Jump to content
സഹായം

"എ.എം.എൽ.പി.എസ്. മുത്തനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ മുത്തനൂർ പ്രദേശത്താണ് സ്കൂൾ സ്ഥതി ചെയ്യുന്നത്‌ .കിഴിശേരി - മഞ്ചേരി റോഡിൽ പൂക്കളത്തൂരിനടുത് മൂന്നാംപടി -തയ്യിൽപ്പടി റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. പല്ലാര പിസി ഉണ്ണിമോയിദീൻ ഹാജി, മകൻ അബു ഹാജി എന്നിവരുടെ ഉടമസ്ഥതയിലൂടെ വന്നു ഇപ്പോൾ പല്ലാര അസൈനാർ മാസ്റ്ററാണ് മാനേജർ .ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ 150 ൽ പരം കുട്ടികൾ പഠനം നടത്തുന്നു. തൊട്ടടുത്ത ഹരിജൻ കോളനിയിലെ കുട്ടികൾ ഉൾപ്പടെ മുത്തനൂർ പ്രദേശത്തേയും കാവനൂർ പഞ്ചായത്തിലെ പല്ലാരപറമ്പ്,മണ്ണുംപുള്ളി, മീൻചിറ എന്നീ സ്ഥലങ്ങളിലേയും കുട്ടികൾ സ്കൂളിൽ പഠിക്കുന്നു.
 
വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു. സ്കൂൾ ഫീഡിങ് ഏരിയയിൽ മൂന്നു ഭാഗത്തും വയൽ,തോട് എന്നിവ ഉള്ളതിനാൽ ആദ്യകാലത്ത് കുട്ടികളെ ചേർക്കാൻ അന്നത്തെ രക്ഷിതാക്കൾ വളരെ ബുദ്ധിമുട്ടിയിരുന്നു.
 
ഒരു എൽ പി സ്കൂളിന് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാനേജർ എന്നും ശ്രദ്ധിക്കുന്നുണ്ട്. ഒരു ഏക്കർ സ്ഥലത്ത് രണ്ട് വീതം ക്ലാസുകളുള്ള മൂന്ന് കെട്ടിടങ്ങൾ, ഓഫീസ്, സ്റ്റേജ്, ഗ്രൗണ്ട്, കിണർ, ചുറ്റുമതിൽ, പാചകപ്പുര, എന്നിവ സ്കൂളിനുണ്ട്. ഡി പി ഇ പി , എസ് എസ് എ , പി ടി എ ,ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയ ഏജൻസികളുടെ സഹായത്താൽ റാമ്പ്, റൈഡർ , കാളിയൂഞ്ഞാൽ, തണൽ മര ഇരിപ്പിടങ്ങൾ, ശുദ്ധ ജല വിതരണത്തിന് ടാപ്പ്, ലൈബ്രറി പുസ്തക ശേഖരം, ക്ലാസ്സുകളിൽ അലമാര എന്നിവയും ഉണ്ട്. മുഴുവൻ ക്ലാസ്സുകളിലും ഫാൻ, പ്ലാനെൽ ബോർഡ് എന്നിവയും ഉണ്ട്. സമതലമായ കോമ്പൗണ്ടിൽ ധാരാളം തണൽ മരങ്ങൾ ഉള്ളതിനാൽ ഏത് കാലാവസ്ഥയിലും പാഠ്യ - പാഠ്യതര പ്രവർത്തനങ്ങൾക്ക് അനുകൂലമാണ്.
 
2000 ൽ സ്കൂളിലെ ലൈല ടീച്ചർ സ്പോൺസർ ചെയ്തു കൊണ്ട് തുടങ്ങിയ ഐ ടി പഠനം വളരെ ഭംഗിയായി ഇപ്പോഴും തുടരുന്നു. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പുഞ്ചയാത്ത്, എംഎൽ എ എന്നിവ വഴിയും ലഭിച്ച കമ്പ്യൂട്ടറുകള് ഉൾപ്പെടുത്തി 2012 ൽ ലാബ് ഉദ്ഘാടനം നടന്നു. സ്പോർട്സ് , കലാമേള, ശാസ്ത്രമേള, സബ്ജില്ലാ തല - ബി ആർ സി തല മത്സരങ്ങൾ ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്.
 
1924 ന് എത്രയോ മുൻപ് ഓത്തുപള്ളിയായി സ്ഥാപനം ഉണ്ടായിരുന്നെങ്കിലും 1934 മുതലുള്ള പഠിതാക്കളുടെ രേഖ മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ. ആദ്യകാലത്ത് റെക്കോർഡുകൾ സൂക്ഷിക്കാൻ മഴനനയാത്ത കെട്ടിടം ഇല്ലാത്തതിനാലും വീടുകളിൽ അന്നത്തെ അധ്യാപകർ സൂക്ഷിച്ചു പോന്നിരുന്നു പിന്നീട് അവ നഷ്ടപെട്ടതാവാം.
 
സ്‌കൂളിൽ പ്രധാന അധ്യാപകരായി വിരമിച്ചവരാണ് സി എം ഉണ്ണി മൊയ്‌ദീൻ മാസ്റ്റർ മുത്തനൂർ, സി അച്യുതൻ മാസ്റ്റർ തൃപ്പനച്ചി, സിഐ വർഗീസ് മാസ്റ്റർ തൃപ്പനച്ചി, പി ശോഭന ടീച്ചർ തൃപ്പനച്ചി എന്നിവർ. 2015 മുതൽ പി സി അലി മാസ്റ്റർ എളയൂർ ആണ് പ്രധാന അധ്യാപകൻ. സ്കൂളിൽ നിന്ന് വിരമിച്ച കെ കെ രവീന്ദ്രൻ മാസ്റ്റർ, കെ കുഞ്ഞിമുഹമ്മദ് മാസ്റ്റർ പൂക്കളത്തൂർ, പി സ് സി നിയമനം ലഭിച്ചു പോയ സി എം മിസ്ഹബ് എന്നിവരും സ്‍കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ എത്തിക്കാൻ പ്രധാന പങ്ക് വഹിച്ചവരാണ്. [[/schoolwiki.in/എ.എം.എൽ.പി.എസ്. മുത്തനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2192200" എന്ന താളിൽനിന്ന് ശേഖരിച്ചത്