Jump to content
സഹായം

"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
പരിസ്ഥിതി ദിനം - ജൂൺ 5
ജൂൺ 5 പരിസ്ഥിതി ദിനം വളരെ മികച്ച രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയതു. ശാസ്ത്ര ക്ലബ് കൺവീനർ രശ്മി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'ഭൂമി സംസാരിക്കുന്ന ' എന്ന ഒരു റോൾ പ്ലേ സംഘടിപ്പിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഭൂമിയും കുട്ടികളും സംവദിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ.പി., യു.പി.ക്ലാസിലെ കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.ക്ലാസ് തല മത്സരമായി പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിക്ക് എസ്.ആർ.ജി.കൺവീനർ പി.പി.അരുൺ മാസ്റ്റർ, വിദ്യാർത്ഥികളായ ആരാധ്യ എം, അർണവ് പി.വി. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.വിദ്യാലയം സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി അലങ്കാര ചെടികളും സ്കൂൾ പരിസരത്ത് വെച്ചുപിടിപ്പിച്ചു.
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2374097" എന്ന താളിൽനിന്ന് ശേഖരിച്ചത്