"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
00:59, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
|ഗ്രേഡ്=1 | |ഗ്രേഡ്=1 | ||
}} | }} | ||
'''സമൂഹത്തിൽ നന്മയുടെ നക്ഷത്രവിളക്കു തെളിക്കാൻ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ''' | |||
[[പ്രമാണം:Call to Good Life Inauguration .JPG|ലഘുചിത്രം|kite]] | |||
തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്ക്കൂൾ മാനേജർ ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് മഹാത്മ ഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷൻ അംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ജോസഫ് തുണി സഞ്ചി, സർവേ ഫോം എന്നിവയുടെ വിതരണം ഉദ്ഘാടനം ചെയ്യതു. മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ബെന്നി, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് , മനു കെ ജോസ്, മിൻസ പയസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് മാതാപിതാക്കളും കുട്ടികളും ചേർന്നു തയ്യാറാക്കിയ തുണി സഞ്ചികളും പേപ്പർ ക്യാരി ബാഗുകളും വിതരണം ചെയ്യ്തു. | |||
രണ്ടാം ഘട്ടത്തിൽ കുട്ടികൾ ആർജിച്ചെടുത്ത അറിവുകളും പ്രവർത്തനങ്ങളും തങ്ങൾ അധിവസിക്കുന്ന സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വച്ചിരിക്കുിന്നത്. രണ്ടായിരത്തി എഴുനൂറോളം വീടുകളിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ നേരിട്ടെത്തി ബോധവത്കരണം നടത്തി. കുട്ടികൾ വീടുകളിൽ നേരിട്ടിറങ്ങിചെന്ന് കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്ന സമയം, വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ഒരു മാസം ജങ്ക് ഫുഡ്, കോള എന്നിവക്കുവേണ്ടി ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേ നടത്തി. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ ബോധവൽക്കരണം എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് പരിശോധിക്കും. | |||
ഇതോടെപ്പം പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയും കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിക്കും. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായിരിക്കുന്നു. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും കുട്ടികൾ ഒരോ വീടുകളിലും നേരിട്ടെത്തിച്ചു. | |||
കുട്ടികൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തുന്ന വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹ നന്മയിലേക്ക് കടന്നു വരണം എന്ന് കുട്ടികൾ ഉദ്ബോധിപ്പിച്ചു. | |||
'''പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി കുട്ടികളുടെ മെഗാക്യാമ്പയിൻ''' | |||
[[പ്രമാണം:പ്ലാസ്റ്റിക് വിമുക്ത.jpg|ലഘുചിത്രം|kite]]''' | |||
വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായി ഇരുപത്തി ഒന്നാം തിയതി ശനിയാഴ്ച രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ വാകക്കാട് സ്കൂളിലെ കുട്ടികൾ നേരിട്ടെത്തി പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി ബോധവത്കരണം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾ നിർദ്ദേശിച്ചു. കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തി. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും ഒരോ വീടുകളിലും കുട്ടികൾ കൊടുത്തു. | |||
ഇതോടെപ്പം കുട്ടികൾ വീടുകളിൽ നിന്നും കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവക്കായി ഉപയോഗപ്പെടുത്തുന്ന സമയം, വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ജങ്ക് ഫുഡ്,കോള എന്നിവക്കുവേണ്ടി ഒരു മാസം ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേക്കും തുടക്കം കുറിച്ചു. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ മെഗാക്യാമ്പയിൻ എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും. | |||
സന്ദർശിച്ച് ബോധവത്ക്കരണം നടത്തിയ വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹത്തെ നന്മയിലേക്ക് നയിക്കണം എന്ന് ഉദ്ബോധിപ്പിച്ചാണ് കുട്ടികൾ ഒരോ വീടുകളിൽ നിന്നും മടങ്ങിയത്. | |||
'''കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ''' | |||
[[പ്രമാണം:കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി .jpg|ലഘുചിത്രം|kite]] | |||
പ്ലാസ്റ്റിക് മുക്തകേരളത്തിനായ് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ രംഗത്തെത്തി . കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകൾ വാകക്കാട് പ്രദേശത്തെ കടകളിൽ കുട്ടികൾ വിതരണം ചെയ്തു. | |||
പുതുവർഷം പ്ലാസ്റ്റിക് മുക്തമാകേണ്ടതിൻെ്റ ആവശ്യകത കുട്ടികൾ കടകൾ തോറും കയറി ഇറങ്ങി ബോധ്യപ്പെടുത്തിയതിനോടൊപ്പം നാളെ മുതൽ പ്ലാസ്റ്റിക് | |||
ക്യാരിബാഗുകൾ ഉപയോഗിക്കരുതെന്ന കാര്യം ഓർമ്മപ്പെടുത്തുകയും ചെയ്തു. | |||
കുട്ടികളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും പ്ലാസ്റ്റിക്നിരോധനം വന്നപ്പോൾ പേപ്പർ ക്യാരിബാഗുകൾ ലഭ്യമായത് വളരെ ഉപകാരപ്രദമാണെന്നും വ്യാപാരികൾ പറഞ്ഞു. | |||
'''സംവാദം: കുട്ടികളും ആരോഗ്യവും''' | |||
[[പ്രമാണം:31074 സംവാദം- കുട്ടികളും ആരോഗ്യവും.png|ലഘുചിത്രം|kite]] | |||
ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആനിയ സാമുവൽ കുട്ടികളും ആരോഗ്യവും എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളോട് നടത്തിയ സംവാദം കുട്ടികളുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്നു. | |||
'''ജീവിതശൈലി രോഗങ്ങൾ''' | |||
[[പ്രമാണം:ജീവിതശൈലി രോഗങ്ങൾ.png|ലഘുചിത്രം|kite]] | |||
ഇടമറുക് പ്രദേശത്ത് ജീവിതശൈലി രോഗങ്ങൾ,പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവരെ ബോധവാൻമാരാക്കുകയും ചെയ്തു. | |||
'''വിശുദ്ധ അദ്ധ്യാപിക - ഹ്രസ്വചിത്രം''' | |||
[[പ്രമാണം:വിശുദ്ധ അദ്ധ്യാപിക - ഹ്രസ്വചിത്രം.png|ലഘുചിത്രം|kite]] | |||
വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് , ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിശുദ്ധ അദ്ധാപിക എന്ന ഹ്രസ്വചിത്രം കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് & ആർട്ട്സ് ചെയർമാനും പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ആർ ഹരികുമാർ റിലീസ് ചെയ്തു. 1932-33 കാലഘട്ടത്തിൽ വാകക്കാട് പള്ളിക്കൂടത്തിൽ അൽഫോൻസാമ്മയുടെ വിദ്യാർത്ഥിയായിരുന്ന ഇടമറുക് സ്വദേശിനി കെ. പി ഗൗരിക്കുട്ടിയുടെ ഒർമ്മകളെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം,എഡിറ്റിംങ് , സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് സ്കൂളിലെ കുട്ടികളും അദ്ധാപകരും ചേർന്നാണ് . | |||
'''KEY – Knowledge Empowerment Programme''' | |||
സ്കൂളിലെ കുട്ടികൾക്ക് പി എസ് സി പോലുള്ള പരീക്ഷകൾക്ക് ചെറിയ ട്രെയിനിംങ് എന്ന നിലയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടടികൾ ഓരോ ആഴ്ചയും എല്ലാ ക്ലാസ്സുകളിലും ആനുകാലികവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾ അവ എഴുതി പഠിക്കുകയും ചെയ്യുന്നു. പരീക്ഷ നടത്തി വിജയികളാവുന്നവർക്ക് പുരസ്ക്കാരങ്ങൾ കൊടുക്കുന്നു. | |||
'''ശുചീകരണ പ്രവർത്തനങ്ങൾ''' | |||
[[പ്രമാണം:ശുചീകരണ പ്രവർത്തനങ്ങ 1.png|ലഘുചിത്രം|kite]] | |||
പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. വാകക്കാടിെലെ വെയിറ്റിംങ് ഷെഡ് ലിറ്റിൽ കൈറ്റ്സ് കുട്ടികളെല്ലാം ചേർന്ന് കഴുകി വൃത്തിയാക്കി.റോഡിനിരു വശവും വൃത്തിയായി സൂക്ഷിക്കുന്നു. | |||
'''ഹോമിയോ ഹോസ്പിറ്റലിൽ ബോധവൽക്കരണം''' | |||
[[പ്രമാണം:ഹോമിയോ ഹോസ്പിറ്റലിൽ ബോധവൽക്കരണം.png|ലഘുചിത്രം|kite]] | |||
മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ഹോമിയോ ഹോസ്പ്പിറ്റലിൽ ജീവിതശൈലി രോഗങ്ങൾ, പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവരെബോധവാൻമാരാക്കുകയും ചെയ്തു. | |||
''''സ്ക്രീൻ ടെെം' കുറക്കുന്നതിനുള്ള ആഹ്വാനവുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ''' | |||
[[പ്രമാണം:'സ്ക്രീൻ ടെെം' കുറക്കുന്നതിനുള്ള ആഹ്വാനവുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ.png|ലഘുചിത്രം|kite]] | |||
'സമയം കടന്നുപോയിരിക്കുന്നു. നമ്മുടെ ചർച്ചകളും പ്രവർത്തനങ്ങളും കേവലം വാക്കുകളിൽ മാത്രം അവസാനിക്കരുത്. നമ്മുടെ കുട്ടികളുടെ സംരക്ഷണത്തിനായി ഇന്ന് എന്തൊക്കെ ചെയ്യതു? ഇനി എന്തെല്ലാം ചെയ്യാൻ സാധിക്കും?' ഇത് പറയുന്നത് വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. | |||
മൊബൈൽ, ലാപ്പടോപ്പ്, കമ്പ്യൂട്ടർ, ടി.വി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം- സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ്സിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടക്കം കുറിച്ചിരിക്കുന്ന കോൾ ടു ഗുഡ് ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത്. | |||
ശാസ്ത്ര സാങ്കേതികരംഗങ്ങളുടെ അതിവേഗത്തിനുള്ള പ്രയാണത്തിനിടയിൽ ഇന്നേറ്റവും മുന്നിട്ടുനിൽക്കുന്നത് മൊബൈൽ രംഗമാണെന്നും ഇത് സമൂഹത്തിലുള്ള എല്ലാ വിഭാഗമാളുകളും ഉപയോഗിക്കുന്നെണ്ടെങ്കിലും കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്നും ഇതിൽ മാതാപിതാക്കൾ നല്ല ശ്രദ്ധ വെക്കണമെന്നും കുട്ടികൾ മാതാപിതാക്കളോടായി പറഞ്ഞു. | |||
സ്ക്രീൻ ടൈം ഇന്ന് നമ്മുടെയിടയിൽ വലിയ ചർച്ച ചെയ്യുന്നില്ലെങ്കിലും ആഗോള തലത്തിൽ ഇതൊരു വലിയ ചർച്ചാ വിഷയം തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ടുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നതായി കാണാം. തിരുവനന്തപുരം ആർ. സി. സി യിൽ ഇന്ന് വളരെയധികം കുട്ടികൾ കണ്ണിനു ക്യാൻസർ പോലെയുള്ള രോഗങ്ങളുമായി റിപ്പോർട്ടു ചെയ്യപ്പെടുന്നതിനും കാരണം സ്ക്രീൻ ടൈം തന്നെയാണ്. | |||
എല്ലാവരുെയും സ്വാധീനിക്കുന്ന ഒരു മാധ്യമമാണ് സ്മാർട്ട് ഫോൺ. ഇതിലെ വാട്ട്സാപ്പ്, ഫേസ്ബുക്ക്, യു ടൂബ് പോലുള്ള മാധ്യമങ്ങൾ കുട്ടികളെ അതിവേഗം സ്വാധിനിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നയന ഷാജി, അലീന സുരേഷ് എന്നിവരാണ് സ്കൂ്ളിലെ കുട്ടികളിക്കും മാതാപിതാക്കൾക്കുമായി നടത്തിയ ബോധവൽക്കരണ ക്ലാസ്സ് നയിച്ചത്. മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല.നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം. സ്ളൈഡ് ഷോ, വീഡിയോ തുടങ്ങി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി എടുത്ത ക്ലാസ്സ് മാതാപിതാക്കൾക്കു് പുതിയ അറിവ് നൽകുന്നവയായിരുന്നു. | |||
'''സ്ക്രീനിൽ കുരുങ്ങുന്നത് കുട്ടികൾ''' | |||
[[പ്രമാണം:സ്ക്രീനിൽ കുരുങ്ങുന്നത് കുട്ടികൾ.png|ലഘുചിത്രം|kite]]''' | |||
അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ നേരിട്ട് ചെന്ന് നടത്തിയ പഠനത്തിൽ നിന്നും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു ദിവസം ശരാശരി മൂന്നു മണിക്കൂറോളം വരുന്നുണ്ടെന്ന് കണ്ടെത്തി. അതിനാൽ മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല എന്നും നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം എന്നും കുട്ടികൾ അഭിപ്രായപ്പെടുന്നു. | |||
5 വയസ്സിൽ താഴെ, 6-17 വയസ്സ്, 18-40 വയസ്സ്, 40 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായത്തെ അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികൾ സ്ക്രീൻ ടൈം നെക്കുറിച്ചുള്ള പഠനം നടത്തിയത്. വീടുകളിൽ നിന്നും ഒരോ പ്രായവിഭാഗത്തിലുമുള്ളവരുടെ എണ്ണവും ഇവർ മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ എന്നിവ ഒരു ദിവസം ഉപയോഗിക്കുന്ന സമയവും ചോദിച്ചറിഞ്ഞാണ് സർവ്വേരീതിയിലുള്ള പഠനം കുട്ടികൾ നടത്തിയത്. | |||
ഇതിൽ നിന്നും 5 വയസ്സിൽ താഴെയുള്ള ഒരു കുട്ടി പ്രതിദിനം മൂന്നു മണിക്കൂറോളം മൊബൈൽ, ടി വി എന്നിവയുടെ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നു എന്ന് കണ്ടെത്തി. സർവേ പ്രകാരം 6-17 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം രണ്ടു മണിക്കൂറും 17-40 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം ഒന്നര മണിക്കൂറും 40 വയസ്സിനു മുകളിലുള്ളവരുടെ സ്ക്രീൻ ടൈം 55 മിനിറ്റും ആണ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. | |||
കുട്ടികൾ അമിതമായി സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നത് ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുമെന്ന് സിങ്കപ്പൂർ ഗവൺമെന്റ് ബെസ്റ്റ് മെന്റർ അവാർഡും കാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ കാനഡ മക് ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ. സജി ജോർജ്ജ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്കു നയിക്കുന്നതിനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കുട്ടികളെ സ്ക്രീൻ അഡീക്ഷനിൽ നിന്നു മോചിപ്പിക്കാനായി മതാപിതാക്കൾക്ക് പരിശീലനം നല്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. | |||
5 വയസ്സിൽ താഴെയുള്ള കടികളുടെ സ്ക്രീൻ സമയം യാതൊരു കാരണവശാലും ഒരു മണിക്കൂറിൽ കൂടുതലാവാൻ പാടില്ലായെന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. ജിസ്സ് തോമസ് പറഞ്ഞു. പഠനവൈകല്യങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി, കേൾവിക്കുറവ്, അർബുദം, ഉറക്ക പ്രശ്നങ്ങൾ, പരിസരബന്ധക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവക്കൊക്കെ സ്ക്രീൻ സമയം കൂടുന്നത് കാരണമായി തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. | |||
'''അരുത് ലഹരി''' | |||
[[പ്രമാണം:അരുത് ലഹരി.jpg|ലഘുചിത്രം|kite]]''' | |||
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ അദ്ധ്യാപകരും രക്ഷിതാക്കളുംകുട്ടികളും ഒരുമിച്ചുനിൽക്കുന്നു . ലഹരിക്കെതിരെ സ്കൂളിലെ അദ്ധ്യാപികയായ സി. ലിനെറ്റ് എസ്. എച്ച് മാതാപിതാക്കൾക്ക് ബോധവത്കരണം നടത്തി. സ്കൂൾ അസംബ്ലിയിൽ മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും തളർത്തുകയും നശിപ്പിക്കുകയും ചെയ്യും എന്നതുകൊണ്ട് ഞാൻ ഒരിക്കലും അവ ഉപയോഗിക്കില്ലെന്നും മറ്റുള്ളവരെ അവ ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് അവ നൽകാൻ ശ്രമിക്കുന്നവരെ അതിൽനിന്നു തടയുമെന്നുെം പ്രതിജ്ഞ ചെയ്യുതു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് ഇതിന് നേതൃത്ത്വം നൽകിയത്. | |||
'''കാരുണ്യസ്പർശം''' | |||
നമ്മുടെയെല്ലാം ചുറ്റുമുള്ള ആരും നോക്കാനില്ലാത്ത വൃദ്ധരായ മാതാപിതാക്കയും കുട്ടികളെയും സംരക്ഷിക്കുന്ന വൃദ്ധസധനങ്ങളിലേക്കും അനാഥനാലയങ്ങളിലേക്കും വേണ്ട അവശ്യസാധനങ്ങളായ ബെഡ്ഷീറ്റ്, സോപ്പ് ഭക്ഷണസാധനങ്ങളായ പയർ, അരി മറ്റു പച്ചക്കറികൾ എന്നിവ എത്തിച്ചുകൊടുക്കുകയും ചെയ്തു. | |||
'''ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക്''' | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക്.jpg|ലഘുചിത്രം|kite]]''' | |||
വാകക്കാട് അൽഫോൻസാ ഹൈസ്കുൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തുടങ്ങിവച്ച പ്രോജക്റ്റായ 'കോൾ ടൂ ഗുഡ് ലൈഫ് ' വിജയത്തീരത്തേക്ക് . പ്രോജക്റ്റിന്റെ ഒന്നാം ഘട്ടത്തിൽ വിവിധ ബോധവത്കരണ പരിപാടികളാണ് സ്കൂളിൽ നടത്തിയത് . പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന ആശയവുമായി തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യമാണ് പ്രോജക്റ്റ് മുന്നോട്ട് വച്ചത്. | |||
രണ്ടാം ഘട്ടത്തിൽ സ്കൂളിലെ കുട്ടികൾ തങ്ങളുടെ സമീപ പ്രദേശങ്ങളിലെ 2300 വീടുകളിൽ സ്ക്രീൻ ടൈം കുറയ്ക്കുക, പ്ലാസ്റ്റിക് ഉപേക്ഷിക്കുക, ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, ജങ്ക്ഫുഡ് ,കോള തുടങ്ങിയവ ഒഴിവാക്കുക എന്നീ സന്ദേശങ്ങൾ ഉൾകൊള്ളുന്ന ബോധവത്കരണം നടത്തി. ഇതോടൊപ്പം ഈ വീടുകളിൽ നിന്ന് ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് , ജങ്ക്ഫുഡ് , കോള എന്നിവയ്ക്കായി ഒരു വർഷം ചിലവാക്കിയ തുക, ടിവി, കംപ്യൂട്ടർ, മൊബൈൽ എന്നിവയ്ക്കായി ഒരു ദിവസം ഒാരോരുത്തരും ഉപയോഗപ്പെടുത്തുന്ന സമയം എന്നിവ ചോദിച്ചറിഞ്ഞ് സർവേരീതിയിലുള്ള പഠനം നടത്തി. ഇതിൽ നിന്നും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം മൂന്നു മണിക്കൂറോളമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിത്തീരുമെന്ന് ശിശുരോഗവിദഗ്ദർ അഭിപ്രായപ്പെട്ടു. | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക് 2.jpg|ലഘുചിത്രം|kite]] | |||
വീടുകളിൽ നടത്തിയ ബോധവത്കരണ പദ്ധതിക്ക്, ഒരു മാസം കഴിഞ്ഞിട്ടു നടത്തിയ സാമ്പിൾ പഠനത്തിൽ സ്ക്രീൻ ടൈം 15മുതൽ 18 വരെ ശതമാനവും പ്ലാസ്റ്റിക് ഉപയോഗം 62 മുതൽ 66ശതമാനവും ജങ്ക്ഫുഡ് , കോള എന്നിവയുടെ ഉപയോഗം 27 മുതൽ 30ശതമാനവും കുറഞ്ഞതായി കണ്ടെത്തി. ഇതേക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ഈ വർഷത്തെ പ്രോജക്റ്റ് വിജയകരമായി എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ. |