"ജി.എൽ.പി.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ചേലക്കര (മൂലരൂപം കാണുക)
22:18, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2024→ഭൗതികസൗകര്യങ്ങൾ
(ചെ.) (ഇൻഫോ ബോക്സിൽ സ്കൂൾ ചിത്രം മഠം വരുത്തി) |
|||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചേലക്കരയുടെ ഹൃദയഭാഗത്ത് വിദ്യാ ജ്യോതിസായി നിലകൊള്ളുന്ന ജി എൽ പി എസ് ചേലക്കര എന്ന ഈ കെട്ടിടം ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടമാണ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 11 ക്ലാസ് മുറികളും , ലൈബ്രറി റൂം, ഡൈനിങ് ഹാൾ, ആധുനിക രീതിയിലുള്ള ടോയ്ലറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ കായിക വികാസത്തിനായി ഹെൽത്തി കിഡ്സ് പദ്ധതി, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണ കൂടാരം തുടങ്ങിയവ നിലവിൽ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ 199 കുട്ടികളും പ്രീ പ്രൈമറി ക്ലാസുകളിൽ 89 കുട്ടികളുമാണ് പഠിക്കുന്നത്. സ്മാർട്ട് ക്ലാസുകൾക്ക് പുറമേ,തൃശൂർ കലക്ടർ ശ്രീ കൃഷ്ണതേജ നൽകിയ ഇന്ററാക്റ്റീവ് പാനൽ കൂടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. ഹെഡ്മിസ്ട്രസ്സും1 മുതൽ 4 വരെ ക്ലാസുകളിൽ ആയി 8 ടീച്ചർമാരും ഒരു ഫുൾ ടൈം അറബിക് ലാംഗ്വേജ് ടീച്ചറും പ്രീ പ്രൈമറി തലത്തിൽ രണ്ട് ടീച്ചർമാരും രണ്ട് ആയമാരുമാണ് ഉള്ളത്. | |||
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്ത് അധികൃതർ ശ്രദ്ധ പുലർത്തി വരുന്നു. | |||
വാട്ടർ പ്യൂരിഫയർ ബയോഗ്യാസ് പ്ലാൻ്റ്, സോളാർ പാനൽ, ട്രസ്സ് വർക്ക് ,ഡൈനിങ് റൂമിലേക്കുള്ള ഫർണിച്ചറുകൾ, എന്നിവ ഇക്കൊല്ലത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. | |||
വികസനത്തിൻ്റെ പാതയിൽ അതിവേഗം മുന്നേറുന്ന മാതൃകാ വിദ്യാലയമാണ് ജി.എൽ. പി. എസ് ചേലക്കര. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |