"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:28, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂൺതിരുത്തലിനു സംഗ്രഹമില്ല
('പ്രവേശനോത്സവം 2024-25 സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് നടന്നു.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
പ്രവേശനോത്സവം 2024-25 | പ്രവേശനോത്സവം 2024-25 | ||
പ്രവേശനോത്സവം | |||
മധ്യവേനലവധി കഴിഞ്ഞ് 2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മുത്തുക്കുടകളും വർണ്ണക്കൊടികളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗ്രീഷ്മ വി സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ഡോ. അരുൺ മോഹൻ അലങ്കരിച്ചു. ഉദ്ഘാടനം സ്കൂളിൻ്റെ പൂർവ്വവിദ്യാർത്ഥിനിയും വാർഡ് കൗൺസിലറുമായ അഡ്വ. രാഖി രവികുമാർ നിർവ്വഹിച്ചു. വയലിനിസ്റ്റ് ശ്രീ. രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു. രഞ്ജിത്തിൻ്റെ വയലിൻ വായന കാണികളെ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തിൽ എത്തിച്ചു.ചടങ്ങിൽ അഡിഷണൽ എച്ച് എം ശ്രീമതി. ജയഷീജ , എസ്.എം.സി ചെയർമാൻ ശ്രീ. അനോജ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പ്രിയാകുമാരി പി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കൺവീനർ ശ്രീമതി. നജ്മത്ത് എൻ.പി ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. 5 മുതൽ 12 വരെ എല്ലാ കുട്ടികൾക്കും മധുരവിതരണം ചെയ്തു. ശ്രീമതി ഉദയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എൻ സി സി, എസ് പി സി കുട്ടികളും കർമ്മ നിരദരായിരുന്നു. |