Jump to content
സഹായം

"ജി.എച്ച്.എസ്. ആതവനാട് പരിതി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50: വരി 50:
* MALCOTEX (മലബാർ കോ-ഓപ്പറേറ്റീവ് ടെക്സ്റ്റൈൽസ് ലിമിറ്റഡ്) ആതവനാടാണ് ആസ്ഥാനം.  
* MALCOTEX (മലബാർ കോ-ഓപ്പറേറ്റീവ് ടെക്സ്റ്റൈൽസ് ലിമിറ്റഡ്) ആതവനാടാണ് ആസ്ഥാനം.  
* കെൽടെക്സും (കേരള ഹൈടെക് ടെക്സ്റ്റൈൽ കോഓപ്പറേറ്റീവ് ലിമിറ്റഡ്) ഇവിടെയാണ്.
* കെൽടെക്സും (കേരള ഹൈടെക് ടെക്സ്റ്റൈൽ കോഓപ്പറേറ്റീവ് ലിമിറ്റഡ്) ഇവിടെയാണ്.
== ആതവനാട് പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങൾ ==
=== വെട്ടിച്ചിറ ===
തൃശൂർ - കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കും പുത്തനത്താണിക്കുമിടയിൽ ആതവനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്‌ വെട്ടിച്ചിറ. കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലേക്ക് ഇവിടെ നിന്ന് ഏകദേശം 2.5 കിലോമീറ്റർ ദൂരമാണുള്ളത്. കാട്ടിലങ്ങാടി പി.എം.എസ്.എ. യത്തീംഖാന, വളാഞ്ചേരി മർക്കസ്‌ എന്നിവ ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മേല്പത്തൂർ സ്മാരകവും ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
=== മേൽപ്പത്തൂർ സ്മാരകം ===
ആതവനാട് ഗ്രാമ പഞ്ചായത്തിൽ കുറുമ്പത്തൂരിനടുത്ത് ജീവിച്ചിരുന്ന പ്രാചീന കാലത്തെ മഹാകവിയാണു മേൽപ്പത്തൂർ നാരായണ ഭട്ടത്തിരി.ഗുരുവായൂരപ്പന്റെ വലിയ ആരാധകനായിരുന്നു ഇദ്ദേഹം.ഇദ്ദേഹം തന്റെ നാരായണീയം എന്ന കാവ്യം ഗുരുവായൂരപ്പനു സമർപ്പിക്കുകയും അതുവഴി തന്നെ അലട്ടിയിരുന്ന വാത രോഗത്തിനു ശമനം ലഭിച്ചു എന്നും പറയപ്പെടുന്നു.ഇദ്ദേഹത്തിനു ആതവനാട് പഞ്ചായത്തിലെ ചന്ദനക്കാവ് പ്രദേശത്ത് സ്മാരകമുണ്ട്.കേരളത്തിന്റെ പലഭാഗത്തുനിന്നും ഭാഷാസ്നേഹികൾ ഈ സ്മാരകം സന്ദർശിക്കാറുണ്ട്.
=== കരിപ്പോൾ ===
ആതവനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഓഫീസുകൾ എല്ലാം സ്ഥിതി ചെയ്യുന്നത് കരിപ്പോളിലാണ്. ഗ്രാമപഞ്ചായത്ത് രൂപീകരണം മുതൽ ഓഫീസായി പ്രവർത്തിച്ചിരുന്നത് കരിപ്പോൾ അങ്ങാടിയിലുള്ള ഓടിട്ട ഇരുനില കെട്ടിടത്തിന്റെ മുകളിൽ ആയിരുന്നു. പറമ്പൻ ആലി എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പിന്നീട് നെയ്യത്തൂർ മുസ്തഫയുടെ കൈവശത്തിലായി. ഇപ്പോഴത്തെ ഉടമസ്ഥൻ കുറ്റിപ്പുറത്തൊടി സൈതലവി ഹാജി ആണ്. ദേശീയ പാത 66 നവീകരണത്തിനായി ഈ ചരിത്ര സ്മാരകം പൊളിച്ച് മാറ്റാനിരിക്കുന്നു. ഓഫീസ് പിന്നീട് അങ്ങാടിയിൽ നിന്ന് 300മീറ്റർ പടിഞ്ഞാറ് മാറി സ്വന്തം കെട്ടിടത്തിലേക്ക് മാറി.
=== പോസ്റ്റ് ഓഫീസ്,കരിപ്പോൾ ===
കരിപ്പോൾ,കഞ്ഞിപ്പുര, വട്ടപ്പാറ,ചോറ്റൂർ,മണ്ണേക്കര എന്നീ പിൻകോഡ്പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രവർത്തനമാണ് കരിപ്പോൾ പോസ്റ്റ് ഓഫീസിന്. വളാഞ്ചേരി പോസ്റ്റ് ഓഫീസിന് കീഴിലാണ് ഇത് . പിൻകോഡ് 67655
=== പി.എച്ച്.സി സബ്സെന്റർ കരിപ്പോൾ ===
വസൂരി പടർന്നു പിടിച്ച സമയത്ത് പൊതു ജനങ്ങൾക്ക് ആശ്വാസമായി ആരംഭിച്ചതാണ് ഈ സബ്സെന്റർ, ഒരു കമ്പോണ്ടർ അവിടെ ഉണ്ടായിരുന്നു. ദേശീയ പാത ഓരത്ത് ഇപ്പോഴത്തെ ഇൻഡ്യൻ ഓയിൽ പമ്പിന് സമീപത്തുള്ള പറക്കുണ്ടിൽ സൂപ്പി ഹാജിയുടെ സ്ഥലത്ത് ആയിരുന്നു 40വർഷത്തോളം പ്രവർത്തിച്ചത്.ഇപ്പോൾ ചേലപ്പാറ തോടിന്റെ ഓരത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറി എങ്കിലും റോഡ് കൃത്യമായി ഇല്ലാത്തതും തോടിലൂടെ വർഷക്കാലം പോകാൻ കഴിയാത്തതും ജനങ്ങൾ ഇതിനെ ആശ്രയിക്കുന്നത് കുറഞ്ഞു.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478947" എന്ന താളിൽനിന്ന് ശേഖരിച്ചത്