Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 338: വരി 338:
|16-02-2019||വിദഗ്ദ പരിശീലനം
|16-02-2019||വിദഗ്ദ പരിശീലനം
അതുൽ ശങ്കർ(ബിടെക്)
അതുൽ ശങ്കർ(ബിടെക്)
സമയം-2:30-4;30||ഹാർഡ്‍വെയർ -കമ്പ്യൂട്ടറിന്റെ ചരിത്രം, ഭാഗങ്ങൾ പരിചയപ്പെടൽ, പരിപാലനം||36
സമയം-2:30-4;30||ഹാർഡ്‍വെയർ -കമ്പ്യൂട്ടറിന്റെ ചരിത്രം, ഭാഗങ്ങൾ പരിചയപ്പെടൽ, പരിപാലനം||36
|-
|-
വരി 354: വരി 355:


സബ്‌ജില്ലാ തല ക്യാമ്പ് 29/09/2018, 30/09/2018 എന്നീ ദിവസങ്ങളിൽ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. തൃശ്ശൂർ കൈറ്റ് എം ടി ശ്രീമതി സുനിർമ ടീച്ചറുടെ നേതൃത്വത്തിലാണ് ക്യാമ്പ്. സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി എൻ കെ സുമയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തോടെയാണ് ക്ലാസ്സ് തുടങ്ങിയത്. ഉദ്ഘാടനം നിർവ്വഹിച്ചത് സ്കൂൾ പി ടി എ പ്രസിഡന്റായിരുന്നു. സുനിർമ ടീച്ചറോടൊപ്പം പ്രവീൺ ആർ (എസ് ഐ ടി സി, എസ് ആർ കെ ജി വി എം എച്ച് എസ്എസ് പുറനാട്ടുകര), നളിനിഭായ് എം ആർ (എസ് ഐ ടി സി, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര) എന്നിവരും ക്ലാസ്സ് നയിച്ചു. സുമിത്ര ടീച്ചർ (കൈറ്റ് മിസ്ട്രസ്സ്, എസ് ആർ കെ ജി വി എം എച്ച് എസ്എസ് പുറനാട്ടുകര), രശ്മി ടീച്ചർ (കൈറ്റ് മിസ്ട്രസ്സ്, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര) എന്നിവരും സന്നിഹിതരായിരുന്നു.
സബ്‌ജില്ലാ തല ക്യാമ്പ് 29/09/2018, 30/09/2018 എന്നീ ദിവസങ്ങളിൽ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. തൃശ്ശൂർ കൈറ്റ് എം ടി ശ്രീമതി സുനിർമ ടീച്ചറുടെ നേതൃത്വത്തിലാണ് ക്യാമ്പ്. സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി എൻ കെ സുമയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തോടെയാണ് ക്ലാസ്സ് തുടങ്ങിയത്. ഉദ്ഘാടനം നിർവ്വഹിച്ചത് സ്കൂൾ പി ടി എ പ്രസിഡന്റായിരുന്നു. സുനിർമ ടീച്ചറോടൊപ്പം പ്രവീൺ ആർ (എസ് ഐ ടി സി, എസ് ആർ കെ ജി വി എം എച്ച് എസ്എസ് പുറനാട്ടുകര), നളിനിഭായ് എം ആർ (എസ് ഐ ടി സി, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര) എന്നിവരും ക്ലാസ്സ് നയിച്ചു. സുമിത്ര ടീച്ചർ (കൈറ്റ് മിസ്ട്രസ്സ്, എസ് ആർ കെ ജി വി എം എച്ച് എസ്എസ് പുറനാട്ടുകര), രശ്മി ടീച്ചർ (കൈറ്റ് മിസ്ട്രസ്സ്, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര) എന്നിവരും സന്നിഹിതരായിരുന്നു.
== ഡിജിറ്റൽ മാഗസിൻ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
മലയാളം കമ്പ്യൂട്ടിങിന്റെ ഭാഗമായി നടത്തിയ പ്രവർത്തനമാണ് '''എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ'''. മലയാളം ടൈപ്പിങ് പഠിക്കുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കാനും ഈ പ്രവർത്തനം സഹായിച്ചു. ക്ലബ്ബംഗങ്ങളുടെയും മറ്റ് വിദ്യാർത്ഥികളുടെയും രചനകളാൽ സംപുഷ്ടമാണ് '''സോപാനം''' എന്ന ഡിജിറ്റൽ മാഗസിൻ. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് മാഗസിനിലേക്കുള്ള വിഭവ സമാഹരണം നടത്തി. മലയാളത്തിൽ ടൈപ്പ് ചെയ്തു. അതിനു ശേഷമാണ് എഡിറ്റിങ് നടത്തിയത്. അതുകൊണ്ടു തന്നെ മിക്കവരും ഒന്നിൽ കൂടുതൽ രചനകൾ ടൈപ്പ് ചെയ്തിട്ടുണ്ട്. നന്ദന സി വിയുടെ നേതൃത്വത്തിലാണ് മാഗസിൻ നിർമ്മാണം നടന്നത്. ഹെഡ്‌മിസ്ട്രസ്സ് സുമ ടീച്ചർ ജനുവരി 23ന്‌ മാഗസിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
[[:പ്രമാണം:22076-TSR-SSGHSS Puranattukara-2019.pdf|പ്രമാണം:22076-TSR-SSGHSS Puranattukara-2019.pdf]]
== സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ്[തിരുത്തുക | മൂലരൂപം തിരുത്തുക] ==
സ്വതന്ത്ര സോഫ്റ്റ്‌വെയർ - ബോധവത്ക്കരണ ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രചരണത്തോടനുബന്ധിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ക്ലബ്ബംഗങ്ങളായ അവന്തിക എ മേനോൻ, ശിവാനി പി കൂട്ട് എന്നിവരാണ് ക്ലാസ്സെടുത്തത്. രക്ഷിതാക്കൾക്കും ക്ലാസ്സ് നൽകാൻ കഴിഞ്ഞു. ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു. പോസ്റ്റർ നിർമ്മാണവും നടത്തി.
== ഡിജിറ്റൽ ക്യാമറ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
പൊതു വിദ്യാഭ്യാസ സംക്ഷണത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആകുന്നതോടൊപ്പം ഡിജിറ്റൽ ക്യാമറയും ലഭ്യമാക്കുന്നുണ്ട്. സ്കൂളിലെ തനതു പ്രവർത്തനങ്ങൾ വിക്ടേഴ്‌സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുക എന്നൊരുദ്ദേശ്യവുമുണ്ടിതിന്. ഓരോ സ്കൂളിലേയും ഒരധ്യാപകനും ലിറ്റിൽകൈറ്റ്സിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും ക്യാമറ പരിശീലനം ലഭിച്ചിട്ടുണ്ട്. ശിവാനി കെ എസ്, ഐശ്വര്യ കെ വി, അവന്തിക എ മേനോൻ, ആദിത്യ കെ ആർ എന്നിവർക്കാണ് പരിശീലനം ലഭിച്ചത്. സ്കൂളിലെ ജൈവ പച്ചക്കറി കൃഷി, വാർ‍ഷികോത്സവം, കളരി, തായ്‌ക്കൊണ്ടോ എന്നിവയുടെ ചിത്രീകരണം കഴിഞ്ഞിട്ടുണ്ട്. വാർ‍ഷികോത്സവം റിപ്പോർട്ട് വിക്ടേഴ്‌സ് ചാനലിന് അയച്ചിട്ടുമുണ്ട്.
== ഫീൽഡ് ട്രിപ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക] ==
ഫെബ്രുവരി 16ന് തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ടെക്‌നിക്കൽ എക്സിബിഷൻ സന്ദർശിച്ചു. ഐടി, ഇലക്ട്രോണിക്സ് മേഖലയോടുള്ള താല്പര്യം ഒന്നു കൂടി വർദ്ധിപ്പിക്കാൻ ഈ യാത്ര ഉപകരിച്ചു. ആർക്കിടെക്‌ച്ചർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് എന്നീ വിഭാഗങ്ങളാണ് സന്ദർശിച്ചത്. വിനൈൽ പ്രിന്റർ, എൻഗ്രേവിങ് മെഷീൻ, സ്കാനർ, പോളി ലാക്റ്റിക് ആസിഡ് ഉപയോഗിക്കുന്ന ത്രീഡി പ്രിന്റർ എന്നിവയും കയ്യില്ലാത്തവർക്ക് മൂക്കു കൊണ്ട് മൗസ് ചലിപ്പിക്കാനുള്ള വിദ്യയും ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിപ്പോയാൽ ശബ്ദമുണ്ടാക്കുന്ന പൈത്തൺ പ്രോഗ്രാമും താല്പര്യമുളവാക്കുന്നതായിരുന്നു. വിവിധ തരം മൗസുകൾ, കീബോർഡുകൾ, ഹാർഡ്‌ഡിസ്കുകൾ, എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. ഇലക്ട്രോണിക് ബ്രിക് കിറ്റ് ഉപയോഗിച്ച് തനിയെ പ്രകാശിക്കുന്ന തെരുവു വിളക്കുകളുടെ മാതൃക നിർമ്മിച്ച കുട്ടികൾക്ക് ഫിസിക്സ് ലാബിൽ ഒറിജിനൽ മാതൃക പ്രവർത്തിപ്പിക്കാൻ കഴിഞ്ഞു.
== ഹാർഡ്‍വെയർ വിദഗ്ധ ക്ലാസ്സ്[തിരുത്തുക | മൂലരൂപം തിരുത്തുക] ==
16/02/2019 ശനിയാഴ്ച 2.30 മുതൽ 4.30 വരെ ഹാർഡ്‌വെയർ ക്ലാസ്സ് നടക്കുകയുണ്ടായി. ശ്രീ അതുൽ ശങ്കർ ആണ് ക്ലാസ്സ് നയിച്ചത്. വെറുമൊരു ഹാർഡ്‌വെയർ പ്രദർശനം എന്നതിലുപരി കമ്പ്യൂട്ടറിന്റെ ചരിത്രം, ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തമ്മിലുള്ള വ്യത്യാസം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ സാധിച്ചു. സിസ്റ്റം യൂണിറ്റിലെ ഓരോ ഘടകങ്ങളെ കുറിച്ചും വിശദീകരിച്ചു. കമ്പ്യൂട്ടർ പരിപാലനവും വിശദമാക്കിക്കൊ​ണ്ട് ക്ലാസ്സ്അവസാനിപ്പിച്ചു.
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909208" എന്ന താളിൽനിന്ന് ശേഖരിച്ചത്