"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:26, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == '''പ്രവേശനോത്സവം''' == | ||
വരി 6: | വരി 6: | ||
എസ്. എം. സി ചെയർമാൻ ശ്രീ മഖ്ബൂൽ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ സ്വാഗതം അർപ്പിച്ചു.ശ്രീ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,പൂന്തുറ മുഖ്യപ്രഭാഷണം നടത്തി.പൊതുപ്രവർത്തകരായ സിദിഖ് സഖാഫി, ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു. | എസ്. എം. സി ചെയർമാൻ ശ്രീ മഖ്ബൂൽ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ സ്വാഗതം അർപ്പിച്ചു.ശ്രീ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,പൂന്തുറ മുഖ്യപ്രഭാഷണം നടത്തി.പൊതുപ്രവർത്തകരായ സിദിഖ് സഖാഫി, ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
കിന്നരി തൊപ്പിയും മധുരപലഹാരങ്ങളും പുത്തൻ ബാഗും സമ്മാനിച്ചു അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ സഹർഷം സ്വാഗതം ചെയ്തു. | |||
പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കുമായി 'രക്ഷിതാക്കളുടെ വിദ്യാഭ്യാസം' എന്ന രക്ഷാകർതൃ പരിശീലന പരിപാടി ശ്രീമതി ജ്യോതി പി കെ ടീച്ചർ അവതരിപ്പിച്ചു. | പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കുമായി 'രക്ഷിതാക്കളുടെ വിദ്യാഭ്യാസം' എന്ന രക്ഷാകർതൃ പരിശീലന പരിപാടി ശ്രീമതി ജ്യോതി പി കെ ടീച്ചർ അവതരിപ്പിച്ചു. | ||
വരി 14: | വരി 14: | ||
പ്രമാണം:43240 pravesanotsavam 24.jpg|alt= | പ്രമാണം:43240 pravesanotsavam 24.jpg|alt= | ||
പ്രമാണം:43240 pravesanotsavam1 24.jpg|alt= | പ്രമാണം:43240 pravesanotsavam1 24.jpg|alt= | ||
പ്രമാണം:43240 pravesanotsavam4 24.jpg|alt= | |||
പ്രമാണം:43240 pravesanotsavam5 24.jpg|alt= | |||
പ്രമാണം:43240 pravesanotsavam6 24.jpg|alt= | |||
</gallery> | </gallery> | ||
== '''ലോകപരിസ്ഥിതി ദിനാഘോഷം''' == | |||
ഭാവി തലമുറയുടെ സുരക്ഷിതമായ നിലനിൽപ്പിന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുന്ന ഈ നാളുകളിൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനായി ഭൂമി മാതാവിനെ കാത്തു സംരക്ഷിക്കേണ്ട ചുമതല കുരുന്നുകളിലും എത്തിക്കാൻ ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. | |||
എക്കോ ക്ലബ്ബ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും പ്രകൃതിയുടെ പച്ചപ്പിനെ അനുസ്മരിപ്പിക്കുന്ന പച്ച വർണ്ണത്തിലുള്ള വസ്ത്രങ്ങളും ബാഡ്ജും ധരിച്ച് എത്തിയത് കണ്ണിന് കൗതുകമായിരുന്നു. | |||
എക്കോ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. | |||
എക്കോ ക്ലബ് കൺവീനർ ശ്രീമതി പ്രീത മോൾ ടീച്ചർ ചൊല്ലിയ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി. | |||
ഏഴാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച " ഒരു തൈ നടാം" എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നവാനുഭവമായി. | |||
വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടും ഔഷധസസ്യ തോട്ടത്തിൽ കൂടുതൽ ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾ തിരിച്ചറിഞ്ഞു. | |||
പോസ്റ്റർ രചന മത്സരം, പ്രശ്നോത്തരി, ഉപന്യാസ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു. | |||
സ്കൂൾതലത്തിൽ ഉപന്യാസരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 6 സി - യിലെ ദിയ ഫാത്തിമ, സമഗ്ര ശിക്ഷാ കേരളം യു ആർ സി സൗത്ത് സംഘടിപ്പിച്ച ഉപന്യാസരചനാമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ മികവിനുള്ള ഉദാഹരണമായി മാറി. | |||
<gallery> | |||
പ്രമാണം:43240 EnvtDay4.jpg|alt= | |||
പ്രമാണം:43240 EnvtDay 3.jpg|alt= | |||
പ്രമാണം:43240 EnvtDay6.jpg|alt= | |||
പ്രമാണം:43240 EnvtDay9.jpg|alt= | |||
പ്രമാണം:43240 EnvtDay7.jpg|alt= | |||
</gallery> | |||
== മത്സര വിജയികൾ == | |||
<small>'''പരിസ്ഥിതിദിന ക്വിസ് (യു. പി വിഭാഗം)'''</small> | |||
ഒന്നാം സ്ഥാനം- നെയ്മ ഹബീബുള്ള. ( 6 സി ) | |||
രണ്ടാം സ്ഥാനം - നദ ഇസ്മയിൽ (6 ബി ) | |||
. - മുഹമ്മദ് ഇജാസ്(5 സി ) | |||
'''എൽ. പി. വിഭാഗം''' | |||
ഒന്നാം സ്ഥാനം - മിസ്ബാഹ് (4സി ) | |||
രണ്ടാം സ്ഥാനം - ആക്കിഫ് (4 സി ) | |||
'''പരിസ്ഥിതിദിന ഉപന്യാസരചന മത്സര വിജയികൾ''' | |||
ഒന്നാം സ്ഥാനം - ദിയ ഫാത്തിമ (6 സി ) | |||
രണ്ടാം സ്ഥാനം - ആമിന ഇസ്മയിൽ (6 ബി ) | |||
'''പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരവിജയികൾ''' ( '''എൽ. പി. വിഭാഗം)''' | |||
ഒന്നാം സ്ഥാനം - മുഹമ്മദ് അൻസിൽ (4C) | |||
രണ്ടാം സ്ഥാനം - ഫയാസ് ഖാൻ (4 A) | |||
== '''ജലാശയ സംരക്ഷണ പഠനയാത്ര''' == | |||
ലോക പരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി ജലാശയ സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കാൻ ഒരു പഠനയാത്ര.... | |||
ചുറ്റും താമസിക്കുന്നവരുടെ ദുരുപയോഗവും അധികൃതരുടെ അനാസ്ഥയും കാരണം മലിനമാക്കപ്പെട്ട | |||
പാർവതി പുത്തനാറിലേക്ക് ഗവൺമെന്റ് യുപിഎസ് ബീമാപള്ളിയിലെ '''സീഡ് ക്ലബ്''' അംഗങ്ങളുടെ ഒരു യാത്ര..... | |||
പാർവതി പുത്തനാർ മലിനമാക്കപ്പെടുന്നതിലൂടെ സമീപവാസികൾക്ക് ഉണ്ടാകുന്ന രോഗാവസ്ഥയും ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. | |||
ജലാശയ സംരക്ഷണ പ്ലക്കാർടുകളും, ബോധവൽക്കരണ നോട്ടീസുമായി കുട്ടികൾ നാട്ടുകാരുമായി | |||
സംവദിച്ചു. | |||
സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് കൺവീനർ എസ്.വി.സച്ചു ബോധവൽക്കരണ ക്ലാസ് നയിച്ചു. | |||
അധ്യാപകരായ ആർ.മീന, ആർച്ച. പി.ടി , ആർ. എൽ.രമ്യ,ധന്യശങ്കർ എന്നിവർ സംസാരിച്ചു. | |||
<gallery> | |||
പ്രമാണം:43240 seedclub nadi2.jpg|alt= | |||
പ്രമാണം:43240 seedclub nadi1.jpg|alt= | |||
പ്രമാണം:43240 seedclub nadi3.jpg|alt= | |||
പ്രമാണം:43240 seedclub nadi4.jpg|alt= | |||
പ്രമാണം:43240 seedclub nadi5.jpg|alt= | |||
പ്രമാണം:43240 seedclub nadi6.jpg|alt= | |||
</gallery> | |||
== '''വായന വാരാചരണം''' == | |||
മലയാളികൾക്ക് വായനയുടെ വാതായനങ്ങൾ തുറന്നു നൽകിയ യശ്ശശരീരനായ പി. എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരു ആഴ്ചക്കാലം വായന വാരാചാരമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. | |||
വിവിധ ഭാഷ ക്ലബ്ബുകൾ അസംബ്ലി സംഘടിപ്പിച്ചു. മലയാളം, ഹിന്ദി,അറബിക് ക്ലബ്ബുകൾ വായന മത്സരം നടത്തി. ഇംഗ്ലീഷ് ക്ലബ് എൽപിതലത്തിൽ കയ്യെഴുത്ത് മത്സരവും യു പി തലത്തിൽ സ്പെൽ ബീ കോണ്ടെസ്റ്റും സംഘടിപ്പിച്ചു. | |||
ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അമ്മ വായന പരിപോഷിപ്പിക്കുന്നതിനായി പ്രാരംഭ നടപടികൾ ഈ ദിനത്തിൽ തുടക്കം കുറിച്ചു. | |||
വായന പരിപോഷിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറി സജ്ജീകരിക്കുകയും സ്കൂൾ ലൈബ്രറിയിൽ പുസ്തക പരിചയം മുജീബ് സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | |||
== '''യോഗാ ദിനാചരണം''' == | |||
ജൂൺ 21 നു കേരള ജൈവ വൈവിധ്യ ബോർഡ് സംഘടിപ്പിച്ച യോഗാ ദിന പരിപാടിയിൽ യുപി തലത്തിലെ വിദ്യാർഥികൾ പങ്കെടുത്തു. | |||
നമ്മുടെ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ശില്പ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. എൽപി തലത്തിലും യുപി തലത്തിലും അജികുമാർ സാറിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. | |||
== '''ലഹരി വിരുദ്ധദിനാചരണം''' == | |||
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 2024 ജൂൺ 26ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. സ്പീക്കർആയി ഹവ്വ ഫാത്തിമയും സാമൂഹ്യ ക്ഷേമ മന്ത്രായി ദിയ ഫാത്തിമയും പ്രതിപക്ഷ അംഗങ്ങളായി ആമിനയം അറഫത്തലിയും മറ്റു കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു. | |||
[[പ്രമാണം:43240 Parliament.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പാർലമെന്റ്]] | |||
ടീച്ചർ ട്രെയിനേഴ്‌സ് സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ബോധവൽക്കരണ നൃത്താവിഷ്കാരം, പോസ്റ്റ് പ്രദർശനം തുടങ്ങിയ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:43240 lahariVirudham.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പരിപാടി|ഇടത്ത്]] |