Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 267: വരി 267:
== [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/എന്റെ വിദ്യാലയം ഒരു ഓർമ്മ|എന്റെ വിദ്യാലയം ഒരു ഓർമ്മ]] ==
== [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/എന്റെ വിദ്യാലയം ഒരു ഓർമ്മ|എന്റെ വിദ്യാലയം ഒരു ഓർമ്മ]] ==


=='''അക്കാദമിക് മാസ്റ്റർ പ്ലാൻ'''==
===മാസ്റ്റർ പ്ലാൻ സമർപ്പണം===
<p align="justify">
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തോടനുബന്ധിച്ച് നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണം 15/2/2018  ൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ജി.എസ്.ശ്രീകല, മാനേജർ ശ്രീമതി .ദീപ്തി ഗിരീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ മുൻ ഹെഡ് മാസ്റ്ററും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ രാമകൃഷ്ണൻ നായർ , മുൻ ഹെഡ് മാസ്റ്ററും ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ആർ എസ് മധുസുദനൻ നായർ എന്നിവർ സംസാരിച്ചു. ബാലരാമപുരം ബി. ആർ. സി യിലെ ബി. പി. ഒ ആയ അനീഷ് സാർ ചടങ്ങിൽ സംബന്ധിക്കുകയും  സംസ്ഥാന സർക്കാർ ഇത്തരം ഒരു മാസ്റ്റർ പ്ലാൻ രൂപീകരണം എന്തിന് വേണ്ടി ചെയ്തു?, ഇതിന്റെ പ്രധാന്യം എന്താണ് എന്ന്  വിശദീകരിക്കുകയും ചെയ്തു.  ശ്രീ ആർ എസ് മധുസുദനൻ നായർ അക്കാദമിക്ക് മാസ്റ്റർ പ്ലാനിനെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ വരുത്തേണ്ട മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. താൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്കെല്ലാം ഇംഗ്ലീഷിന് എ പ്ലസ് വാങ്ങാൻ കഴിഞ്ഞു എന്നതിനാൽ കേന്ദ്രമന്ത്രി ശ്രീമതി സ്‍മൃതി ഇറാനിയുടെ പ്രത്യേക അവാർഡിന് അർഹയായ 1978 എസ്. എസ്. എൽ. സി ബാച്ചിലെ ശ്രീമതി അനിതാ കൃഷ്ണൻ പൂർവ്വ വിദ്യാർത്ഥിനി സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തിൽ സംസാരിച്ചു. പി റ്റി എ പ്രസിഡന്റ്, എം.പി.റ്റി.എ പ്രസിഡന്റ്, പി. റ്റി. എ വൈസ് പ്രസിഡന്റ്, അദ്ധ്യാപകനായ ശ്രീ. രഞ്ജിത് കുമാർ സാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹയർ സെക്കന്ററി പ്രിൻസിപ്പലിന്റെ ചാർജ് വഹിച്ചിരുന്ന ശ്രീമതി. ജിൽ സ്വാഗതവും ഹെഡ് മിസ്ട്രസ് ശ്രീമതി. ബി. ശ്രീലത മാസ്റ്റർ പ്ലാനിന്റെ അവതരണവും നടത്തി.</p>
===മാസ്റ്റർ പ്ലാൻ===
<p align="justify">
ആയിരക്കണക്കിന് പ്രദേശവാസികൾക്ക് മികവിന്റെ  വെളിച്ചം പകർന്ന ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഇനിയും ഉയരേണ്ടതായിട്ടുണ്ട്. ചർച്ചകളിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും  സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ്  മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തിയിട്ടുള്ളത്.  പ്രസ്തുത രേഖയുടെ രണ്ടാം അദ്ധ്യായത്തിൽ സ്കൂളിന്റെ നിലവിലുള്ള പരിമിതികളും കുറവുകളും വിശകലനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിലേയ്ക്കുള്ള വികസന പ്രവർത്തനങ്ങൾ രൂപം നൽകുമ്പോൾ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ലക്ഷ്യങ്ങളാണ് നാലാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. അതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ പ്രോജൿടുകളുടെ രൂപത്തിൽ അഞ്ചാം അദ്ധ്യായത്തിൽ വിവരിക്കുന്നു. ആറാം അദ്ധ്യായത്തിൽ പദ്ധതികളുടെ നിർവ്വഹണ തന്ത്രങ്ങളും സംഘാടനവും സംബന്ധിച്ചു വിവരിക്കുന്നു.</p>
==വഴികാട്ടി==
==വഴികാട്ടി==


6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2103848" എന്ന താളിൽനിന്ന് ശേഖരിച്ചത്