Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:

                       ഇന്നത്തെ കുട്ടികൾ എത്ര മനോഹരമായ നിമിഷങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. മഞ്ചവിളാകം ഗവ: യു പി എസിലെ കുട്ടികൾക്കൊപ്പം ഇന്ന് സംവദിക്കാൻ എത്തിച്ചേർന്നത് സംസ്ഥാന കായിക മേളയിലെ ജൂഡോ സ്വർണ്ണമെഡൽ ജേതാവായ റോജറാണ് ... ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിന്റേതായ പരിചയക്കുറവുണ്ടെന്നും പറഞ്ഞാണ് ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയായ റോജർ തുടങ്ങിയത് ...എന്നാൽ പിന്നീട് കണ്ടത് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനോഹരമായ ഒരു സംവാദത്തിന്റെ രൂപപ്പെടലാണ്. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്പോർട്സ് സ്കൂളിലെ ചിട്ടയായ പരിശീലന രീതികൾ, മാതാപിതാക്കളുടെയും കായികാദ്ധ്യാപകന്റെയും പിന്തുണ, സ്പോർട്സിനോടുള്ള അതിരില്ലാത്ത സ്നേഹം, ഒളിമ്പിക്സ് വരെ നീളുന്ന സ്വപ്നങ്ങൾ ഇതെല്ലാം റോജർ കുഞ്ഞു വാക്കുകളിൽ മനോഹരമായി പറഞ്ഞു തീർത്തപ്പോൾ കേട്ടിരുന്ന കൂട്ടുകാരുടെ കണ്ണുകളിൽ ആരാധനയുടെയും വിസ്മയത്തിന്റെയും നക്ഷത്രത്തിളക്കം ... കൂട്ടുകാർ ചോദിച്ച സംശയങ്ങൾക്കെല്ലാം പതർച്ചയില്ലാതെ വ്യക്തമായി മറുപടി പറഞ്ഞുവെന്ന് മാത്രമല്ല ജൂഡോയുടെ ഒരിനം കൂട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ചെയ്തു കാണിക്കാനും റോജർ മടികാണിച്ചില്ല....നന്ദി റോജർ ... നല്ല ഒരു ദിവസത്തിന് ...  ഉയരങ്ങൾ കീഴടക്കി മിടുക്കനായി , ഇനിയും വരൂ ഞങ്ങളുടെ വിദ്യാലയത്തിലേക്ക്

<nowiki>*</nowiki>സയൻസ് ഫെസ്റ്റ്*
ജനുവരി 16 ന് നമ്മുടെ വിദ്യാലയത്തിൽ സയൻസ് ഫെസ്റ്റ്
സംഘടിപ്പിച്ചു. UP ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപഠനം
അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവുമാക്കി പരിപൂർണ്ണ
പങ്കാളിത്തം ഉറപ്പുവരുത്താൻ സമഗ്ര ശിക്ഷാ കേരളം വിഭാവനം ചെയ്ത
പദ്ധതിയാണിത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. എ സുന്ദർദാസ്
സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാനവികതയിൽ ഊന്നിയ ശാസ്ത്ര
പഠനത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഥമാധ്യാപകൻ ശ്രീ.എം
എസ് പ്രശാന്ത്, ബി ആർ സി അംഗങ്ങളായ ശ്രീമതി. സിന്ധു, ശ്രീമതി.
അഞ്ജന, ശ്രീ. രഞ്ജിഷ് എന്നിവർ സംസാരിച്ചു.
കുട്ടികൾ നിർമ്മിച്ച ശാസ്ത്രോല്പന്നങ്ങളുടെ പ്രദർശനത്തിൽ
നാട്ടുകാർ പങ്കെടുത്തു. സ്കൂൾതലത്തിൽ മികച്ച പ്രോജക്ട് അവതരണത്തിന്
ശ്രേയന്ത് ആർ ഷിജുവിനെയും സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് പി
റെജിയെയും ബിആർസി തലത്തിലേക്ക് തിരഞ്ഞെടുത്തു. ബി ആർ സി
തലത്തിൽ നടന്ന പ്രോജക്ട് അവതരണത്തിൽ മികച്ച പ്രകടനത്തോടെ
ശ്രേയന്ത് ആർ ഷിജു ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
<nowiki>*</nowiki>ഗണിതോത്സവം*
20/02/24 ന് ഗണിതോത്സവം സ്കൂളിൽ നടന്നു. പരിപാടിയിൽ SMC ചെയർമാൻ
അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ബിന്ദു, ബി ആർ സി ട്രെയിനർ കീർത്തി
ടീച്ചർ, കോ - ഓർഡിനേറ്റർ സന്ധ്യ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ.
ബാഹുലേയൻ സാർ വിശിഷ്ടാതിഥിയായിരുന്നു. ഗണിത അസംബ്ലിയോടെ
പരിപാടികൾ ആരംഭിച്ചു. ഗണിത പ്രതിജ്ഞ കുട്ടികൾക്ക് വിദ്യാർത്ഥി പ്രതിനിധി
അഭിനവ് പി റെജി ചൊല്ലിക്കൊടുത്തു. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ
കുട്ടികളുടെ ഗണിത രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ് പ്രകാശനം
നടന്നു. കുട്ടികളുടെ വിവിധ ഗണിത പരിപാടികൾ ശ്രദ്ധയാകർഷിച്ചു.ഓണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ അത്തപ്പൂക്കള മത്സര
വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
<nowiki>*</nowiki>ഭക്ഷ്യമേള*
വിദ്യാലയത്തിൽ ഒക്ടോബർ 13ന് ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.
കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ എസ് നവനീത് കുമാർ മേള
ഉദ്ഘാടനം ചെയ്തു. വീടുകളിൽ തന്നെ തയ്യാറാക്കിയ വിവിധങ്ങളായ
വിഭവങ്ങൾക്കൊപ്പം കുട്ടികളും രക്ഷിതാക്കളും മേളയെ സമ്പന്നമാക്കി.
ആരോഗ്യപരമായ അറിവുകൾ കൂടെ പകർന്നുനൽകുന്ന വിധം മികച്ച
ക്രമീകരണത്തിലൂടെ ഭക്ഷ്യമേള കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഒരു അനുഭവം
കൂടിയായി. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലഭ്യമായ തുക
വിനിയോഗിക്കപ്പെട്ടപ്പോൾ ഭക്ഷ്യമേള അക്ഷരാർത്ഥത്തിൽ നന്മയുടെ
രസക്കൂട്ടായി മാറി.
<nowiki>*</nowiki>പ്രതിഭയോടൊപ്പം*
വിദ്യാർത്ഥികൾകളുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് ഈ അക്കാദമിക വർഷം
നമ്മുടെ വിദ്യാലയത്തിൽ എസ് എം സി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ
പ്രതിമാസ പരിപാടിയാണ് പ്രതിഭയോടൊപ്പം. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം
തെളിയിച്ച കുഞ്ഞു പ്രതിഭകൾ പല ദിവസങ്ങളിൽ നമ്മുടെ കുട്ടികളോടൊപ്പം
അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ്    കരസ്ഥമാക്കിയ തന്മയ സോൾ, യംഗ്
ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ഗ്രാൻഡ്ഫിനാലെയിൽ അംഗീകാരം ലഭിച്ച
കുട്ടിശാസ്ത്രജ്ഞൻ ജസൽ. എൻ. എസ്, സംസ്ഥാന സ്കൂൾ ജൂഡോ മത്സരം 35Kg
വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ റോജർ, ബാലകവയിത്രിയും പുസ്തക
രചയിതാവുമായ അരുണിമ.എസ്. സജി എന്നിവർ വിവിധ ദിവസങ്ങളിൽ കുട്ടികളോട്
സംവദിച്ചു. പ്രതിഭയോടൊപ്പം; പരിപാടിയുടെ സമാപനദിവസം ഈ
വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിനിയും സ്കൂളിൽ കലാ മത്സരങ്ങളിലെ
നിറസാന്നിദ്ധ്യവും ആയിരുന്ന കവിത.ഐ മുഖ്യാതിഥിയായി.
<nowiki>*</nowiki>കരുതൽ*
വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക
എന്ന ഉദ്ദേശവുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ കെ എസ് ടി എ
നടപ്പിലാക്കിയ കരുതൽ പദ്ധതിക്ക് ആഗസ്റ്റ് ഒന്നിന് നമ്മുടെ വിദ്യാലയത്തിൽ
തുടക്കം കുറിച്ചു. ഭാഷ,ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ
വിദ്യാർത്ഥികൾ നേരിടുന്ന പരിമിതികൾക്ക് പരിഹാരമായി സ്കൂൾ
സമയത്തിന് പുറമേയുള്ള അധിക സമയങ്ങളിൽ ക്ലാസുകൾ നൽകി. ആഗസ്റ്റ്
ഒന്നു മുതൽ 30 മണിക്കൂർ ഉള്ള മൊഡ്യൂൾ ആണ് കുട്ടികൾക്കായി
നൽകിയത്. സമയബന്ധിതമായി ക്ലാസുകൾ പൂർത്തിയായപ്പോൾ
അക്ഷരങ്ങളുടെയും അക്കങ്ങളുടെയും മുൻപിൽ പകച്ചുനിന്നവർ അവയോട്
ചങ്ങാത്തം കൂടി. സമാപനദിവസം സബ്ജില്ലാതല മികവുത്സവം അഡ്വ.
അജയകുമാർ ഉദ്ഘാടനം ചെയ്തു.ഗണിതം, സയൻസ്,മലയാളം എന്നീ
വിഷയങ്ങളിൽ ചർച്ചാക്ലാസുകളും നടന്നു. വിവിധ പരിപാടികളും
മികവുകളുടെ പ്രദർശനവും നടന്നു. വിവിധ മേഖലകളിലെ വിദഗ്ദ്ധരായ
ശ്രീ. ഗിരീന്ദ്രൻ.സി, ശ്രീ. പ്രേമചന്ദ്രൻ, ശ്രീ. ബാബുരാജ് വിക്ടർ, ശ്രീ. അരുൺ
ശിവൻ, ശ്രീ.സനൽ പുകിലൂർ, ശ്രീ. വേണു തോട്ടിൻകര എന്നിവർ ക്ലാസുകൾ
കൈകാര്യം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. എം എസ് പ്രശാന്ത്, കരുതൽ
കോ - ഓർഡിനേറ്റർ ശ്രീമതി. ദീപ ആർ വി എന്നിവർ കുട്ടികളോട്
സംസാരിച്ചു.
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483732" എന്ന താളിൽനിന്ന് ശേഖരിച്ചത്