Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ് തിരുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


 
1838 -ൽ ലണ്ടൻ മിഷണറിയായ കോക്സ് സായിപ്പ് തിരുപുറത്ത് ഒരു എൽ .എം .എസ് സഭ സ്ഥാപിച്ചു. ഒപ്പം ഈ സ്കൂളും നിലവിൽ വന്നു. ആദ്യ അധ്യാപകനായി അരുളാനന്ദം ഉപദേശിയെ നിയമിച്ചു. ആദ്യ വിദ്യാർത്ഥി ചെല്ലക്കൺ.നെയ്യാറ്റിൻകരയിലും പുല്ലുവിളയിലും ഉള്ള രണ്ടു സ്കൂളുകളിലും അരുളാനന്ദൻ ഉപദേശി അധ്യാപകനായിരുന്നു. അദ്ദേഹത്തിന് രണ്ടു ചക്രം ശമ്പളം കൊടുത്തിരുന്നതായി രേഖകളിൽ കാണുന്നു. അക്കാലത്ത് ജനങ്ങൾക്ക് മാന്യമായി വസ്ത്രം ധരിക്കുന്നതിനോ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനോ അവകാശമില്ലായിരുന്നു. അക്ഷരജ്ഞാനം ഇല്ലാത്ത ജനങ്ങളെ അടിമകളാക്കിയിരുന്നു. സഭയും വിദ്യാഭ്യാസ സ്ഥാപനവും വന്നതോടെ ക്രമേണ സംസ്കാരത്തിൽ മാറ്റം വരുകയും അടിമത്തത്തിൽ നിന്ന് സ്വതന്ത്രരാവുകയും ചെയ്തു. 1945 മുതൽ ഏതാനും വർഷം വരെ അഞ്ചാം സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു .പിന്നീട് ഗവൺമെൻറ് നയം അനുസരിച്ച് അഞ്ചാം ക്ലാസ് നിർത്തൽ ചെയ്തു. കുട്ടികൾക്ക് ഇരിക്കാൻ സ്കൂൾ കെട്ടിടത്തിൽ സ്ഥലം പോരാത്തത് കൊണ്ട് പള്ളിക്കെട്ടിടത്തിലും ക്ലാസ് നടത്തി വന്നു. 1954 -ൽ അപ്പർ പ്രൈമറി സ്കൂൾ അനുവദിച്ചു. എന്നാൽ സ്ഥലപരിമിതി മൂലം അത് നടക്കാതെ പോയി. എ കുഞ്ഞുനാടാർ (തിരുകൊച്ചിയിലും മദ്രാസിലും എംഎൽഎ ആയിരുന്നു ) വേലായുധൻ നാടാർ  (ഇദ്ദേഹം പുന്നപ്ര വയലാർ വിപ്ലവകാലത്ത് പോലീസ് ഇൻസ്പെക്ടർ  ആയിരുന്നു )തുടങ്ങിയവർ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് 1996 -ലാണ് ഇന്നത്തെ കെട്ടിടം പൂർത്തിയായത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105189" എന്ന താളിൽനിന്ന് ശേഖരിച്ചത്