഗീതാധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

== പരിസ്ഥിതി ദിനം ==
=== ഓർമ്മപ്പെടുത്തലുകളും തിരിച്ചറിവുമായി ഒരു പരിസ്ഥിതി ദിനം കൂടി.2024 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ജിബിഎച്ച്എസ്എസ് മഞ്ചേരിയിൽ ആചരിച്ചു. ===
എല്ലാ ക്ലാസ്സുകളിലും ആദ്യ പിരിയഡ് തന്നെ പരിസ്ഥിതി ദിന ക്വിസ് നടത്തി.തലേന്ന് നിർദ്ദേശിച്ചത് അനുസരിച്ച് കുട്ടികൾ കൊണ്ടുവന്ന വിവിധ പോസ്റ്ററുകൾ, കവിതകൾ എന്നിവ ക്ലാസ് മുറികളിൽ പ്രദർശിപ്പിച്ചു .മരങ്ങളും കാടുകളും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും കാലാവസ്ഥ വ്യതിയാനവും നിറഞ്ഞു നിന്ന പോസ്റ്ററുകളിൽ  പ്രകൃതിയെക്കുറിച്ച് വ്യാകുലപ്പെടുന്ന പുതുതലമുറയെ തന്നെ കാണാൻ സാധിച്ചു.
'പരിസ്ഥിതി മാലിന്യമുക്ത കേരളം' എന്ന വിഷയത്തിൽ പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ സരിത ടീച്ചറുടെ നേതൃത്വത്തിൽ കവിതാരചന മത്സരം നടത്തി. തുടർന്ന് എഴുത്തുകാരി മുഹ്സിന നൂറുൽ അമീൻ എഴുതിയ 'അപ്പുവിന്റെ ഹരിതവിപ്ലവം' എന്ന ബാലസാഹിത്യകൃതി അഡ്വക്കേറ്റ് ടി പി രാമചന്ദ്രൻ പരിസ്ഥിതി ക്ലബ് അംഗമായ അനന്യ എം ജെ ക്ക്‌ നൽകി പ്രകാശനം ചെയ്തു. തുടർന്ന് ശ്രീമതി മുഹ്സിന നൂറുൽ അമീൻ സ്കൂൾ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. റേഡിയോ ആർട്ടിസ്റ്റ് സുധീർ ബാബു, അധ്യാപകരായ ജലജ പ്രസാദ് , ഉഷ കെ ,മനേഷ് പി , സരസ്വതി ടി പി ,ശാരിക എന്നിവർ സന്നിഹിതരായിരുന്നു.ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ടി കെ ജോഷി, പരിസ്ഥിതിക്ലബ്‌  കുട്ടികൾ,  സരിത കെ വി , മനേഷ് പി,എൻസിസി കോഡിനേറ്റർ സാജിത കെ, എൻസിസി കേഡറ്റുകൾ എന്നിവരുടെ സാന്നിധ്യത്തിൽ   ശ്രീമതി മുഹസീന നൂറുൽ അമീൻ  മാവിൻ തൈ നട്ടു.
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് യുപി ക്ലാസ്സുകളിൽ നടത്തിയ പ്രസംഗമത്സരം എടുത്തു പറയേണ്ടതാണ്.
വീടുകളിൽ വൃക്ഷത്തൈ നടുന്നതിന്റെ ഫോട്ടോസ് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. പ്രകൃതിയുടെ കാവൽക്കാരായി നാളെയുടെ വാഗ്ദാനങ്ങൾ ഉണ്ടാവുമെന്ന സാക്ഷ്യപ്പെടുത്തലുകൾ.
294

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489540" എന്ന താളിൽനിന്ന് ശേഖരിച്ചത്