Jump to content
സഹായം

"ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:


== '''വിദ്യാരംഗം''' ==
== '''വിദ്യാരംഗം''' ==
=='''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
ജി യു പി എസ് വലിയോറയിൽ UP വിഭാഗത്തിൽ നിന്നും തെരെഞ്ഞെടുത്ത  30 ഓളം കുട്ടികൾ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിൽ അംഗങ്ങളാണ്.സാമൂഹ്യശാസ്ത്ര പഠനം ലളിതവും രസകരവുമാക്കാൻ ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രധാനാദ്ധ്യാപകൻ  ശ്രീ ഹരിദാസ് മാഷ്
ക്ലബ് പ്രവർത്തനങ്ങളിൽ സജീവ പിന്തുണ നൽകാറുണ്ട്.
ജൂൺ 16 ന് മലപ്പുറം ജില്ലാ രൂപീകരണത്തോട് അനുബന്ധിച്ച് ക്ലാസ് തലത്തിൽ കൊളാഷ് നിർമ്മാണം, മലപ്പുറം ജില്ലാ ക്വിസ്, മലപ്പുറം മാപ്പ് പരിചയപ്പെടുത്തൽ തുടങ്ങീ പരിപാടികൾ സംഘടിപ്പിച്ചു .
ആഗസ്റ്റ് 6,9 ദിവസങ്ങളിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജിയുപിഎസ് എസ് വലിയോറയിലെ 5,6,7, ക്ലാസ്സിലെ കുട്ടികൾക്കായി ഡോകുമെൻററി  പ്രദർശനം (സ്കൂൾ തലത്തിൽ മുഴുവൻ കുട്ടികൾക്കും ലോകമഹായുദ്ധങ്ങളുടെ നാശത്തിന്റെ വ്യാപ്തി കാണിക്കുന്ന വീഡിയോ),മുദ്രാഗീത രചന  മത്സരം ,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധ വിരുദ്ധ സന്ദേശം, എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ആഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  കുട്ടികൾക്ക് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പതാക നിർമ്മാണം, സ്വാതന്ത്ര്യദിന പതിപ്പ്, ദേശിയ നേതാക്കളെവരയ്ക്കൽ,സ്വാതന്ത്ര്യദിന ക്വിസ് എന്നീ പരിപാടികളിൽ  കുട്ടികൾ പങ്കെടുത്തു.
സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധിയോട് അനുബന്ധിച്ച് ചില പരിപാടികൾ നടത്തി. ഗുരു വചനങ്ങൾ അടങ്ങിയ പോസ്റ്റർ തയ്യാറാക്കൽ, പ്രസംഗ മത്സരം തുടങ്ങിയവ നടത്തി. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ദിൽഹ (7C) ,രണ്ടാം സ്ഥാനം ഷിഫാന (7 A) യും നേടി.
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഗാന്ധിയുടെ ചിത്രങ്ങളും സൂക്തങ്ങളും ഉൾപ്പെടുത്തിയ സ്കൂൾ തല ഒരു ആൽബവും കുട്ടികൾ ക്ലബ്ബ് ആഭിമുഖ്യത്തിൽ നടത്തി. ഗാന്ധി ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നസ്മിൻ(6B) രണ്ടാം സ്ഥാനം സയന(6A) മൂന്നാം സ്ഥാനം നിവേദിക( 7A) യും കരസ്ഥമാക്കി.
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം, ക്ലാസ് തല പതിപ്പ് നിർമ്മാണം, സെമിനാർ അവതരണം തുടങ്ങിയവ നടത്തുകയുണ്ടായി. 'നവകേരളം' എന്ന വിഷയത്തിൽ വിശിഷ്ട അതിഥിയായി എത്തിയ അജിത്രി ടീച്ചർ കുട്ടികൾക്ക് മുമ്പിൽ സെമിനാർ അവതരണം കാഴ്ചവെച്ചു.കേരളപ്പിറവി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നസ്മിൻ ( 6B),രണ്ടാം സ്ഥാനം ഷോബിത്ത് (5B) ,മൂന്നാം സ്ഥാനം ദിൽന (7B) എന്നിവർ കരസ്ഥമാക്കി. ക്ലാസ് തല പതിപ്പ് നിർമ്മാണത്തിൽ ഏറ്റവും മികച്ച പതിപ്പ് തെരഞ്ഞെടുക്കുകയും ചെയ്തു.
നവംബർ 14  ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന പ്രസംഗ മത്സരം , ശിശുദിനപതിപ്പ്, ശിശുദിന ചിത്രരചന(നെഹ്റു ചിത്രരചനയും പ്രദർശനവും),ക്ലാസ് തല കൊളാഷ് എന്നിവ സംഘടിപ്പിച്ചു . പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം  റിൻഷിദ ഹസാന  (5.B) രണ്ടാം സ്ഥാനം ശിഫ ഹന്ന (6.B) മൂന്നാംസ്ഥാനം ആഷ്ലിൻ ഷൈനിത്ത്(6.B)എന്നീ കുട്ടികൾ വിജയികളായി.
ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് പല പരിപാടികൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടത്തി. ഭരണഘടനാ ക്വിസ്, സംസ്ഥാനങ്ങൾ അടയാളപെടുത്തൽ തുടങ്ങീ മത്സരങ്ങൾ നടത്തി. ഇന്ത്യൻ ഔട്ട്ലൈൻ കൊടുത്ത് സംസ്ഥാനങ്ങൾ അടയാളപെടുത്തുന്നതിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഭരണഘടനാ ക്വിസ് മത്സര വിജയികളായി  പവിത്ര (7A ) രണ്ടാം സ്ഥാനം ദിൽന (7B),മൂന്നാം സ്ഥാനം അമേയ (7 B) തുടങ്ങിയവരെ തിരഞ്ഞെടുത്തു.


=='''ഗണിത ക്ലബ്ബ്'''==
=='''ഗണിത ക്ലബ്ബ്'''==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2163544" എന്ന താളിൽനിന്ന് ശേഖരിച്ചത്