Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

==ആഗസ്റ്റ്==
==ആഗസ്റ്റ്==
===സ്നേഹോപഹാര വിതരണം===
ഓഗസ്റ്റ് 1 ന് ചിറ്റൂർ വിക്ടോറിയ എൽ.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലേക്ക്  പാലക്കാട് ജോസ് ആലുക്കാസ് സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. ഈ ചടങ്ങിന് ചിറ്റൂർ ജി.വി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഗിരി.ടി സ്വാഗതം പറഞ്ഞു. ചിറ്റൂർ ജി.വി.ജി.എച്ച്.എസ് പി.ടി.എ. വൈസ് പ്രസിഡന്റ്  അജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സി.ടി.എം.സി ചെയർമാൻ കവിത കെ.എൽ. ഉദ്ഘാടനം ചെയ്തു. പാലക്കാട് ജോസ് ആലുക്കാസ് മാനേജർ സജീവ് കുമാർ, അക്കൗണ്ട്സ് മാനേജർ അൻസൽ. എൻ എന്നിവർ വിശിഷ്ടാതിഥികളായി. സി.ടി.എം.സി വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൻസുമതി.കെ, വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, ജി.വി.എൽ.പി.എസ്, പി ടി എ പ്രസിഡന്റ് മോഹൻദാസ് ബി, ജി.വി ജി.എച്ച്.എസ്. പ്രധാനാധ്യാപിക ബിനിത, ജി.വി.ജി.എച്ച്.എസ്. എസ്.എം.സി. ചെയർമാൻ മാത്യു എം.ജെ, ജി.വി.എൽ.പി.എസ് പ്രധാനാധ്യാപിക ടി.ജയലക്ഷ്മി, എം പി ടി എ പ്രസിഡന്റ് പ്രിയ.യു. എന്നിവർ ആശംസകൾ അറിയിച്ചു. സ്നേഹോപഹാര വിതരണം കോർഡിനേറ്റർ ഹിദായത്തുള്ള ചടങ്ങിന് നന്ദി പറഞ്ഞു.
===അമ്മയും അച്ഛനും പിന്നെ, ഞാനും===
===അമ്മയും അച്ഛനും പിന്നെ, ഞാനും===
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിൽ വായനദിനാചരണത്തെത്തുടർന്നു നടത്തിയ തനത് പ്രവർത്തനമാണ് രക്ഷിതാക്കൾ കുട്ടികളോടൊപ്പം പങ്കെടുക്കുന്ന മത്സര പരിപാടി. കുട്ടികളുടേയും രക്ഷിതാക്കളുടേയും വായന പ്രോത്സാഹിപ്പിക്കുക, വായനയോട് ആഭിമുഖ്യം വളർത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ചുള്ളതാണ് ഈ പ്രവർത്തനം. അതോടൊപ്പം കുട്ടിയും രക്ഷിതാവും പരസ്പരം പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും മുന്നേറുന്നതിനും അവസരം ഒരുക്കുന്നു. 7.8.23, തിങ്കളാഴ്ച രാവിലെ നടന്ന ഈ പരിപാടി എഴുത്തുകാരനായ പിലാപ്പുള്ളി എസ്.എൽ.എൽ.പി.എസ് പ്രധാനാധ്യാപകൻ കെ.കെ. പല്ലശ്ശന ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക  ജയലക്ഷ്മി. ടി സ്വാഗതം ആശംസിച്ചു. അധ്യാപിക ഹേമാംബിക ഉദ്ഘാടകന്റെ കവിത ആലപിച്ചു. സീനിയർ അധ്യാപിക സുനിത.എസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം, പത്രവാർത്ത വായന എന്നിങ്ങനെ വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂളിലെ അധ്യാപകർ വിധികർത്താക്കളായിരുന്നു.  മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി.

===തുഞ്ചൻ മഠം സന്ദർശനം===
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ തെക്കേഗ്രാമം ഗുരുമഠത്തിലേക്ക് ചിറ്റൂർ ജി.വി.എൽ.പി.എസ് നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തി. വായനാമാസാചരണത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക ജയലക്ഷ്മി .ടി. നേതൃത്വം നൽകി. റിട്ടയേഡ് മലയാളം അധ്യാപകനായ ദേവദാസ് മാഷ് കുട്ടികൾക്ക് എഴുത്തച്ഛനെക്കുറിച്ച് പറഞ്ഞു കൊടുത്തു. ജി.വി.എൽ.പി.എസിലെ അധ്യാപികയായ ഹേമാംബിക .വി . രാമായണം പാരായണം ചെയ്തു. എഴുത്തച്ഛന്റെ ഗ്രന്ഥക്കെട്ടുകൾ, നാരായം, മെതിയടി തുടങ്ങിയവയും മഠത്തിലുള്ള ഗ്രന്ഥശാലയും കുട്ടികൾക്ക് പുതിയ അനുഭവമായി.
===ഹിരോഷിമ നാഗസാക്കി ദിനാചരണം
യുദ്ധത്തിന്റെ കൊടും ഭീകരത വെളിവായ ദിനങ്ങളാണ് ഹിരോഷിമയിലേതും നാഗസാക്കിയിലേതും. ഇന്നും ആ ദിനത്തിന്റെ ഭയാനകമായ ശബ്ദത്തിന്റെയും തീഗോളത്തിന്റെയും പൊലിഞ്ഞ ജീവനുകളുടെയും ഓർമ്മകൾ ഓരോ ജനതയുടെയും മനസ്സിൽ നോവായി നിലകൊള്ളുന്നു. ആഗസ്റ്റ് 6 ഞായറാഴ്ച അവധിയായിരുന്നു. ആഗസ്റ്റ് 9-ാം തിയ്യതി പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്കൂൾ അസംബ്ലിയിൽ യുദ്ധഭീകരതയെക്കുറിച്ച്  പറഞ്ഞു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി വന്നിരുന്നു. അവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. കുട്ടികൾ നിർമിച്ച സഡാക്കോ കൊക്കുകൾ സ്കൂളിന്റെ മുൻവശത്ത് പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഹിരോഷിമ-നാഗസാക്കി ക്വിസ് സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.
===പി ടി എ പൊതുയോഗം===
ചിറ്റൂരിൽ സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ പേരും പഴക്കവുമായി മുൻ നിരയിൽ നിൽക്കുന്ന ജി.വി.എൽ.പി.എസ് ചിറ്റൂരിലെ 2023 - 24 അധ്യയന വർഷത്തെ പിടി എ പൊതുയോഗം ആഗസ്റ്റ് 14 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഈ പരിപാടിയ്ക്ക് സ്വാഗതം പറഞ്ഞത് പ്രധാനാധ്യാപിക ടി. ജയലക്ഷ്മിയാണ്. പിടി എ പ്രസിഡന്റ് മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപിക സുനിത റിപ്പോർട്ട് അവതരിപ്പിച്ചു. അതിനു ശേഷം നടന്ന  ചർച്ചയിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള നന്ദി പറഞ്ഞു.
===സ്വാതന്ത്ര്യദിനാഘോഷം===
സൂര്യനസ്തമിക്കത്ത ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ അടയാളപ്പെടുത്തലായാണ് എല്ലാവർഷവും ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 76  വർഷങ്ങളാണ് രാജ്യം പൂർത്തിയാക്കിയത്. സ്വാതന്ത്ര്യദിനത്തിൽ രാവിലെ 9 മണിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി  പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് മോഹൻദാസ് അധ്യക്ഷനായി. ദേശഭക്തിഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ നടന്നു. ധീരദേശാഭിമാനികളുടെ വേഷത്തിൽ കുട്ടികൾ എത്തി. മധുരം വിതരണം ചെയ്തു. സ്വതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച് തത്സമയ മത്സരവും നടത്തി. ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
=== കർഷകദിനം===
കൊല്ലവർഷപ്പിറവി ദിനമായ ചിങ്ങം 1 കർഷകദിനമായി ആചരിച്ചു. കർഷകരായ ഗംഗാധരൻ അവർകളെയും അദ്ദേഹത്തിന്റെ മകനായ സുഗതൻ അവർകളെയും സ്കൂളിലെ വിദ്യാർത്ഥിയുടെ അമ്മൂമയായ വള്ളിയമ്മയെയും ആദരിച്ചു. ഈ ചടങ്ങിന് പ്രധാനാധ്യാപിക ടി. ജയലക്ഷ്മി  സ്വാഗതം പറഞ്ഞു. വള്ളിയമ്മ കുട്ടികൾക്കായി നാടൻ പാട്ടുപാടി വേദി ധന്യമാക്കി. സ്കൂളിലെ പാചക തൊഴിലാളിയായ രമയെ ഗംഗാധരൻ അവർകൾ ആദരിച്ചു. സ്കൂളിലെ അധ്യാപികയായ ഹേമാംബികയും കുട്ടികളും ചേർന്ന് കൊയ്ത്തുപാട്ട് പാടി. ഈ ചടങ്ങിന് സീനിയർ അധ്യാപിക സുനിത നന്ദി പറഞ്ഞു.
==അവലംബം==
==അവലംബം==
5,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961804" എന്ന താളിൽനിന്ന് ശേഖരിച്ചത്