"സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:53, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2024→കരുമാല്ലൂർ പഞ്ചായത്ത്
('== കരുമാല്ലൂർ പഞ്ചായത്ത് ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== കരുമാല്ലൂർ പഞ്ചായത്ത് == | == കരുമാല്ലൂർ പഞ്ചായത്ത് == | ||
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നത്.ആലുവയ്ക്കും പറവൂരിനും ഇടയിൽ ആലുവ- പറവൂർ റോഡ് കടന്നുപോകുന്നത് കരുമാലൂർ പഞ്ചായത്തിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം വരെ ആലങ്ങാട് രാജാവിന്റെ കീഴിലായിരുന്നു കരുമാലൂർ. തിരുകൊച്ചി സംസ്ഥാനം രൂപപ്പെട്ടപ്പോൾ കരുമാല്ലൂർ അതിന്റെ ഭാഗമായി മാറി. 1953ലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് രൂപപ്പെട്ടത്. | |||
== ഭൂമിശാസ്ത്രം == | |||
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം വരെയും കൃഷിയിലും കൃഷിപ്പണികളിലും വ്യാപൃതനായിരുന്ന ഇവിടുത്തെ ജനം നെൽകൃഷിയിലൂടെയും നാണ്യവിളകളുടെ കൃഷികളിലൂടെയും ഉപജീവനം കണ്ടെത്തി.കർഷകരും കൂലിപ്പണിക്കാരുമായിരുന്ന ജനം ദേവസത്തിന്റെയും സർക്കാരിന്റെയും ഭൂമികൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് അതിജീവനം സാധിച്ചു. വിദ്യാഭ്യാസത്തിന് പ്രാധാന്യം ലഭിക്കുകയും ജനങ്ങൾ അഭ്യസ്തവിദ്യർ ആവുകയും കൃഷി ആദായകരമല്ലാതായി തീരുകയും ചെയ്തതോടെ കരുമാലൂർ നിവാസികൾ കച്ചവടത്തിലേക്കും വിവിധ തൊഴിൽ മേഖലകളിലേക്കും ചേക്കേറാൻതുടങ്ങി.ഒപ്പംഇവിടത്തെ ജനങ്ങൾ സർക്കാർ സർക്കാരേതര സ്ഥാപനങ്ങളിലും ആലുവ പെരിയാർ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ കണ്ടെത്തി. കാർഷികവൃത്തിയിലായിരുന്നപ്പോൾ ഉണ്ടായിരുന്ന കഷ്ടപ്പാടുകളും ദാരിദ്ര്യവും ഇന്ന് പഴങ്കഥകളായി തീർന്നിരിക്കുന്നു. കരുമാലൂർ നിവാസികളുടെ വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുകയും സ്വദേശത്തും വിദേശത്തുമായി ലഭിച്ച തൊഴിലവസരങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരം വളരെ ഉയരുകയും ചെയ്തിരിക്കുന്നു. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* സെ. ലിറ്റിൽ ട്രീസാസ് യുപിഎസ് കരുമാലൂർ | |||
* FMCT HSS കരുമാല്ലൂർ |