Jump to content
സഹായം

"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 124: വരി 124:


പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള മാനവികരുടെ കഴിവ് അപാരമാണ്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഈ വർഷത്തെ LSS, USS സ്കോളർഷിപ്പ് പരീക്ഷാ മത്സര ഫലങ്ങൾ. ക്ലാസ്സുകൾ ഓൺ ലൈൻ ആയി പ്രയാസങ്ങൾ നേരിട്ടപ്പോഴും കുട്ടികൾ അതിനെ അതിജീവിക്കുവാനുള്ള കരുത്ത് കാട്ടി. 9 കുട്ടികൾ LSS ഉം 10 പേർ USS ഉം കരസ്ഥമാക്കി. സ്കോളർഷിപ്പ് നേടിയ എല്ലാ വിദ്യാർത്ഥികളും, മാതാപിതാക്കളും, അതിന് നേതൃത്വം നൽകിയ എല്ലാ അദ്ധ്യാപകരും,  അതിന് പ്രചോദനമായ ഹെഡ്മാസ്റ്റർ ബഹു.വർക്കി സാറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള മാനവികരുടെ കഴിവ് അപാരമാണ്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഈ വർഷത്തെ LSS, USS സ്കോളർഷിപ്പ് പരീക്ഷാ മത്സര ഫലങ്ങൾ. ക്ലാസ്സുകൾ ഓൺ ലൈൻ ആയി പ്രയാസങ്ങൾ നേരിട്ടപ്പോഴും കുട്ടികൾ അതിനെ അതിജീവിക്കുവാനുള്ള കരുത്ത് കാട്ടി. 9 കുട്ടികൾ LSS ഉം 10 പേർ USS ഉം കരസ്ഥമാക്കി. സ്കോളർഷിപ്പ് നേടിയ എല്ലാ വിദ്യാർത്ഥികളും, മാതാപിതാക്കളും, അതിന് നേതൃത്വം നൽകിയ എല്ലാ അദ്ധ്യാപകരും,  അതിന് പ്രചോദനമായ ഹെഡ്മാസ്റ്റർ ബഹു.വർക്കി സാറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.


|}
|}
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
|+ class="nowrap" |<strong><font size=5>2020-2021 പ്രവർത്തനവർഷം</font></strong>
|-
|
'''സ്വാഗതം'''
സുൽത്താൻ ബത്തേരിക്ക്  എന്നും തിലകക്കുറിയായി വിരാചിക്കുന്ന അസംപ്ഷൻ സ്കൂളാകുന്ന മഹായാനത്തിൻ്റെ അമരക്കാരനായി ജൂലൈ 11 -ന്  ( സാറിൻ്റെ മഴുവൻ പേര് ) വിദ്യാലയ അങ്കണത്തിൽ എത്തിച്ചേർന്നു .അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സാറിനെ സ്വീകരിക്കാൻ തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു .
സ്കൂളിൻ്റെ മാത്രമല്ല ഒരു സമൂഹത്തിൻ്റെ തന്നെ മുഴുവൻ  പ്രതീക്ഷയെയാണ് തോമസ് സാർ  സന്തോഷപൂർവ്വം പൂച്ചെണ്ട് നൽകി (വിദ്യാലയത്തിലേക്ക് ) സ്വീകരിച്ചത് .വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ച അദ്ദേഹം അസംപ്ഷൻ സ്കൂളിൻ്റെ തനിമയും മഹിമയും നിലനിർത്തുകയും ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തെ ശിരസ്സാ വഹിച്ചിരിക്കുകയാണ് .അദ്ദേഹത്തിൻ്റെ  കർമ്മമണ്ഡലത്തിൽ പ്രശോഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും ആശംസകളും അദ്ധ്യാപകരും പി .ടി .എ യും സാറിന് വാഗ്ദാനം ചെയ്തു ( നേർന്നു )
'''ഡോക്ടേഴ്സ് ഡേ'''
      ഒരിക്കലും കാലപരിധി നിശ്ചയിക്കാതെ കർമ്മോത്സുകരായി,  നാമൊക്കെ ഉയിരോടെ ആയിരിക്കാൻ കാരണക്കാരായ ഡോക്ടേഴ്സിനോടുള്ള നന്ദി ഈ മഹാമാരിക്കലത്ത് അർപ്പിക്കുന്നതിനായി ഡോക്ടേഴ്സ് ഡേ വ്യത്യസ്തമായി അസംപ്ഷൻ സ്കൂളിൽ ആചരിച്ചു. അവർക്ക് കത്തുകളും ആശംസാ കാർഡുകളും നിർമ്മിച്ചു. വളരെ അഭൂതപൂർവ്വമായിരുന്നു കുട്ടികളിൽ നിന്നും ഉണ്ടായ പ്രതികരണം. വ്യത്യസ്തമായ കാർഡുകളും കത്തുകളും എഴുതി കൊണ്ട് ഡോക്ടേഴ്സിനുള്ള ആദരം കുട്ടികൾ അർപ്പിച്ചു. ഏറ്റവും നല്ല എഴുത്തും കാർഡും നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകുകയുണ്ടായി.
'''ലഹരി വിരുദ്ധ ദിനം'''
                  രാജ്യം അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ ഭയാനകമായ സ്ഥാനമാണ് ലഹരിക്ക് ഉള്ളത്. ലഹരിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം നാടിൻറപ്രതീക്ഷകളിൽ ഇരുൾ  പരത്തുകയാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ലഹരിയുടെ ഉപയോഗത്തിൽ പെട്ട് നശിച്ചുകൊണ്ടിരിക്കുന്നത്. പട്ടണത്തിൽ ആയാലും ഗ്രാമത്തിൽ ആയാലും കുടുംബങ്ങൾ അക്ഷരാർത്ഥത്തിൽ ലഹരിയുടെ ഉപയോഗം മൂലം നരകയാതന  അനുഭവിക്കുകയാണ്. പ്രത്യേകിച്ച്  മദ്യപാനം . യുവാക്കളുടെ ഇടയിൽ അത് പലവിധത്തിലുള്ള ലഹരിയിലേക്ക് വഴിമാറിയിരിക്കുന്നു.
                ലഹരി  സംസ്കാരത്തിന് പൈശാചിക രൂപഭാവങ്ങളും അവ കുടുംബ_ സാമൂഹിക_ സാംസ്കാരിക ധാർമിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സൃഷ്ടിക്കുന്ന ഭീകരാവസ്ഥയും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവർ കൊടും പാപമാണ് ചെയ്യുന്നത് . മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രതികരിക്കുന്നതും സാധ്യമായ ഏത് പ്രകാരവും ഈ തിന്മകൾക്കെതിരെ നിലകൊള്ളുന്നതും ഈ കാലഘട്ടത്തിലെ  ഏറ്റവും ശ്രേഷ്ഠമായ സാമൂഹിക പ്രവർത്തനമാണ്.' സ്വന്തം ബോധത്തിൽ അടിയുറച്ച വിശ്വസിക്കുന്ന ഒരു സംഘം ആളുകൾ ഉണ്ടെങ്കിൽ സമൂഹത്തിൽ മാറ്റം വരുത്താൻ ആകും' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നമുക്ക് കരുത്തുപകരുന്നു.
                ഈ വാക്കുകളുടെ ആഴവും അർത്ഥവും സാമൂഹിക പ്രതിബദ്ധതയും കണക്കിലെടുത്ത് അസംപ്ഷൻ എ. യു .പി സ്കൂൾ സമൂഹത്തോടൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. എല്ലാവർഷവും ലഹരിവിരുദ്ധദിനം അതിൻറതായ അർത്ഥത്തിൽ ആചരിക്കുന്നു .ഈവർഷം കോറോണോ വൈറസ് ആക്രമണം മൂലം ലോക്ഡൗണിൽ പെട്ട് ഏവരും വീടുകളിൽ ആയിരിക്കുമ്പോഴും ലഹരി എത്രമാത്രം സമൂഹത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു എന്നകാര്യം നാമെ ല്ലാവരും കണ്ടതാണ്.  അതുകൊണ്ടുതന്നെ ഈ ലഹരിവസ്തുക്കളുടെ കരാള ഹസ്തത്തിൽ നിന്നും  സമൂഹത്തെ  രക്ഷിക്കേണ്ട ഉത്തരവാദിത്വം കൊച്ചു മക്കളിലേക്കും പകർന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി പലവിധ പ്രവർത്തനങ്ങൾ  ഓൺലൈൻ വഴി ന
നമ്മുടെ സ്കൂളുകളിലും ചെയ്യുകയുണ്ടായി. ലഹരി വിരുദ്ധ പോസ്റ്റർ, ലഹരിവിരുദ്ധ സന്ദേശം ഇതെല്ലാം ഓരോ ക്ലാസുകളിലെയും കുട്ടികൾ ചെയ്യുകയും  അത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കുട്ടികളിൽ അവബോധം ഉണ്ടാക്കുവാൻ ശ്രമിക്കുകയും ചെയ്തു.
'''ഗാന്ധിജയന്തി'''
"If I have the belief that I can do it.,I shall  surely acquire the capacity to do it even if I may not have it at the beginning."
          ആർഷഭാരതത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ മനസ്സും ശരീരവും അർപ്പിച്ച മഹാത്മാഗാന്ധിയുടെ വാക്കുകളാണിവ. ആ ധീര ദേശസ്നേഹിയുടെ കരുത്തും ശുഭാപ്തി വിശ്വാസവും എല്ലാം ഈ വാക്കുകളിൽ പ്രകടമാണ് .  തികഞ്ഞ മനുഷ്യസ്നേഹിയായ ഗാന്ധിജിയുടെ  (150 -) ജന്മദിനമാണ് 2020 ഒക്ടോബർ 2 ന് നാം ആഘോഷിച്ചത്.
            അഹിംസാ പടവാളാക്കിയ ആ മഹാത്മാവിൻ്റ വാക്കുകൾക്കും പ്രവർത്തികൾക്കും  ചിന്തകൾക്കും ഒരിക്കലും പ്രാധാന്യം കുറയുന്നില്ല.
        ആഘോഷങ്ങളെല്ലാം ഓൺലൈനായി തീർന്ന 2020-ലെ ഗാന്ധിജയന്തി ആഘോഷം അസംപ്ഷൻ എ.യു.പി സകൂളിലും ഓൺലൈനായി സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ വർക്കി സാറിൻറെ സന്ദേശത്തോടെ  ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. ഓൺലൈനായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. കുട്ടി മഹാത്മാഗാന്ധിമാർ ഓരോ ക്ലാസിൽ നിന്നും അണിനിരന്നു . എൽ.പി യു.പി തലം തിരിച്ച് ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗമത്സരവും ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ കൂടി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികൾക്ക് ഓൺലൈൻ ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.കാലം അതിൻ്റെ യവനികക്കുള്ളിൽ മറഞ്ഞാലും ഗാന്ധിജിയുടെ ആശയങ്ങൾക്കും ആദർശങ്ങൾക്കും ഒരിക്കലും കോട്ടംതട്ടാതെ അത് വരും തലമുറയ്ക്ക് കൈ മാറേണ്ടതും പിന്തുടരേണ്ടതും ഉണ്ട് എന്നും ഉള്ള ചിന്ത ഏവരിലും  ജനിപ്പിക്കുവാൻ ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് സാധിച്ചു.
'''ലോക ഫോട്ടോഗ്രാഫി ദിനം'''
          ഒരു വാക്കോ കുറിപ്പോ ഇല്ലാതെ വികാരങ്ങളെ വർണ്ണിക്കുവാൻ ഒരു 'ഫോട്ടോ ' പോലെ ശക്തമായ ആയ മറ്റൊരു മാധ്യമം  വേറൊന്നില്ല . കടന്നുപോയ ഒരു നിമിഷത്തിൻ്റെ മൂല്യം തിരിച്ചറിയുവാൻ  ഒരു ഫോട്ടോ മാത്രം മതിയാകും. സാഹചര്യങ്ങളെ അതേ തീവ്രതയിൽ അറിയിക്കുന്നതിനുളള ഒരു 'ക്ലിക്കിൻ്റ ' കഴിവ് അത്രമേൽ മൂല്യം ഉള്ളതുകൊണ്ടാവാം, ഈ സ്മാർട്ട് യുഗത്തിൽ പോലും ഫോട്ടോഗ്രാഫി മനുഷ്യനുമായി വൈകാരികമായി ഇത്ര അടുത്തു നിൽക്കുന്നത്.
        ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ  ഏറ്റവും വലിയ കണ്ടുപിടിത്തമായിരുന്നു, 1837 ൽ ലൂയിസ് ഡാഗുറെ എന്ന ഫ്രഞ്ചുകാരൻ്റ 'ഡാഗുറെ ടൈപ്പ് ' കണ്ടുപിടിത്തം. ഇത് ലോകം അംഗീകരിച്ചതിൻ്റെ ഓർമ്മയ്ക്കായിട്ടാണ്, ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്.
മികച്ച ഒരു സ്മാർട്ട്ഫോൺ ഉള്ള ഓരോരുത്തരും ഫോട്ടോഗ്രാഫറായി മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ,ഈ കോവിഡ് മഹാമാരിയുടെ കാലം,  ഫോട്ടോഗ്രാഫിയെ കൂടുതൽ  ജീവസുറ്റതും മിഴിവുറ്റതും ആക്കിത്തീർത്തു.
        ഈ വർഷത്തെ ഫോട്ടോഗ്രാഫി ദിനം, ബത്തേരി അസംപ്ഷൻ എ. യു.പി സ്കൂളും മികവുറ്റതാക്കി. വിദ്യാലയ അന്തരീക്ഷം നഷ്ടമായ കുരുന്നുകൾ  ചുറ്റുപാടുകളെ ക്യാമറക്കണ്ണുകളിൽ ആക്കുവാൻ ലഭിച്ച അവസരം വളരെ നന്നായി പ്രയോജനപ്പെടുത്തി. പല വിദ്യാർത്ഥികളും വളരെ മികച്ച നിരവധി ഫോട്ടോകൾ അയച്ചു തരികയുണ്ടായി. അതുകൊണ്ടുതന്നെ  ഫോട്ടോകളുടെ ബാഹുല്യം വിധിനിർണയത്തിന് പോലും അല്പം പ്രയാസം സൃഷ്ടിച്ചു.  മികവും മനോഹാരിതയും വൈദഗ്ധ്യവും  മാറ്റുരച്ച മികച്ച പോരാട്ടത്തിനൊടുവിൽ ഫിഫ്ത്  എ ക്ലാസിലെ സാരംഗ് ഒന്നാമതെത്തി. (ബാക്കി കുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തി വിപുലീകരിക്കുക) ഫോട്ടോഗ്രാഫി മത്സരത്തോടൊപ്പം കൊളാഷ് മത്സരവും നടത്തപ്പെടുകയുണ്ടായി .അതിൽ വിജയികളായവരെയും  സ്കൂൾ അനുമോദിക്കുകയ്ക്കായി.
            ക്യാമറയെ ജീവനെക്കാളേറെ സ്നേഹിച്ചവരും  സ്വന്തം ജീവൻ നഷ്ടമാകുമ്പോഴും ക്യാമറയെ നെഞ്ചോട് ചേർത്ത് ജീവൻ വെടിഞ്ഞ വരെയും കൂടി ഓർക്കുവാൻ  ഉള്ള ഒരു സുദിനമാണ് ലോക ഫോട്ടോഗ്രാഫി ദിനം. ഈ ദിനത്തെ  നല്ലരീതിയിൽ പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യം ഇതിൻ്റ പിന്നിൽ പ്രവർത്തിച്ച സി.ലിൻസിക്കും ഷിമിൽ സാറിനും അവകാശപ്പെടാവുന്നതാണ്.
'''ഓസോൺ ദിനാചരണം'''
      ജീവൻറെ  പുതപ്പായ ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിൻ്റ ആവശ്യകതയെ ഉദ്ബോധിപ്പിച്ചു കൊണ്ടാണ്, 1994 മുതൽ  സെപ്റ്റംബർ 16 ഓസോൺ ദിനമായി ആയി ആചരിക്കുവാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത് .  മനുഷ്യകുലത്തിനു മാത്രമല്ല ഭൂമിയിലെ സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരമായ ഓസോൺപാളിയുടെ സംരക്ഷണത്തിന് ഉതകുന്ന രീതിയിൽ മനുഷ്യൻറെ പ്രവർത്തനങ്ങളെ ക്രമീകരിക്കേണ്ടതിൻ്റ ആവശ്യകതയെയാണ് ഓരോ ഓസോൺദിനവും ഓർമിപ്പിക്കുന്നത്. ഓസോൺ പാളിയുടെ യുടെ ശോഷണത്തിൻ്റ തിക്താനുഭവങ്ങൾ  ഓരോ ദിനവും  ഓരോ ജനതയും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. സൂര്യാഘാതം മുതൽ  ത്വക്ക് ക്യാൻസർ  വരെ വിളനാശം മുതൽ വെള്ളപ്പൊക്കവും വരൾച്ചയും വരെ ഓസോൺ ശോഷണത്തിൻ്റ തിക്താനുഭവങ്ങളായി ആയി പരിണമിക്കുന്നു. അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്ന ഓസോൺ കുട നശിപ്പിച്ചതിൻ്റ പ്രധാന പങ്ക് വ്യവസായവൽക്കരണത്തിനും ആഗോളവൽക്കരണത്തിനും ആണ് .മനുഷ്യൻ തൻ്റ സ്വാർത്ഥതക്ക് വേണ്ടി കെട്ടിപ്പൊക്കിയ കോൺക്രീറ്റ് മന്ദിരങ്ങളും ബ്രഹുത്തായ ശീതീകരണികളും ഓസോൺ കുടയിൽ സുഷിരങ്ങൾ ഉണ്ടാക്കിയിരിക്കുന്നു . സുഖസൗകര്യങ്ങളുടെ പേരിലും വികസനത്തിൻ്റ പേരിലും പരിസ്ഥിതി ചവിട്ടി അരയ്ക്കപ്പെട്ടപ്പോൾ  പരിസ്ഥിതി പരിതാപസ്ഥിതിയിൽ ആയി തീർന്നു.
              കൊറോണ എന്ന മഹാമാരിയിൽപ്പെട്ട് ലോകം മുഴുവൻ നിശ്ചലമായപ്പോൾ  നമ്മൾ കണ്ടതാണ് , നമ്മൾ മൂലം നഷ്ടമായ പ്രകൃതിയുടെ പച്ചപ്പും ഹരിതാഭയും തിരിച്ചുവന്നത്. വിവിധ മലിനീകാരണങ്ങളാൽ ശ്വാസംമുട്ടിയ പല നഗരങ്ങളും ജീവവായു തിരിച്ചുപിടിക്കുന്നത് നമ്മൾ അറിഞ്ഞ സത്യമാണ് .ഒന്ന് ശ്രദ്ധിച്ചാൽ, ഒന്നു മനസ്സുവെച്ചാൽ നമ്മുടെ ജീവൻ്റ കുട പൂർവ്വസ്ഥിതിയിലാക്കുവാൻ നമുക്ക് കഴിയും.
        ഓസോൺ ദിനത്തിൻറെ പ്രാധാന്യത്തെ ഊന്നി കാണിക്കുന്നതിനു വേണ്ടി അസംപ്ഷൻ എ.യു.പി സ്കൂൾ പോസ്റ്റർ രചനകളും ക്വിസ് മത്സരങ്ങളും നടത്തുകയുണ്ടായി. ഓസോൺ പാളിയുടെ പ്രാധാന്യം വളർന്നുവരുന്ന തലമുറയും മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക്  കരുത്തുപകരുന്നതാകട്ടെ ഇങ്ങനെയുള്ള ഓസോൺ ദിനാചരണങ്ങൾ.
'''അദ്ധ്യാപക ദിനാഘോഷം'''
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:


        അജ്ഞാനമാകുന്ന തിമിരം കൊണ്ട് അന്ധത ബാധിച്ച കണ്ണുകളെ ജ്ഞാനമാകുന്ന മഷി കോൽ കൊണ്ട് തുറക്കുന്നത് ഏതൊ ഗുരുവാണോആ ഗുരുവിനെ നമസ്കരിക്കുവാൻ വേണ്ടി നാം തിരഞ്ഞെടുത്തിരിക്കുന്ന ദിനമാണ് സെപ്റ്റംബർ 5. 'ഗുരു' എന്ന സംസ്കൃത പദത്തിന് അർത്ഥം അന്ധകാരം നീക്കി വെളിച്ചം പ്രസരിപ്പിക്കുന്ന വൻ എന്നാണ്.അതെ നമ്മളിലെ ഇരുട്ടിനെ ജ്ഞാനം പകർന്നുകൊണ്ട് വെളിച്ചത്തിലേക്ക് നയിക്കുന്ന ഗുരു, ഭാരതീയ വീക്ഷണം അനുസരിച്ച് ഒരു വ്യക്തിക്ക് പിതൃസ്ഥാനീയരായി  ഉളള അഞ്ചുപേരിൽ ഒരാൾ ആണ്.
      ഗുരുവിൻ്റ ഈ  മഹത്വം മനസ്സിലാക്കി കൊണ്ട് തന്നെയാണ് നാം അധ്യാപക ദിനം ആചരിക്കുന്നത്  . ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനും , മികച്ച അധ്യാപകനും മുൻ രാഷ്ട്രപതിയും ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ്റ സ്മരണാർത്ഥമാണ് എല്ലാവർഷവും  സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്.
        എല്ലാ വർഷവും സമുചിതമായി ആചരിക്കപ്പെടുന്ന അധ്യാപകദിനം  മറ്റെല്ലാ ആഘോഷങ്ങളെയും പോലെ തന്നെ കോവിഡ് എന്ന  മഹാമാരിയുടെ മുമ്പിൽ  മാറ്റത്തിന് വിധേയമാക്കപ്പെട്ടു.കുഞ്ഞുങ്ങൾ തൊട്ടടുത്തില്ലാതെ ,കുഞ്ഞുങ്ങളെ കൂടാതെ അധ്യാപകർ അധ്യാപകദിനം ആചരിക്കേണ്ട ഒരു ദുർഗതി ഈ വർഷം എല്ലാ അധ്യാപകരും നേരിടേണ്ടിവന്നു. എങ്കിലും കുഞ്ഞുങ്ങൾ ഒരു അധ്യാപകനെയും മറന്നില്ല; അവർ ഡിജിറ്റൽ രൂപത്തിൽ തങ്ങളുടെ സ്നേഹാശംസകൾ നേരുകയുണ്ടായി. ആശംസ കാർഡുകളും ആശംസാ പ്രസംഗങ്ങളും, മധുരമൂറുന്ന അവരുടെ സംഭാഷണവും എല്ലാമായി അവർ ഈ വർഷത്തെ അധ്യാപക ദിനവും ഒരു അധ്യാപകനും മറക്കാൻ പറ്റാത്ത അവിസ്മരണീയമായ ഒരു ദിനമാക്കി മാറ്റി .
      അതെ അസംപ്ഷൻ സ്കൂളിൻറെ  അഭിമാനങ്ങളായ  കുരുന്നുകളും തങ്ങളുടെ ഗുരുക്കന്മാരെ അവർക്ക് കഴിയുന്നത്ര രീതിയിൽ വീരോചിതമായി  തങ്ങളുടെ അധ്യാപകരെ ഓർക്കുകയും നവമാധ്യമങ്ങളിലൂടെ തങ്ങൾക്ക് കഴിയുന്നത്ര രീതിയിൽ ആശംസകൾ  കൈമാറുകയും ആ ദിനത്തിൻ്റ എല്ലാ മംഗളങ്ങളും നേരുകയും ചെയ്യുകയുണ്ടായി.
|}


{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
{| role="presentation" class="wikitable mw-collapsible mw-collapsed" style="width: 100% "
2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2185671" എന്ന താളിൽനിന്ന് ശേഖരിച്ചത്